മൊ​ട്ട തു​ട​ങ്ങി​യ സി​നി​മ ക്ല​ബ് “മൊ​ട്ട സി​നി​മ ക്ല​ബ്’

തി​രു​വ​ന​ന്ത​പു​രം: ത​ല​യി​ൽ മു​ടി​യി​ല്ലാ​ത്ത​വ​രെ കാ​ണു​ന്പോ​ൾ ’ഡാ ​മൊട്ടേ’ എ​ന്നു വി​ളി​ക്കാ​ത്ത ആ​രെ​ങ്കി​ലു​മു​ണ്ടോ? ആ​രു​മു​ണ്ടാ​കാ​ൻ വ​ഴി​യി​ല്ല. അ​തേ വി​ളി ത​ന്നെ​യാ​ണു ഹ​രീ​ന്ദ്ര​ൻ എ​ന്ന ക​ലാ​കാ​ര​ന്‍റെ സി​നി​മ ക്ല​ബി​നു പേ​രു​ന​ൽ​കി​യ​ത്- ’മൊ​ട്ട സി​നി​മ ക്ല​ബ്’. ഒ​രു മൊ​ട്ട​ത്ത​ല​യി​ലൂ​ടെ ക​ട​ന്നു പോ​കു​ന്ന സി​നി​മാ റീ​ലും ത​ല​യി​ലെ കാ​മ​റ​യു​മെ​ല്ലാം ഉ​ൾ​പ്പെ​ടു​ത്തി​യ ലോ​ഗോ പേ​രു​പോ​ലെ ത​ന്നെ ന​മ്മ​ളി​ൽ കൗ​തു​ക​മു​ണ​ർ​ത്തും.

ന​ട​നും സ​ഹ​സം​വി​ധാ​യ​ക​നു​മൊ​ക്കെ​യാ​യി ബി. ​ഹ​രീ​ന്ദ്ര​കു​മാ​ർ എ​ന്ന ക​ലാ​കാ​ര​ൻ സി​നി​മാ മേ​ഖ​ല​യി​ൽ കു​ട്ടി​ക്കാ​ലം മു​ത​ലേ​യു​ണ്ട്. ടെ​ലി​വി​ഷ​ൻ പ​രി​പാ​ടി​യാ​യ മു​ൻ​ഷി​യി​ലെ മൊ​ട്ട​യെ അ​വ​ത​രി​പ്പി​ച്ച ഹ​രീ​ന്ദ്ര​ന്‍റെ ക​ഥാ​പാ​ത്രം പ്ര​ശ​സ്ത​മാ​യ​തോ​ടെ ആ ​മൊ​ട്ട​ത്ത​ല​യും അ​ങ്ങു പ്ര​ശ​സ്ത​മാ​യി. പി​ന്നെ ഹ​രീ​ന്ദ്ര​ൻ എ​ല്ലാ​വ​ർ​ക്കും മൊ​ട്ട​യാ​യി മാ​റി. യ​ഥാ​ർ​ഥ പേ​ര് ഇ​പ്പോ​ൾ ആ​രും വി​ളി​ക്കാ​റി​ല്ല എ​ന്നാ​ണ് ഹ​രീ​ന്ദ്ര​ൻ പ​റ​യു​ന്ന​ത്.

ക്ല​ബി​ന്‍റെ പേ​രി​ട്ട​തു വ​ള​രെ ര​സ​ക​ര​മാ​യ ഒ​രു സം​ഭ​വ​മാ​യി​രു​ന്നു എ​ന്നു പ​റ​ഞ്ഞു​കൊ​ണ്ട് ഹ​രീ​ന്ദ്ര​ൻ പ​റ​ഞ്ഞു -“”സി​നി​മ​യെ​ന്ന ക​ല​യെ സാ​ധാ​ര​ണ​ക്കാ​രി​ലേ​ക്ക് എ​ത്തി​ക്കാ​ൻ ഒ​രു ക്ല​ബ് തു​ട​ങ്ങ​ണം എ​ന്ന​തു വ​ള​രെ മു​ൻ​പേ എ​ന്‍റെ മ​ന​സി​ലു​ണ്ടാ​യി​രു​ന്നു. മൂ​ന്നോ നാ​ലോ പേ​രും ക​ണ്ടു വ​ച്ചി​രു​ന്നു. ഒ​രു വ​ർ​ഷം മു​ൻ​പാ​ണ് മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​ക്കി ഞാ​നൊ​രു ഹ്ര​സ്വ​ചി​ത്രം ചെ​യ്ത​ത്. അ​ന്നു ലോ​ക്കേ​ഷ​നി​ൽ വെ​റു​തേ സം​സാ​രി​ക്കു​ന്ന​തി​നി​ടെ അ​ദ്ദേ​ഹം എ​ന്നെ സൂ​ക്ഷി​ച്ചു നോ​ക്കി​യ ശേ​ഷം പ​റ​ഞ്ഞു “ത​ന്‍റെ പേ​രു ത​ന്നെ​യാ​ക​ട്ടെ ത​ന്‍റെ ക്ല​ബി​നും’.

മൊ​ട്ട സി​നി​മ ക്ല​ബ് എ​ന്ന പേ​രി​നോ​ടു സു​ഹൃ​ത്തു​ക്ക​ളും യോ​ജി​ച്ചു. സി​നി​മ എ​ന്ന ക​ല​യെ സാ​ധാ​ര​ണ​ക്കാ​രി​ലേ​ക്കു എ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​വു​മാ​യി എ​ത്തു​ന്ന ക്ല​ബി​ൽ സി​നി​മാ പ്ര​വ​ർ​ത്ത​ക​രും സി​നി​മാ പ്രേ​മി​ക​ളും അം​ഗ​ങ്ങ​ളാ​ണ്. സി​നി​മ​യെ​ക്കു​റി​ച്ചു​ള്ള ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ, സ്കൂ​ൾ ത​ലം മു​ത​ലു​ള്ള കു​ട്ടി​ക​ൾ​ക്കാ​യി അ​വ​ധി​ക്കാ​ല ക്ലാ​സു​ക​ളും സി​നി​മ പ്ര​ദ​ർ​ശ​ന​വും, സ്കൂ​ൾ എ​ഫ്എ​മ്മി​ൽ സി​നി​മാ വി​ശേ​ഷ​ങ്ങ​ൾ പ​ങ്കു​വ​യ്ക്കു​ന്ന പ​രി​പാ​ടി​ക​ൾ തു​ട​ങ്ങി​യ​വ​യാ​ണ് ക്ല​ബി​ന്‍റെ പ്ര​ധാ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ.

എ​ല്ലാ മാ​സ​വും ര​ണ്ടാം ശ​നി​യാ​ഴ്ച ഇ​ലി​പ്പോ​ട് ജം​ഗ്ഷ​ൻ, മാ​ന​വീ​യം വീ​ഥി എ​ന്നി​വി​ട​ങ്ങ​ളി​ൽ ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സി​നി​മാ പ്ര​ദ​ർ​ശ​നം ന​ട​ത്തും. ലോ​ക​സ​മാ​ധാ​നം എ​ന്ന വി​ഷ​യ​വു​മാ​യി എ​ത്തു​ന്ന ലോ​സ എ​ന്ന സി​നി​മ​യു​ടെ ഒ​രു​ക്ക​ങ്ങ​ളി​ലാ​ണു മൊ​ട്ട സി​നി​മ ക്ല​ബ് ഇ​പ്പോ​ൾ. പ​ദ്മാ​നാ​ഭ​ൻ ത​ന്പി തി​ര​ക്ക​ഥ​യെ​ഴു​തു​ന്ന സി​നി​മ​യി​ലെ ഗാ​ന​ങ്ങ​ൾ ര​ചി​ച്ചി​രി​ക്കു​ന്ന​ത് പൂ​വ​ച്ച​ൽ ഖാ​ദ​റാ​ണ്.

Related posts