മാന്നാനം സർവീസ് സഹകരണ ബാങ്കിന്‍റെ  എടിഎമ്മിൽ മോഷണ ശ്രമം; മോഷ്ടാക്കളുടെ ദൃശ്യം കാമറയിൽ; പോലീസ് ന്വേഷണം ആരംഭിച്ചു

മാ​ന്നാ​നം: സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ മാ​ന്നാ​നം ശാ​ഖ​യു​ടെ എ​ടി​എം കൗ​ണ്ട​ർ കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. എ​ടി​എം കൗ​ണ്ട​റി​നു​ള്ളി​ൽ സ്ഥാ​പി​ച്ചി​രു​ന്ന സി​സി​ടി​വി കാ​മ​റ​യി​ലെ ദൃ​ശ്യ​ങ്ങ​ൾ ബാ​ങ്ക് അ​ധി​കൃ​ത​ർ ഇ​ന്ന​ലെ ത​ന്നെ പോ​ലീ​സി​നു കൈ​മാ​റി​യി​രു​ന്നു.

എ​ന്നാ​ൽ ദൃ​ശ്യ​ങ്ങ​ളി​ൽ ക​വ​ർ​ച്ച​യ്ക്കു എ​ത്തി​വ​രു​ടേതെ​ന്നു ക​രു​തു​ന്ന ദൃ​ശ്യ​ങ്ങ​ൾ വ്യ​ക്ത​മ​ല്ലെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. അ​തി​നാ​ൽ ദൃ​ശ്യ​ങ്ങ​ൾ ഇ​ന്നു ത​ന്നെ സൈ​ബ​ർ സെ​ല്ലി​നു കൈ​മാ​റും. തു​ട​ർ​ന്നു സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി ദൃ​ശ്യ​ങ്ങ​ളി​ലു​ള്ള​വ​രെ ക​ണ്ടെ​ത്താ​നാ​ണു പോ​ലീ​സ് ശ്ര​മി​ക്കു​ന്ന​ത്.

എ​ടി​എം കൗ​ണ്ട​റി​നു പു​റ​ത്തു സ്ഥാ​പി​ച്ചി​രു​ന്ന കാ​മ​റ​ക​ൾ മോ​ഷ്്ടാ​ക്ക​ൾ ന​ശി​പ്പി​ച്ചി​രു​ന്നു. അ​തി​നാ​ൽ അ​തി​ൽ നി​ന്നും ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ചി​ട്ടി​ല്ല. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ ഒ​ന്ന​ര​യോ​ടെ​യാ​ണ് മോ​ഷ​ണ ശ്ര​മ​മു​ണ്ടാ​യ​ത്. മു​ഖം​മൂ​ടി ധ​രി​ച്ച ര​ണ്ടു​പേ​രാ​ണ് മോ​ഷ​ണ​ശ്ര​മ​ത്തി​നു പി​ന്നി​ലെ​ന്ന് ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്നും വ്യ​ക്ത​മാ​യി​ട്ടു​ണ്ട്.

ഈ ​സ​മ​യ​ത്ത് എ​ത്തി​യ ഗാ​ന്ധി​ന​ഗ​ർ സ്റ്റേ​ഷ​നി​ലെ പോ​ലീ​സ് പ​ട്രോ​ളിം​ഗ് ജീ​പ്പ് ക​ണ്ട് മോ​ഷ്ടാ​ക്ക​ൾ ഇ​റ​ങ്ങി​യോ​ടി. കൗ​ണ്ട​റി​ന്‍റെ മു​ൻ​വ​ശ​ത്തു​ള്ള കാ​മ​റ​ക​ൾ ത​ക​ർ​ക്കു​ക​യും മെ​ഷീ​നി​ന്‍റെ കേ​ബി​ളു​ക​ൾ അ​റു​ത്തു​മാ​റ്റി​യ നി​ല​യി​ലു​മാ​യി​രു​ന്നു. വി​ര​ല​ട​യാ​ള​വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു.

Related posts