ശാ​ന്തി മാ​യാ​ദേ​വി സം​വി​ധാ​നം ചെ​യ്യു​ന്ന ആ​ദ്യ ചി​ത്ര​ത്തി​ൽ മ​മ്മൂ​ട്ടി നാ​യ​ക​നാ​യെ​ത്തു​ന്നു

അ​ഭി​നേ​ത്രി​യും അ​ഭി​ഭാ​ഷ​ക​യും അ​വ​താ​ര​ക​യും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ ശാ​ന്തി മാ​യാ​ദേ​വി സം​വി​ധാ​യി​ക​യാ​കാ​നൊ​രു​ങ്ങു​ന്നു. മ​മ്മൂ​ട്ടി​യാ​ണ് ശാ​ന്തി​യു​ടെ ആ​ദ്യ ചി​ത്ര​ത്തി​ൽ നാ​യ​ക​നാ​യെ​ത്തു​ന്ന​ത്. മ​മ്മൂ​ട്ടി​യോ​ടൊ​പ്പം ഗാ​ന ഗ​ന്ധ​ർ​വ്വ​നി​ൽ ശ്ര​ദ്ധേ​യ​മാ​യ വേ​ഷ​മ​വ​ത​രി​പ്പി​ച്ചാ​ണ് ശാ​ന്തി അ​ഭി​ന​യ​രം​ഗ​ത്തേ​ക്ക് എ​ത്തു​ന്ന​ത്. മോ​ഹ​ൻ​ലാ​ലി​നൊ​പ്പം നേ​രി​ലും ദൃ​ശ്യം 3 ലും ​അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ജീ​ത്തു ജോ​സ​ഫി​നൊ​പ്പം നേ​രി​ന്‍റെ തി​ര​ക്ക​ഥാ ര​ച​ന​യി​ലും പ​ങ്കാ​ളി​യാ​യി​രു​ന്നു. ത​ന്‍റെ ക​ന്നി സം​വി​ധാ​ന സം​രം​ഭ​ത്തി​നും ശാ​ന്തി ത​ന്നെ​യാ​ണ് ര​ച​ന നി​ർ​വ​ഹി​ക്കു​ന്ന​തെ​ന്നും മ​മ്മൂ​ട്ടി​യു​മാ​യി ശാ​ന്തി ആ​ദ്യ ഘ​ട്ട ച​ർ​ച്ച​ക​ൾ പൂ​ർ​ത്തി​യാ​ക്കി ക​ഴി​ഞ്ഞു​വെ​ന്നു​മാ​ണ് വി​വ​രം. ഇ​ത് നാ​ലാം ത​വ​ണ​യാ​ണ് മ​മ്മൂ​ട്ടി വ​നി​ത സം​വി​ധാ​യ​ക​ർ​ക്കൊ​പ്പം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. പാ​ർ​വ​തി മേ​നോ​നൊ​പ്പം ത്രി​യാ​ത്രി എ​ന്ന ഹി​ന്ദി ചി​ത്ര​ത്തി​ലും സു​മ​തി റാ​മി​നൊ​പ്പം വി​ശ്വ​തു​ള​സി, റ​ത്തി​ന​യോ​ടൊ​പ്പം പു​ഴു എ​ന്ന മ​ല​യാ​ള ചി​ത്ര​ത്തി​ലും മ​മ്മൂ​ട്ടി സ​ഹ​ക​രി​ച്ചി​ട്ടു​ണ്ട്. സു​മ​തി റാ​മി​ന്‍റെ റ​ത്തി​ന​യു​ടെ​യും സം​വി​ധാ​ന അ​ര​ങ്ങേ​റ്റ ചി​ത്ര​ങ്ങ​ളി​ൽ മ​മ്മൂ​ട്ടി നാ​യ​ക​നാ​യി എ​ന്ന പ്ര​ത്യേ​ക​ത കൂ​ടി​യു​ണ്ട്.

അ​തേ​സ​മ​യം ധ​നു​ഷി​നോ​ടൊ​പ്പ​മ​ഭി​ന​യി​ക്കു​ന്ന ത​മി​ഴ് ചി​ത്രം ഷെ​ഡ്യൂ​ൾ പാ​ക്ക​പ്പ് ആ​യ​തി​നാ​ൽ മ​മ്മൂ​ട്ടി ഇ​പ്പോ​ൾ എ​റ​ണാ​കു​ള​ത്തു​ണ്ട്. അ​മ​ര​ൻ എ​ന്ന ബ്ലോ​ക്ക് ബ​സ്റ്റ​ർ ഒ​രു​ക്കി​യ രാ​ജ്കു​മാ​ർ പെ​രി​യ സാ​മി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന്‍റെ അ​ടു​ത്ത ഷെ​ഡ്യൂ​ൾ അ​ടു​ത്ത മാ​സം ആ​രം​ഭി​ക്കും. ത​മി​ഴ് ചി​ത്രം പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം മ​മ്മൂ​ട്ടി നി​തീ​ഷ് സ​ഹ​ദേ​വി​ന്‍റെ ചി​ത്ര​ത്തി​ല​ഭി​ന​യി​ക്കും. 100 ദി​വ​സ​ത്തെ ഡേ​റ്റാ​ണ് വ​മ്പ​ൻ ക്യാ​ൻ​വാ​സി​ലൊ​രു​ങ്ങു​ന്ന ഈ ​ബി​ഗ് ബ​ഡ്ജ​റ്റ് ചി​ത്ര​ത്തി​ന് മ​മ്മൂ​ട്ടി ന​ല്കി​യി​രി​ക്കു​ന്ന​ത്. നി​തീ​ഷ് സ​ഹ​ദേ​വ് ചി​ത്ര​ത്തി​ന് ശേ​ഷം മ​മ്മൂ​ട്ടി​യെ കാ​ത്തി​രി​ക്കു​ന്ന​ത് ഖാ​ലി​ദ് റ​ഹ്മാ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന മ​ട്ടാ​ഞ്ചേ​രി മാ​ഫി​യ​യാ​ണ്.

Related posts

Leave a Comment