മ​ദ്യ​പി​ച്ചെ​ത്തി ഭാ​ര്യ​യെ നി​ര​ന്ത​രം മ​ർ​ദി​ക്കു​ന്ന ഭ​ർ​ത്താ​വ്; മ​രു​മ​ക​നെ വെ​ട്ടി വീ​ഴ്ത്തി പി​താ​വ്; ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വാ​വ് ആ​ശു​പ​ത്രി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: മദ്യപിച്ചെത്തി പ​തി​വാ​യി മ​ക​ളെ മ​ർ​ദി​ക്കു​ന്ന മ​രു​മ​ക​നെ വെ​ട്ടി വീ​ഴ്ത്തി പി​താ​വ് . പ​ത്തു​കാ​ണി ക​ട​യാ​റ​വീ​ട്ടി​ല്‍ മോ​ജോ​യ്ക്ക് ആ​ണ് വെ​ട്ടേ​റ്റ​ത്. കൂ​ട്ട​പ്പു ച​രു​വി​ള സോ​ജീ ഭാ​വ​നി​ല്‍ ടി. ​ദാ​സ്(61)​ആ​ണ് മ​രു​മ​ക​നെ ആ​ക്ര​മി​ച്ച​ത്.

ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മോ​ജോ​യെ കാ​ര​ക്കോ​ണം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ശ​നി​യാ​ഴ്ച രാ​ത്രി ആ​യി​രു​ന്നു സം​ഭ​വം. പ​തി​വാ​യി മ​ക​ളെ മ​ർ​ദി​ക്കു​ന്ന മോ​ജോ​യെ ദാ​സ് പ​ല​ത​വ​ണ താ​ക്കീ​ത് ചെ​യ്തി​രു​ന്നു.

ശ​നി​യാ​ഴ്ച രാ​ത്രി​യും മ​ദ്യ​ല​ഹ​രി​യി​ല്‍ മോ​ജോ ഭാ​ര്യ​യെ ആ​ക്ര​മി​ച്ചി​രു​ന്നു. ഇ​തോ​ടെ​യാ​ണ് ദാ​സ് ഇ​ട​പെ​ടു​ന്ന​ത്. മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന മോ​ജോ​യെ ദാ​സ് വെ​ട്ടി​വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. മ​ക​ളു​ടെ നി​ല​വി​ളി കേ​ട്ട് പ്ര​ദേ​ശ​വാ​സി​ക​ള്‍ ഓ​ടി കൂ​ടി​യ​പ്പോ​ഴാ​ണ് സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്.

സം​ഭ​വ​ത്തി​ന് ശേ​ഷം ത​മി​ഴ്‌​നാ​ട്ടി​ലേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ച്ച ദാ​സി​നെ വെ​ള്ള​റ​ട പോ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

Related posts

Leave a Comment