പ്ര​ള​യ​ബാ​ധി​ത​ര്‍​ക്ക് കു​ടും​ബ​ശ്രീ വ​ഴി ഒ​രു ല​ക്ഷം രൂ​പ​യു​ടെ വാ​യ്പ;   അ​ര്‍​ഹ​രാ​യ​വ​രെ കു​ടം​ബ​ശ്രീ, അ​യ​ല്‍​ക്കൂ​ട്ട​ങ്ങ​ള്‍ ക​ണ്ടെ​ത്തി ശി​പാ​ര്‍​ശ ചെ​യ്യണം

പ​ത്ത​നം​തി​ട്ട: പ്ര​ള​യ​ബാ​ധി​ത​ര്‍​ക്കാ​യി കു​ടും​ബ​ശ്രീ മു​ഖേ​ന ഒ​രു ല​ക്ഷം രൂ​പ​യു​ടെ വാ​യ്പ സ​ര്‍​ക്കാ​ര്‍ ല​ഭ്യ​മാ​ക്കും. റീ​സ​ര്‍​ജ​ന്‍റ് കേ​ര​ള ലോ​ണ്‍ സ്‌​കീം എ​ന്ന് പേ​രി​ട്ട പ​ദ്ധ​തി പ്ര​കാ​ര​മാ​ണ് പ്ര​ള​യ​ബാ​ധി​ത​ര്‍​ക്കാ​യി ത​ങ്ങ​ളു​ടെ ജീ​വ​നോ​പാ​ധി​ക​ള്‍ തി​രി​ച്ചു​പി​ടി​ക്കു​ക എ​ന്ന ല​ക്ഷ്യം മു​ന്‍​നി​ര്‍​ത്തി സ​ര്‍​ക്കാ​ര്‍ സാ​മ്പ​ത്തി​ക സ​ഹാ​യം ല​ഭ്യ​മാ​ക്കു​ന്ന​ത്.

സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച അ​ടി​യ​ന്ത​ര സ​ഹാ​യ​മാ​യ 10000 രൂ​പ ല​ഭി​ക്കു​ക​യും കു​ടും​ബ​ശ്രീ​യി​ല്‍ അം​ഗ​ത്വ​വു​മു​ള്ള കു​ടും​ബ​ത്തി​നാ​ണ് വാ​യ്പ ല​ഭി​ക്കാ​ന്‍ അ​ര്‍​ഹ​ത​യു​ള്ള​ത്. നി​ല​വി​ല്‍ കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ള​ല്ലാ​ത്ത അ​ര്‍​ഹ​രാ​യ കു​ടും​ബ​ങ്ങ​ളി​ലെ സ്ത്രീ​ക​ള്‍​ക്ക് അം​ഗ​ത്വം സ്വീ​ക​രി​ച്ച് ഈ ​പ​ദ്ധ​തി​യി​ലൂ​ടെ വാ​യ്പ​യ്ക്കാ​യി അ​പേ​ക്ഷി​ക്കാ​ന്‍ സാ​ധി​ക്കും.

മാ​ത്ര​മ​ല്ല, ബാ​ങ്ക് വാ​യ്പ​യ്ക്ക് അ​ര്‍​ഹ​രാ​യ​വ​രെ കു​ടം​ബ​ശ്രീ അ​യ​ല്‍​ക്കൂ​ട്ട​ങ്ങ​ള്‍ ക​ണ്ടെ​ത്തി ശി​പാ​ര്‍​ശ ചെ​യ്യു​ക​യും വേ​ണം. 18 ന് ​മു​മ്പ് അ​യ​ല്‍​ക്കൂ​ട്ട​ങ്ങ​ള്‍ സി​ഡി​എ​സ് ശി​പാ​ര്‍​ശ ചെ​യ്ത അ​പേ​ക്ഷ​ക​ള്‍ ബാ​ങ്കി​ലെ​ത്തി​ക്ക​ണം. പ്ര​ള​യ​ബാ​ധി​ത​ര്‍​ക്ക് വേ​ഗ​ത്തി​ല്‍ ധ​ന​സ​ഹാ​യം ല​ഭ്യ​മാ​ക്കു​ക​യെ​ന്ന​താ​ണ് റീ​സ​ര്‍​ജ​ന്‍റ് കേ​ര​ള ലോ​ണ്‍ സ്‌​കീം കൊ​ണ്ട് ല​ക്ഷ്യ​മി​ടു​ന്ന​ത്.

വീ​ട്ടു​പ​ക​ര​ണ​ങ്ങ​ള്‍ ന​ഷ്ട​മാ​യ​വ​ര്‍​ക്കും വീ​ടി​നു​ണ്ടാ​യി​ട്ടു​ള്ള കേ​ടു​പാ​ടു​ക​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​നും ജീ​വ​നോ​പാ​ധി​ക​ള്‍ തി​രി​കെ നേ​ടു​ന്ന​തി​നു​മാ​യി​രി​ക്കും വാ​യ്പ അ​നു​വ​ദി​ക്കു​ന്ന​ത്. പ​ര​മാ​വ​ധി ഒ​രു ല​ക്ഷം രൂ​പ വ​രെ​യാ​യി​രി​ക്കും വാ​യ്പ​യെ​ടു​ക്കാ​ന്‍ സാ​ധി​ക്കു​ക. മൂ​ന്നോ നാ​ലോ വ​ര്‍​ഷം കൊ​ണ്ട് വാ​യ്പ തു​ക തി​രി​ച്ച​ട​ച്ചാ​ല്‍ മ​തി​യാ​കും.

കു​ടും​ബ​ശ്രീ അ​യ​ല്‍​ക്കൂ​ട്ട ലി​ങ്കേ​ജ് വാ​യ്പ​ക​ളാ​യി​ട്ടാ​ണ് ഈ ​പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ക. ഗു​ണ​ഭോ​ക്താ​വി​ന് പ​ലി​ശ​ര​ഹി​ത വാ​യ്പ​യാ​യി​രി​ക്കും ല​ഭി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ ഒ​മ്പ​ത് ശ​ത​മാ​നം വ​രു​ന്ന പ​ലി​ശ സ​ര്‍​ക്കാ​ര്‍ കു​ടും​ബ​ശ്രീ അ​യ​ല്‍​ക്കൂ​ട്ട​ങ്ങ​ള്‍​ക്ക് ന​ല്‍​കി തി​രി​ച്ച​ട​യ്ക്കും. നി​ല​വി​ല്‍ ദേ​ശ​സാ​ത്കൃ​ത​ബാ​ങ്കു​ക​ളും ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളുമാ​ണ് വാ​യ്പാ​തു​ക ന​ല്‍​കു​ക.

Related posts