ഒന്നു പൊട്ടിക്കാനാരുമില്ലേ..! ഫ്ളാറ്റുഫോമിൽ കയറി യു​​വാ​​വി​​ന്‍റെ ന​​ഗ്ന​​താ പ്ര​​ദ​​ർ​​ശ​​നം; ഫ്ളാറ്റുഫോമിൽ കയറാനാവാതെ സ്ത്രീ യാ​​ത്ര​​ക്കാ​​ർ​​; വെള്ളൂർ റെയിൽവേ സ്റ്റേഷനിലാണ് സംഭവം

ത​​ല​​യോ​​ല​​പ്പ​​റ​​ന്പ്: യു​​വാ​​വി​​ന്‍റെ ന​​ഗ്ന​​താ പ്ര​​ദ​​ർ​​ശ​​നം റെ​​യി​​ൽ​​വേ സ്റ്റേ​​ഷ​​നി​​ലെ​​ത്തു​​ന്ന​​വ​​ർ​​ക്കു ബു​​ദ്ധി​​മു​​ട്ടു​​ണ്ടാ​​ക്കു​​ന്ന​​താ​​യി പ​​രാ​​തി. പി​​റ​​വം റോ​​ഡ് (വെ​​ള്ളൂ​​ർ) റെ​​യി​​ൽ​​വേ സ്റ്റേ​​ഷ​​നി​​ലാ​​ണ് യു​​വാ​​വി​​ന്‍റെ പ​​ര​​സ്യ ന​​ഗ്ന​​താ പ്ര​​ദ​​ർ​​ശ​​നം സ്ത്രീ​​ക​​ൾ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള യാ​​ത്ര​​ക്കാ​​രെ വ​​ല​​ക്കു​​ന്ന​​ത്. ക​​ഴി​​ഞ്ഞ ഏ​​താ​​നും ആ​​ഴ്ച​​ക​​ളാ​​യി ദി​​വ​​സ​​വും രാ​​വി​​ലെ എ​​ട്ടി​​നും പ​​ത്തി​​നും ഇ​​ട​​യി​​ലാ​​ണ് സ്റ്റേ​​ഷ​​നി​​ലെ മ​​ധ്യ​​ഭാ​​ഗ​​ത്തു​​ള്ള ഫ്ളാ​​റ്റ്ഫോ​​മി​​ൽ ക​​യ​​റി നി​​ന്നു​​ള്ള യു​​വാ​​വി​​ന്‍റെ തോ​​ന്ന്യാ​​സം.

ഇ​​തു മൂ​​ലം സ്ത്രീ ​​യാ​​ത്ര​​ക്കാ​​ർ ട്രെ​​യി​​ൻ ഫ്ളാ​​റ്റ്ഫോ​​മി​​ലേ​​ക്ക് വ​​രു​​ന്പോ​​ൾ മാ​​ത്ര​​മാ​​ണ് ഇ​​വി​​ടേ​​ക്കെ​​ത്തു​​ന്ന​​ത്. സ്റ്റേ​​ഷ​​ന്‍റെ സ​​മീ​​പ​​വാ​​സി​​യാ​​യ ഇ​​യാ​​ളു​​ടെ ന​​ഗ്ന​​താ പ്ര​​ദ​​ർ​​ശ​​നം പ​​ല​​രും മൊ​​ബൈ​​ലി​​ലും മ​​റ്റും പ​​ക​​ർ​​ത്തി​​യി​​ട്ടു​​ണ്ട്.

ഇ​​യാ​​ൾ​​ക്കെ​​തി​​രേ ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് അ​​ധി​​കൃ​​ത​​ർ​​ക്കു പ​​രാ​​തി ന​​ൽ​​കു​​മെ​​ന്ന് സ്ത്രീ ​​യാ​​ത്ര​​ക്കാ​​രു​​ടെ കൂ​​ട്ടാ​​യ്മ അ​​റി​​യി​​ച്ചു. റെ​​യി​​ൽ​​വേ പോ​​ലീ​​സി​​ന്‍റെ​​യോ മ​​റ്റ് സു​​ര​​ക്ഷാ ഏ​​ജ​​ൻ​​സി​​ക​​ളു​​ടെ​​യോ സാ​​ന്നി​​ദ്ധ്യ​​മി​​ല്ലാ​​ത്ത​​താ​​ണ് പി​​റ​​വം സ്റ്റേ​​ഷ​​ൻ ഇ​​ത്ത​​രം സാ​​മൂ​​ഹ്യ​​വി​​രു​​ദ്ധ​​രു​​ടെ താ​​വ​​ള​​മാ​​ക​​ൻ കാ​​ര​​ണം.

Related posts