“മോ​ഷ്ടി​ക്കു​മ്പോ​ൾ ഇ​ങ്ങ​നെ മോ​ഷ്ടി​ക്ക​ണം’; മോ​ഷ​ണ​ത്തി​നി​ര​യാ​യ യു​വാവിന് കള്ളന്മാരോട് പറയുവാനുള്ളത്…

ക​ണ്‍​മു​ന്നി​ൽ കാ​ണു​ന്ന സ​ക​ല​തും കൈ​ക്ക​ലാ​ക്കി ക​ട​ന്നു ക​ള​യു​മെ​ന്ന​താ​ണ് ക​ള്ളന്മാരെ​ക്കു​റി​ച്ച് പൊ​തു​വെ​യു​ള്ള ധാ​ര​ണ. ചി​ല​പ്പോ​ൾ അ​വ​ർ ക​വ​രു​ന്ന​തി​ൽ വി​ല​പ്പെ​ട്ട പ​ല രേ​ഖ​ക​ളും മ​റ്റ് അ​നു​ബ​ന്ധ കാ​ര്യ​ങ്ങ​ളും ഉ​ണ്ടാ​കാം.

ഇ​പ്പോ​ഴി​ത ഒ​രു മോ​ഷ​ണ​ത്തി​ന് ഇ​ര​യാ​യ നൗ​ഫ​ൽ കാ​രാ​ട്ട് എ​ന്ന യു​വാ​വി​ന്‍റെ ഫേ​സ്ബു​ക്ക് കു​റി​പ്പാ​ണ് ഏ​റെ കൗ​തു​ക​ക​ര​മാ​കു​ന്ന​ത്. കാ​ര​ണം ഒ​രു ദീ​ർ​ഘ​ദൂ​ര യാ​ത്ര​ക്കി​ടെ ത​ന്‍റെ​യും സു​ഹൃ​ത്തി​ന്‍റെ​യും പേ​ഴ്സ് ക​വ​ർ​ന്ന മോ​ഷ്ടാ​വി​നെ ന​ന്ദി​യോ​ടെ​യാ​ണ് നൗ​ഫ​ൽ സ്മ​രി​ക്കു​ന്ന​ത്.

പാ​ന്‍റ്സി​ന്‍റെ പോ​ക്ക​റ്റ് കീ​റി പേ​ഴ്സ് കൈ​ക്ക​ലാ​ക്കി​യ ക​ള്ള​ൻ പ​ണം മാ​ത്ര​മാ​ണ് അ​തി​നു​ള്ളി​ൽ നി​ന്നും എ​ടു​ത്ത​തെ​ന്ന് നൗ​ഫ​ൽ ആ​ശ്വാ​സ​ത്തോ​ടെ പ​റ​യു​ന്നു. മാ​ത്ര​മ​ല്ല അ​തി​നു​ള്ളി​ലെ വി​ല​പ്പെ​ട്ട പ​ല രേ​ഖ​ക​ളും വി​ല​കൂ​ടി​യ കാ​മ​റ​യും മൊ​ബൈ​ൽ ഫോ​ണും ഒ​ന്നും ത​ന്നെ ആ ​മോ​ഷ്ടാ​വ് എ​ടു​ത്തി​രു​ന്നി​ല്ല.

പൈ​സ ന​മു​ക്ക് വീ​ണ്ടും പെ​ട്ടെ​ന്ന് ഉ​ണ്ടാ​ക്കാ​മെ​ങ്കി​ലും ലൈ​സ​ൻ​സ്, എ​ടി​എം, ആ​ധാ​ർ തു​ട​ങ്ങി​യ ഡോ​ക്യൂ​മെ​ന്‍റ്സ് ന​ഷ്ട​പ്പെ​ട്ടാ​ൽ പി​ന്നെ അ​തു​ണ്ടാ​ക്കാ​ൻ ന​മ്മ​ൾ ഒ​രു​പാ​ട് ഓ​ടേ​ണ്ടി വ​രും എ​ന്നാ​ണ് നൗ​ഫ​ൽ പ​റ​യു​ന്ന​ത്.

അ​തി​നി​ട​വ​രു​ത്തി ത​ന്നെ​യും സു​ഹൃ​ത്തി​നെ​യും ക​ഷ്ട​പ്പെ​ടു​ത്തു​വാ​ൻ തു​നി​യാ​തി​രു​ന്ന മോ​ഷ്ടാ​വി​നെ ന​ന്ദി​യോ​ടെ​യാ​ണ് നൗ​ഫ​ൽ ഓ​ർ​ക്കു​ന്ന​ത്. “മ​റ്റു ക​ള്ളന്മാ​ർ ഇ​ത് കാ​ണു​ന്നു​ണ്ടെ​ങ്കി​ൽ മോ​ഷ്ടി​ക്കു​ന്പോ​ൾ ഇ​ങ്ങ​നെ മോ​ഷ്ടി​ക്ക​ണം എ​ന്ന് അ​ഭ്യ​ർ​ത്ഥി​ക്കു​ന്നു’ ​എ​ന്ന് പ​റ​ഞ്ഞാ​ണ് നൗ​ഫ​ൽ ത​ന്‍റെ കു​റി​പ്പ് അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്.

Related posts