പൃ​ഥ്വി​രാ​ജി​ന്‍റെ ഖ​ലീ​ഫ​യും ദു​ൽ​ഖ​ർ സ​ൽ​മാ​ന്‍റെ ഐ ​ആം ഗെ​യി​മും ഒന്നിച്ചെത്തുന്നു, ഓഗ​സ്റ്റ് 20ന് ​പ്ര​ദ‌‌​ർ​ശ​നം​

പൃ​ഥ്വി​രാ​ജി​ന്‍റെ ഖ​ലീ​ഫ​യും ദു​ൽ​ഖ​ർ സ​ൽ​മാ​ന്‍റെ ഐ ​ആം ഗെ​യി​മും ആ​ഗ​സ്റ്റ് 20ന് ​പ്ര​ദ‌‌​ർ​ശ​ന​ത്തി​ന് എ​ത്തും. ഇ​രു ചി​ത്ര​ങ്ങ​ളും ഒ​രു​മി​ച്ചാ​ണ് ഓ​ണം റി​ലീ​സി​നെ​ത്തു​ന്ന​ത്. ഏ​തു ചി​ത്രം ആ​യി​രി​ക്കും മി​ക​ച്ച​താ​കു​ന്ന​ത് എ​ന്നാ​ണ് മ​ല​യാ​ള ച​ല​ച്ചി​ത്ര ലോ​കം ഉ​റ്റു​നോ​ക്കു​ന്ന​ത്. സ്റ്റൈ​ലി​ഷ് ലു​ക്കി​ൽ ഇ​രു​താ​ര​ങ്ങ​ളും എ​ത്തു​ന്ന​താ​ണ് ര​ണ്ടു ചി​ത്ര​ങ്ങ​ളു​ടെ​യും പ്ര​ത്യേ​ക​ത. ഇ​ട​വേ​ള​ക്കു​ശേ​ഷ​മാ​ണ് ദു​ൽ​ഖ​ർ സ​ൽ​മാ​ൻ നാ​യ​ക​നാ​വു​ന്ന മ​ല​യാ​ള ചി​ത്രം റി​ലീ​സി​ന് എ​ത്തു​ന്ന​ത്. ആ​ർ ഡി ​എ​ക്സ് എ​ന്ന ബ്ളോ​ക് ബ​സ്റ്റ​റി​നു​ശേ​ഷം ന​ഹാ​സ് ഹി​ദാ​യ​ത്ത് സം​വി​ധാ​നം ചെ​യ്യു​ന്ന ഐ ​ആം ഗെ​യി​മി​ൽ സം​യു​ക്ത വി​ശ്വ​നാ​ഥ​ൻ ആ​ണ് നാ​യി​ക. ആ​ന്‍റ​ണി വ​ർ​ഗീ​സ്, ക​യാ​ദു ലോ​ഹ​ർ, മി​ഷ്കി​ൻ,ക​തി​ർ, പാ​ർ​ത്ഥ് തി​വാ​രി, തു​ട​ങ്ങി താ​ര​നി​ര​യാ​ണ് സി​നി​മ​യി​ലു​ള്ള​ത്. ദു​ൽ​ഖ​ർ സ​ൽ​മാ​ന്‍റെ വേ​ഫെ​റ​ർ ഫി​ലിം​സ് നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ന് ജിം​ഷി ഖാ​ലി​ദ് ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്നു.​സ​ജീ​ർ ബാ​ബ, ഇ​സ്മാ​യി​ൽ അ​ബൂ​ബ​ക്ക​ർ, ബി​ലാ​ൽ മൊ​യ്തു എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് തി​ര​ക്ക​ഥ. സം​ഭാ​ഷ​ണ ആ​ദ​ർ​ശ് സു​കു​മാ​ര​നും ഷ​ഹ​ബാ​സ് റ​ഷീ​ദു​മാ​ണ് . ചി​ത്ര​ത്തി​ന് സം​ഗീ​തം ഒ​രു​ക്കു​ന്ന​ത് ജേ​ക്സ് ബി​ജോ​യ്, സം​ഘ​ട്ട​നം അ​ൻ​പ​റി​വ്‌ .

മാ​മ്പ​റ​യ്ക്ക​ൽ ആ​മി​ർ അ​ലി എ​ന്ന നാ​യ​ക ക​ഥാ​പാ​ത്ര​മാ​യാ​ണ് ഖ​ലീ​ഫ​യി​ൽ പൃ​ഥ്വി​രാ​ജ് എ​ത്തു​ന്ന​ത്. മോ​ഹ​ൻ​ലാ​ൽ അ​തി​ഥി വേ​ഷ​ത്തി​ൽ എ​ത്തു​ന്നു. ജി​നു എ​ബ്ര​ഹാം ര​ച​ന നി​ർ​വ​ഹി​ക്കു​ന്ന ഖ​ലീ​ഫ സ്വ​ർ​ണ്ണ ക​ള്ള​ക്ക​ട​ത്തി​ന്‍റെ പ​ശ്‌​ചാ​ത്ത​ല​ത്തി​ൽ വ​ലി​യ കാ​ൻ​വാ​സി​ൽ ക​ഥ​പ​റ​യു​ന്ന ബി​ഗ് ബ​ഡ്ജ​റ്റ് എ​ന്‍റ​ർ​ടെ​യ്ന​റാ​ണ്. മാ​സ് സ്റ്റൈ​ലി​ഷ് ആ​ക്ഷ​ൻ ത്രി​ല്ല​റാ​യി ഒ​രു​ക്കു​ന്ന ചി​ത്രം, ത്ര​സി​പ്പി​ക്കു​ന്ന ചേ​സ് രം​ഗ​ങ്ങ​ൾ കൊ​ണ്ടും ആ​ക്ഷ​ൻ രം​ഗ​ങ്ങ​ൾ കൊ​ണ്ടും സ​മ്പ​ന്ന​മാ​യി​രി​ക്കും . പോ​ക്കി​രി രാ​ജ’​യ്ക്കു ശേ​ഷം സം​വി​ധാ​യ​ക​ൻ വൈ​ശാ​ഖും പൃ​ഥ്വി​രാ​ജും ഒ​ന്നി​ക്കു​ന്ന ഖ​ലീ​ഫ​യു​ടെ ചി​ത്രീ​ക​ര​ണം ല​ണ്ട​നി​ൽ ആ​ണ് തു​ട​ക്കം കു​റി​ച്ച​ത്. ജി​നു ഇ​ന്നോ​വേ​ഷ​ന്‍റെ ബാ​ന​റി​ൽ ജി​നു എ​ബ്ര​ഹാ​മും സൂ​ര​ജ് കു​മാ​റും ചേ​ർ​ന്നാ​ണ് നി​ർ​മ്മി​ക്കു​ന്ന​ത്. ആ​ദം ജോ​ൺ, ല​ണ്ട​ൻ ബ്രി​ഡ്ജ്, മാ​സ്റ്റേ​ഴ്സ്, ക​ടു​വ എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്കു ശേ​ഷം ജി​നു എ​ബ്ര​ഹാം പൃ​ഥ്വി​രാ​ജ് ടീം ​ഒ​ന്നി​ക്കു​ന്ന ചി​ത്രം കൂ​ടി​യാ​ണ്. ഛായാ​ഗ്ര​ഹ​ണം -ജോ​മോ​ൻ ടി ​ജോ​ൺ, സം​ഗീ​തം – ജേ​ക്സ് ബി​ജോ​യ്, എ​ഡി​റ്റിം​ഗ് – ച​മ​ൻ ചാ​ക്കോ

Related posts

Leave a Comment