പതിനേഴുകാരി പ്രസവിച്ചു, കാരണക്കാരൻ ബന്ധുവായ യുവാവെന്ന് യുവതി; ഡിഎൻഎ പരിശോധനയിൽ കള്ളം പൊളിഞ്ഞു; ശരിയായ അച്ഛനെ കണ്ട് ഞെട്ടി പോലീസും മാതാവും

 

ചെ​ന്നൈ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മ​ക​ളെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ പി​താ​വ് അ​റ​സ്റ്റി​ൽ. തേ​നി ദേ​വ​ദാ​ന​പ്പ​ട്ടി സ്വ​ദേ​ശി​യാ​യ 48കാ​ര​നാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഡി​എ​ൻ​എ പ​രി​ശോ​ധ​നാ​ഫ​ല​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു അ​റ​സ്റ്റ്.

ഭാ​ര്യ​യു​മാ​യി വേ​ർ​പി​രി​ഞ്ഞു താ​മ​സി​ക്കു​ന്ന 48 കാ​ര​ന് 19 വ​യ​സു​ള്ള മ​ക​നും 17 കാ​രി​യാ​യ മ​ക​ളു​മു​ണ്ട്. ദി​ണ്ടി​ക്ക​ലി​ൽ അ​മ്മ​യ്ക്കൊ​പ്പ​മാ​യി​രു​ന്നു അ​വ​ർ താ​മ​സം. ഈ​വ​ർ​ഷം ഫെ​ബ്രു​വ​രി​യി​ലാ​ണ് പെ​ൺ​കു​ട്ടി തേ​നി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ആ​ൺ​കു​ഞ്ഞി​നെ പ്ര​സ​വി​ച്ച​ത്.

ബ​ന്ധു​വാ​യ 22കാ​ര​ൻ ത​ന്നെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യെ​ന്നാ​ണ് പെ​ൺ​കു​ട്ടി പ​രാ​തി ന​ൽ​കി​യ​ത്. ഇ​തേ​ത്തു​ട​ർ​ന്ന് പോ​ക്സോ നി​യ​മ​പ്ര​കാ​രം യു​വാ​വി​നെ തേ​നി ഓ​ൾ വു​മ​ൺ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തി​രു​ന്നു. പി​ന്നീ​ട് ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ യു​വാ​വ് നി​ര​പ​രാ​ധി​ത്വം തെ​ളി​യി​ക്കാ​ൻ ന​ട​ത്തി​യ ശ്ര​മ​ത്തി​ന് പോ​ലീ​സും സ​ഹാ​യ​മാ​യി നി​ന്നു.

ഡി​എ​ൻ​എ പ​രി​ശോ​ധ​ന​യി​ൽ യു​വാ​വി​ന്‍റെ കു​ഞ്ഞ​ല്ല എ​ന്നു തെ​ളി​ഞ്ഞ​തോ​ടെ യ​ഥാ​ർ​ത്ഥ കു​റ്റ​വാ​ളി​യെ ക​ണ്ടെ​ത്താ​ൻ വീ​ണ്ടും അ​ന്വേ​ഷ​ണം തു​ട​ങ്ങി. പെ​ൺ​കു​ട്ടി​യു​ടെ അ​മ്മ​യു​ടെ മൊ​ഴി​യെ​ടു​ത്ത​പ്പോ​ൾ ക​ഴി​ഞ്ഞ​വ​ർ​ഷം ഏ​താ​നും മാ​സം മ​ക​ൾ പി​താ​വി​നൊ​പ്പം താ​മ​സി​ച്ച​താ​യി ക​ണ്ടെ​ത്തി.

തു​ട​ർ​ന്ന് പോ​ലീ​സ് പി​താ​വി​ന്‍റെ​യും കു​ഞ്ഞി​ന്‍റെ​യും ഡി​എ​ൻ​എ പ​രി​ശോ​ധി​ച്ചു. ഈ ​പ​രി​ശോ​ധ​ന​യി​ലാ​ണ് യ​ഥാ​ർ​ത്ഥ പ്ര​തി​യെ ക​ണ്ടെ​ത്തി​യ​ത്. അ​റ​സ്റ്റി​ലാ​യ പി​ത​വാ​വി​നെ 29 വ​രെ ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ൽ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment