റെ​യി​ൽ​വേ സു​ര​ക്ഷ​യ്ക്ക് ഇ​നി ഡ്രോ​ൺ കാ​വ​ൽ: വ​നി​ത​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പി​ങ്ക് പ​ട്രോ​ളും

പ​ര​വൂ​ർ: റെ​യി​ൽ​വേ സു​ര​ക്ഷാ രം​ഗ​ത്ത് അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​യും വ​നി​താ ശാ​ക്തീ​ക​ര​ണ​വും കോ​ർ​ത്തി​ണ​ക്കി ദ​ക്ഷി​ണ മ​ധ്യ റെ​യി​ൽ​വേ​യു​ടെ പു​ത്ത​ൻ ചു​വ​ടു​വ​യ്പ്പ്. ഹൈ​ദ​രാ​ബാ​ദി​ലെ എം​എം​ടി​എ​സ് (മ​ൾ​ട്ടി മോ​ഡ​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് സി​സ്റ്റം) ട്രെ​യി​നു​ക​ളി​ൽ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ ഡ്രോ​ണു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യു​ള്ള “പി​ങ്ക് പ​ട്രോ​ൾ’ പ​ദ്ധ​തി​ക്കു തു​ട​ക്ക​മാ​യി. പൂ​ർ​ണ​മാ​യും വ​നി​ത​ക​ൾ ന​യി​ക്കു​ന്നു എ​ന്ന​താ​ണ് ഈ ​സു​ര​ക്ഷാ പ​ദ്ധ​തി​യു​ടെ ഏ​റ്റ​വും വ​ലി​യ പ്ര​ത്യേ​ക​ത.

ട്രെ​യി​നു​ക​ൾ, പ്ലാ​റ്റ്‌​ഫോ​മു​ക​ൾ, തി​ര​ക്കേ​റി​യ മ​റ്റ് റെ​യി​ൽ​വേ പ​രി​സ​ര​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഡ്രോ​ണു​ക​ൾ ഉ​പ​യോ​ഗി​ച്ച് ആ​കാ​ശ​നി​രീ​ക്ഷ​ണം ന​ട​ത്തും. തെ​ർ​മ​ൽ സെ​ൻ​സ​റു​ക​ൾ, നൈ​റ്റ് വി​ഷ​ൻ സം​വി​ധാ​നം, ഹൈ​ഡെ​ഫ​നി​ഷ​ൻ കാ​മ​റ​ക​ൾ എ​ന്നി​വ ഘ​ടി​പ്പി​ച്ച ഡ്രോ​ണു​ക​ൾ ത​ത്സ​മ​യ ദൃ​ശ്യ​ങ്ങ​ൾ റെ​യി​ൽ​വേ ക​ൺ​ട്രോ​ൾ റൂ​മി​ലേ​ക്ക് കൈ​മാ​റും. ട്രെ​യി​ൻ യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നൊ​പ്പം അ​തി​ക്ര​മി​ച്ച് ക​യ​റു​ന്ന​വ​രെ​യും അ​നാ​വ​ശ്യ പ്ര​വ​ണ​ത​ക​ൾ കാ​ണി​ക്കു​ന്ന​വ​രെ​യും ക​ണ്ടെ​ത്താ​ൻ ഇ​ത് സ​ഹാ​യി​ക്കും.

ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യു​ടെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഡി​ജി​സി​എ അം​ഗീ​കാ​ര​മു​ള്ള വ​നി​താ ഡ്രോ​ൺ പൈ​ല​റ്റു​മാ​ർ സു​ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ മു​ൻ​നി​ര​യി​ലേ​ക്ക് എ​ത്തു​ന്ന​ത്. പു​രു​ഷാ​ധി​പ​ത്യം നി​ല​നി​ൽ​ക്കു​ന്ന സു​ര​ക്ഷാ-​സാ​ങ്കേ​തി​ക മേ​ഖ​ല​ക​ളി​ൽ വ​നി​ത​ക​ൾ​ക്ക് കൂ​ടു​ത​ൽ പ്രാ​ധാ​ന്യം ന​ൽ​കു​ക എ​ന്ന ല​ക്ഷ്യ​വും ഇ​തി​ന് പി​ന്നി​ലു​ണ്ട്. ഡ്രോ​ൺ പ​റ​ത്തു​ന്ന​തി​ലും നി​രീ​ക്ഷ​ണ രീ​തി​ക​ളി​ലും പ്ര​ത്യേ​ക പ​രി​ശീ​ല​നം ല​ഭി​ച്ച വ​നി​താ ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് പി​ങ്ക് പ​ട്രോ​ളി​നെ ന​യി​ക്കു​ന്ന​ത്.

ഡ്രോ​ൺ നി​രീ​ക്ഷ​ണ​ത്തി​ന് പു​റ​മെ യാ​ത്ര​ക്കാ​ർ​ക്ക് നേ​രി​ട്ട് പ​രാ​തി ന​ൽ​കാ​ൻ “ശ​ക്തി സാ​ത്തി’ എ​ന്ന വാ​ട്സ് ആ​പ് പ്ലാ​റ്റ്‌​ഫോ​മും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഇ​തി​ലൂ​ടെ ല​ഭി​ക്കു​ന്ന പ​രാ​തി​ക​ളി​ൽ റെ​യി​ൽ​വേ സം​ര​ക്ഷ​ണ സേ​ന (ആ​ർ​പി​എ​ഫ്) ഉ​ട​ൻ ഇ​ട​പെ​ടും. പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ലേ​ഡീ​സ് കോ​ച്ചു​ക​ളി​ലെ അ​തി​ക്ര​മ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ 61 നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ഡ്രോ​ണു​ക​ൾ വ​ഴി ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചു.

പ​ദ്ധ​തി വി​ജ​യി​ച്ച​തോ​ടെ ഹൈ​ദ​രാ​ബാ​ദി​ലെ മു​ഴു​വ​ൻ എം​എം​ടി​എ​സ് ശൃം​ഖ​ല​യി​ലേ​ക്കും പി​ങ്ക് പ​ട്രോ​ൾ വ്യാ​പി​പ്പി​ക്കാ​ൻ റെ​യി​ൽ​വേ തീ​രു​മാ​നി​ച്ചു. ഇ​തു​കൂ​ടാ​തെ ഡ്രോ​ൺ നി​രീ​ക്ഷ​ണം രാ​ജ്യ​ത്തെ എ​ല്ലാ സോ​ണു​ക​ളി​ലേ​ക്കും വ്യാ​പി​പ്പി​ക്കു​ന്ന​തി​നു​ള്ള പ്രാ​ഥ​മി​ക ന​ട​പ​ടി​ക​ളും റെ​യി​ൽ മ​ന്ത്രാ​ല​യം ഇ​തി​ന​കം ആ​രം​ഭി​ച്ച് ക​ഴി​ഞ്ഞു.

എ​സ്. ആ​ർ. സു​ധീ​ർ കു​മാ​ർ

Related posts

Leave a Comment