തൃ​ക്കൊ​ടി​ത്താ​നം ഫൊ​റോ​നപ​ള്ളി ഓ​ഫീ​സി​ലെ ക​വ​ർ​ച്ച;സി​സിടി​വി കാ​മ​റ​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം പു​രോ​ഗ​മിക്കുന്നു

ച​ങ്ങ​നാ​ശേ​രി: തൃ​ക്കൊ​ടി​ത്താ​നം ഫൊ​റോ​ന പ​ള്ളി ഓ​ഫീ​സി​ലെ ക​വ​ർ​ച്ച, സി​സി ടി​വി കാ​മ​റ​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം പു​രോ​ഗ​തി​യി​ൽ. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് പ​ള്ളി ഓ​ഫീ​സി​ന്‍റെ വാ​തി​ൽ കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തി​യ​ത്.

വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ 1.32ന് ​ര​ണ്ടു ബൈ​ക്കു​ക​ളി​ലെ​ത്തി​യ ര​ണ്ടു പേ​ർ പ​ള്ളി​പ്പ​രി​സ​ര​ത്ത് ബൈ​ക്ക് പാ​ർ​ക്ക്ചെ​യ്ത​ശേ​ഷം പോ​കു​ക​യും 2.32ന് ​തി​രി​കെ​യെ​ത്തി ബൈ​ക്കു​ക​ളി​ൽ ക​യ​റി തി​രി​കെ പോ​കു​ന്ന​തു​മാ​യു​ള്ള ദൃ​ശ്യ​ങ്ങ​ളാ​ണ് പ​ള്ളി​ക്കു സ​മീ​പ​ത്തു​ള്ള വീ​ടു​ക​ളി​ലെ​യും വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ​നി​ന്നു വ്യ​ക്ത​മാ​യി​രി​ക്കു​ന്നു.

ഈ ​ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ഇ​പ്പോ​ൾ ഈ ​കേ​സ് സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. കോ​ട്ട​യം ജി​ല്ലാ പോ​ലീ​സ് മേ​ധ​വി ഹ​രി​ശ​ങ്ക​ർ രൂ​പീ​ക​രി​ച്ച സ്ക്വാ​ഡാ​ണ് കേ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. ച​ങ്ങ​നാ​ശേ​രി ഡി​വൈ​എ​സ്പി എ​ൻ.​രാ​ജ​ൻ, തൃ​ക്കൊ​ടി​ത്താ​നം എ​സ്എ​ച്ച്ഒ വി.​പി. ജോ​യി, എ​സ്ഐ പി.​എം. ഷ​മീ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക സം​ഘ​ത്തി​നാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല. ഇ​വ​ർ നാ​ല് ടീ​മു​ക​ളാ​യി തി​രി​ഞ്ഞാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.

സി​സി​ടി​വി​യു​ടെ ദൃ​ശ്യ​ങ്ങ​ളു​ടെ പ​രി​ശോ​ധ​ന​യ്ക്കാ​യി ആ​റു പോ​ലീ​സു​കാ​രെ വേ​റെ​യും നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. ദി​വ​സ​വും വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ അ​ന്വേ​ഷ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്തി​യാ​ണ് മു​ന്നോ​ട്ടു​പോ​കു​ന്ന​തെ​ന്ന് ഡി​വൈ​എ​സ്പി എ​ൻ. രാ​ജ​ൻ പ​റ​ഞ്ഞു. മൊ​ബൈ​ൽ ട​വ​ർ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള അ​ന്വേ​ഷ​ണ​വും ന​ട​ക്കു​ന്നു​ണ്ട്.

Related posts