മധ്യവയസ്‌കന്റെ ദുരൂഹ മരണവും ഭാര്യയുടെ ഒളിച്ചോട്ടവും! വീട്ടമ്മ ഒളിച്ചോടിയത് കൊല്ലം ജില്ലക്കാരനായ യുവാവിന്റെ കൂടെയാണ് വിവരം; കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു

കാ​ളി​കാ​വ്: മ​ധ്യ​വ​യ​സ്ക​ന്‍റെ ദു​രൂ​ഹ മ​ര​ണ​വും ഭാ​ര്യ​യു​ടെ ഒ​ളി​ച്ചോ​ട്ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ​ന്വേ​ഷ​ണ​വും ക്രൈം​ബ്രാ​ഞ്ച് ഏ​റ്റെ​ടു​ത്തു. കാ​ളി​കാ​വ് അ​ഞ്ച​ച്ച​വി​ടി​ക്ക​ടു​ത്ത് മൈ​ലാ​ടി​യി​ലെ മ​രു​ദ​ത്ത് മു​ഹ​മ്മ​ദ​ലി (49) യെ ​സ്വ​ന്തം വീ​ട്ടി​ൽ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത് 2018 സെ​പ്തം​ബ​ർ 21നാ​യി​രു​ന്നു. മു​ഹ​മ്മ​ദ​ലി മ​രി​ച്ച​തി​ന്‍റെ നാ​ലാം ദി​വ​സം ഭാ​ര്യ ഉ​മ്മു​ൽ സാ​ഹി​റ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ര​ണ്ടു ആ​ണ്‍​കു​ട്ടി​ക​ളെ​യും കൊ​ണ്ടു അ​പ്ര​ത്യ​ക്ഷ​യാ​വു​ക​യാ​യി​രു​ന്നു.

മ​ര​ണ​ത്തി​ൽ സം​ശ​യം തോ​ന്നി​യ ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും ചേ​ർ​ന്ന് കാ​ളി​കാ​വ് പോ​ലീ​സി​നു പ​രാ​തി ന​ൽ​കി. ഇ​തേ തു​ട​ർ​ന്ന് സാ​ധാ​ര​ണ മ​ര​ണ​മെ​ന്ന നി​ല​യി​ൽ സം​സ്ക​രി​ച്ച മൃ​ത​ദേ​ഹം ക​ഴി​ഞ്ഞ വ​ർ​ഷം സെ​പ്റ്റംബ​ർ 29 ന് ​പു​റ​ത്തെ​ടു​ത്തു വീ​ണ്ടും പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി. റി​പ്പോ​ർ​ട്ടി​ൽ വി​ഷാം​ശം അ​ക​ത്തു ചെ​ന്നി​ട്ടു​ള്ള​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കാ​ളി​കാ​വ് പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത ക്രൈം​ന​ന്പ​ർ 112/18, 113/18 എ​ന്നീ കേ​സു​ക​ളാ​ണ് ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷി​ക്കു​ന്ന​ത്. നേ​ര​ത്തെ കാ​ളി​കാ​വ് പോ​ലീ​സ് ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും ഉ​മ്മു​ൽ​സാ​ഹി​റ​യെ​യും കു​ട്ടി​ക​ളെ​യും ക​ണ്ടെ​ത്താ​നോ കേ​സി​നു തു​ന്പു​ണ്ടാ​ക്കാ​നോ സാ​ധി​ച്ചി​രു​ന്നി​ല്ല.

ഇ​തി​നെ​തി​രെ ആ​ക്ഷ​ൻ കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി, ഡി​ജി​പി, എ​സ്പി, എം​എ​ൽ​എ എ​ന്നി​വ​ർ​ക്ക് പ​രാ​തി​ക​ൾ ന​ൽ​കി​യി​രു​ന്നു. മ​രി​ച്ച മു​ഹ​മ്മ​ദ​ലി​യു​ടെ കൂ​ട്ടു​കാ​ര​നും കൊ​ല്ലം ജി​ല്ല​ക്കാ​ര​നു​മാ​യ യു​വാ​വി​ന്‍റെ കൂ​ടെ​യാ​ണ് ഭാ​ര്യ ഒ​ളി​ച്ചോ​ടി​യ​തെ​ന്നാ​ണ് വി​വ​രം.

മു​ഹ​മ്മ​ദ​ലി മ​രി​ച്ച രാ​ത്രി​യി​ൽ ഇ​യാ​ൾ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്രെ. കൊ​ല്ലം ജി​ല്ല​ക്കാ​ര​നാ​യ വ്യ​ക്തി അ​ന്ത​ർ​സം​സ്ഥാ​ന അ​ധോ​ലോ​ക ബ​ന്ധ​മു​ള്ള ആ​ളാ​ണെ​ന്ന് പോ​ലീ​സി​നു വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. അ​ന്വേ​ഷ​ണം നീ​ണ്ടു പോ​കു​ന്ന​തി​നെ​തി​രെ നി​യ​മ​ന​ട​പ​ടി​ക്ക് നാ​ട്ടു​കാ​ർ ഒ​രു​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് കേ​സ് ക്രൈം​ബ്രാ​ഞ്ചി​നു കൈ​മാ​റി​യ​താ​യി ആ​ക്ഷ​ൻ കൗ​ണ്‍​സി​ലി​നു വി​വ​രം ല​ഭി​ച്ച​ത്.

Related posts