കേ​​​ന്ദ്ര ധ​​​ന​​​കാ​​​ര്യ​​​മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ നി​​​ർ​​​ദേ​​​ശം! കിസാൻ ക്രെഡിറ്റ് കാർഡുണ്ടോ? കാർഷിക ലോൺ തരാം; സ്വ​​ർ​​ണപ്പ​​ണ​​യ​​ വാ​​യ്പ​​യ്ക്കും കെ​​ണി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​ർ​​​ഷ​​​ക​​​രു​​​ടെ സ​​​ഹാ​​​യ​​​ത്തി​​​നാ​​​യി ബാ​​​ങ്കു​​​ക​​​ൾ മു​​​ഖേ​​​നെ ന​​​ട​​​പ്പാ​​​ക്കി വ​​​ന്നി​​​രു​​​ന്ന അ​​​ഗ്രി ഗോ​​​ൾ​​​ഡ് ലോ​​​ണ്‍ പ​​​ദ്ധ​​​തി ഇ​​​നി കി​​​സാ​​​ൻ ക്രെ​​​ഡി​​​റ്റ് കാ​​​ർ​​​ഡ് ഉ​​​ള്ള​​​വ​​​ർ​​​ക്കു മാ​​​ത്രം. ഇ​​​ക്കാ​​​ര്യം സം​​​ബ​​​ന്ധി​​​ച്ചു കേ​​​ന്ദ്ര ധ​​​ന​​​കാ​​​ര്യ​​​മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ നി​​​ർ​​​ദേ​​​ശം കൃ​​​ഷി മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​നു ന​​​ല്കി​​ക്ക​​​ഴി​​​ഞ്ഞു.

2019 സെ​​​പ്റ്റം​​​ബ​​​ർ ഏ​​​ഴി​​​നു ശേ​​​ഷ​​​മു​​​ള്ള സ്വ​​​ർ​​​ണ​​​പ്പ​​​ണ​​​യ​​​ത്തി​​​നു നാ​​​ലു ശ​​​ത​​​മാ​​​നം പ​​​ലി​​​ശ എ​​​ന്ന ആ​​​നു​​​കൂ​​​ല്യം ല​​​ഭ്യ​​​മാ​​​ക​​​ണ​​​മെ​​​ങ്കി​​​ൽ കി​​​സാ​​​ൻ ക്രെ​​​ഡി​​​റ്റ് കാ​​​ർ​​​ഡ് വേ​​​ണ​​​മെ​​​ന്ന നി​​​ർ​​​ദേ​​​ശ​​​മാ​​​ണു കേ​​​ന്ദ്ര ധ​​​ന​​​കാ​​​ര്യ​​​മ​​​ന്ത്രാ​​​ല​​​യം അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ സം​​​സ്ഥാ​​​ന​​​ത്തെ മി​​​ക്ക ബാ​​​ങ്കു​​​ക​​​ളും ഇ​​​പ്പോ​​​ൾ അ​​​ഗ്രി ഗോ​​​ൾ​​​ഡ് ലോ​​​ണ്‍ ന​​​ല്കു​​​ന്ന​​​തും നി​​​ർ​​​ത്തി​​​വ​​​ച്ചി​​​രി​​​ക്ക​​​യാ​​​ണ്.

സം​​​സ്ഥാ​​​ന​​​ത്തു​​നി​​​ന്നു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ കി​​​സാ​​​ൻ സ​​​മ്മാ​​​ൻ നി​​​ധി​​​യി​​​ലേ​​​ക്കു ക​​​ർ​​​ഷ​​​ക​​​രാ​​​യി അ​​​പേ​​​ക്ഷി​​​ച്ചി​​​ട്ടു​​​ള്ള​​​ത് 29 ല​​​ക്ഷ​​​ത്തോ​​​ളം ആ​​​ളു​​​ക​​​ളാ​​​ണ്. എ​​​ന്നാ​​​ൽ, സം​​​സ്ഥാ​​​ന​​​ത്ത് കി​​​സാ​​​ൻ ക്രെ​​​ഡി​​​റ്റ് കാ​​​ർ​​​ഡ് അ​​​ക്കൗ​​​ണ്ട് ഉ​​​ള​​​ള​​​വ​​​രാ​​​യി​​​ട്ടു​​​ള്ള​​​ത് ഇ​​​തി​​​ന്‍റെ പ​​​കു​​​തി മാ​​​ത്ര​​​വും. ഇ​​​ത്ത​​​ര​​​മൊ​​​രു സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രാ​​​യ നി​​​ര​​​വ​​​ധി ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് അ​​​ഗ്രി ഗോ​​​ൾ​​​ഡ് ലോ​​​ണി​​​ന്‍റെ ആ​​​നു​​​കൂ​​​ല്യം ന​​​ഷ്ട​​​പ്പെ​​​ട്ടേ​​ക്കും.

നി​​​ല​​​വി​​​ൽ നാ​​​ലു ശ​​​ത​​​മാ​​​നം നി​​​ര​​​ക്കി​​​ൽ സ്വ​​​ർ​​​ണ​​​പ്പ​​​ണ​​​യ വാ​​​യ്പ ല​​​ഭി​​​ച്ച​​​വ​​​ർ കി​​​സാ​​​ൻ ക്രെഡി​​​റ്റ് കാ​​​ർ​​​ഡ് രേ​​​ഖ​​​ക​​​ൾ ഹാ​​​ജ​​​രാ​​​ക്കി​​​യി​​​ല്ലെ​​​ങ്കി​​​ൽ അ​​​വ​​​രു​​​ടെ സ്വ​​​ർ​​​ണ​​​പ്പ​​​ണ​​​യ​​​ത്തി​​​ന്‍റെ പ​​​ലി​​​ശ ഉ​​​യ​​​ർ​​​ന്ന നി​​​ര​​​ക്കി​​​ലേ​​​ക്കു മാ​​​റ്റ​​​പ്പെ​​​ടും. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ ബാ​​​ങ്കു​​​ക​​​ൾ ഇ​​​തു​​​വ​​​രെ വ്യ​​​ക്ത​​​മാ​​​യ തീ​​​രു​​​മാ​​​നം ഇ​​​ട​​​പാ​​​ടു​​​കാ​​​രെ അ​​​റി​​​യി​​​ച്ചി​​​ട്ടി​​​ല്ല.

Related posts