11 മീ​റ്റ​ർ സി​ക്സ​ർ, റി​ക്കാ​ർ​ഡ്; ഐ​പി​എ​ലി​ൽ വീ​ണ്ടും ച​രി​ത്ര​മെ​ഴു​തി ധോ​ണി

ചെ​ന്നൈ: ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗി​ൽ മ​റ്റൊ​രു റി​ക്കാ​ർ​ഡ് കൂ​ടി സ്വ​ന്തം പേ​രി​ലാ​ക്കി ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സ് നാ​യ​ക​ൻ മ​ഹേ​ന്ദ്ര സിം​ഗ് ധോ​ണി. ടൂ​ർ​ണ​മെ​ന്‍റി​ൽ 200 സി​ക്സ​റു​ക​ൾ എ​ന്ന നേ​ട്ട​മാ​ണ് ധോ​ണി സ്വ​ന്ത​മാ​ക്കി​യ​ത്.

റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബാം​ഗ്ലൂ​രി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ലാ​യി​രു​ന്നു ധോ​ണി​യു​ടെ റി​ക്കാ​ർ​ഡ് നേ​ട്ടം. ഈ ​നാ​ഴി​ക​ക്ക​ല്ല് പി​ന്നി​ടു​ന്ന ആ​ദ്യ ഇ​ന്ത്യ​ൻ താ​ര​മാ​ണ് ധോ​ണി. വെ​സ്റ്റ്ഇ​ൻ​ഡീ​സ് താ​രം ക്രി​സ് ഗെ​യി​ൽ, ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ താ​രം എ​ബി ഡി​വി​ല്ല്യേ​ഴ്സ് എ​ന്നി​വ​രാ​ണ് ധോ​ണി​ക്ക് മു​ന്പ് ഈ ​നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്.

റി​ക്കാ​ർ​ഡ് കു​റി​ച്ചെ​ങ്കി​ലും ബാ​ഗ്ലൂ​രി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ചെ​ന്നൈ ഒ​രു റ​ണ്‍​സി​നു തോ​റ്റു. അ​വ​സാ​ന ഓ​വ​റി​ൽ ജ​യി​ക്കാ​ൻ 26 റ​ണ്‍​സ് ആ​വ​ശ്യ​മാ​യി​രു​ന്ന ചെ​ന്നൈ​ക്കാ​യി ധോ​ണി​ക്ക് 24 റ​ണ്‍​സ് മാ​ത്ര​മാ​ണു നേ​ടാ​ൻ ക​ഴി​ഞ്ഞ​ത്.

84 റ​ണ്‍​സ് നേ​ടി പു​റ​ത്താ​കാ​തെ​നി​ന്ന ധോ​ണി ഏ​ഴു സി​ക്സ​റു​ക​ൾ പ​റ​ത്തി. ഇ​തി​ൽ ഒ​രു സി​ക്സ​ർ 111 മീ​റ്റ​ർ ദൂ​രെ ഗ്രാൗ​ണ്ടി​ന്‍റെ മേ​ൽ​ക്കൂ​ര​യി​ലേ​ക്കാ​ണു പ​റ​ന്ന​ത്.

Related posts