മാ​ൻ​ഹോ​ളി​ലൂടെ നുഴഞ്ഞുകയറി അ​ഭ​യാ​ർഥികൾ; സം​ഭ​വം യു​എ​സ്-​മെ​ക്സി​ക്കോ അ​തി​ർ​ത്തി​യി​ൽ

മെ​ക്സി​ക്കോ അ​തി​ർ​ത്തി​യി​ൽ നി​ന്നും അ​ഭ​യാ​ർ​ഥികൾ അ​ന​ധി​കൃ​ത​മാ​യി അ​മേ​രി​ക്ക​യി​ലേ​ക്ക് ക​യ​റി​പ്പ​റ്റു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. ബി​ബി​സി​യാ​ണ് ഇ​തി​ന് ആ​ധാ​ര​മാ​യ തെ​ളി​വ് പു​റ​ത്തു​വി​ട്ട​ത്.

ടെ​ക്സ​സി​ലു​ള്ള എ​ൽ പാ​സോ ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന റോ​ഡി​ലു​ള്ള മാ​ൻ​ഹോ​ളി​ൽ കൂ​ടി ര​ണ്ടു പേ​ർ പു​റ​ത്തേ​ക്ക് വ​രു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ലു​ള്ള​ത്. ഈ ​ന​ഗ​ര​ത്തി​ൽ നി​ന്നും വ​ള​രെ അ​ടു​ത്താ​ണ് അ​മേ​രി​ക്ക- മെ​ക്സി​ക്കോ അ​തി​ർ​ത്തി.

റോ​ഡി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ഒ​രു കാ​റി​ലെ ഡ്രൈ​വ​റാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത്. ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ളാ​ണ് ഈ ​വീ​ഡി​യോ ക​ണ്ടു​ക​ഴി​ഞ്ഞി​രി​ക്കു​ന്ന​ത്.

Related posts