കൂടത്തായി കൊലപാതകം ടെലിവിഷന്‍ പരമ്പരയാകുന്നു.! ജോളിയാകാന്‍ നടി മുക്ത; മുക്തയ്ക്ക് എല്ലാവിധ ആശംസയുമായി റിമി ടോമി

കേ​ര​ള​ക്ക​ര​യെ ഒ​ന്നാ​കെ ഞെ​ട്ടി​ച്ച സം​ഭ​വ​മാ​യി​രു​ന്നു കൂ​ട​ത്താ​യി കൊ​ല​പാ​ത​കം. ഭ​ർ​ത്താ​വി​നേ​യും കു​ടുംബാം​ഗ​ങ്ങ​ളേ​യും സ​യ​നൈ​ഡ് ഉ​പ​യോ​ഗി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വം ടെ​ലി​വി​ഷ​ൻ പ​ര​ന്പ​ര​യാ​കു​ന്നു. കൂ​ട​ത്താ​യി കൊ​ല​പാ​ത​കം സി​നി​മ​യാ​കു​ന്നു​വെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ നേ​ര​ത്തെ പു​റ​ത്തു​വ​ന്നി​രു​ന്നു.

സീ​രി​യ​ലി​ൽ ജോ​ളി​യാ​യി എ​ത്തു​ന്ന​ത് ന​ടി മു​ക്ത​യാ​ണ്. വി​വാ​ഹ ശേ​ഷം അ​ഭി​ന​യ​ത്തി​ന് ഇ​ട​വേ​ള ന​ൽ​കി​യി​രി​ക്കു​ന്ന മു​ക്ത വീ​ണ്ടും കാ​മ​റ​യ്ക്ക് മു​ന്നി​ൽ മ​ട​ങ്ങി എ​ത്തു​ക​യാ​ണ്. മു​ക്ത​യ്ക്ക് എ​ല്ലാ​വി​ധ ആ​ശം​സ​യു​മാ​യി റി​മി ടോ​മി രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.​ ജ​നു​വ​രി 13-ന് ​എ​ത്തു​ന്ന സീ​രി​യ​ലി​ന്‍റെ പ്രൊ​മോ വീ​ഡി​യോ ഷെ​യ​ർ ചെ​യ്തു​കൊ​ണ്ടാ​ണു നാ​ത്തൂ​ന് റി​മി ആ​ശം​സ നേ​ർ​ന്നി​രി​ക്കു​ന്ന​ത്.

പാ​ലാ​മ​റ്റം കു​ടും​ബ​ത്തി​ലെ മൂ​ന്നു​പേ​രെ അ​ട​ക്കി​യ ക​ല്ല​റ​യ്ക്ക് സ​മീ​പം മ​ഴ​യ​ത്ത് കു​ട​യു​മാ​യി നി​ൽ​ക്കു​ന്ന സ്ത്രീ​യാ​യാ​ണ് മു​ക്ത പ്രൊ​മോ വീ​ഡി​യോ​യി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. ഫ്ള​വേ​ഴ്സ് മൂ​വി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ആ​ണ് സീ​രി​യ​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

കൂ​ട​ത്താ​യി കൊ​ല​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ട് സി​നി​മ​ക​ൾ ഒ​രു​ങ്ങു​ന്ന​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ബന്ധുക്കളായ ആ​റു പേ​രു​ടെ മ​ര​ണ​തി​നു പി​ന്നി​ൽ ജോ​ളി​യാ​ണെ​ന്ന് ആ​രോ​പി​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു. സ​യ​നൈ​ഡ് ഉ​പ​യോ​ഗി​ച്ചാ​ണ് കൊ​ല​പാ​ത​ക​ങ്ങ​ൾ ഒ​ക്കെ​യും ന​ട​ത്തി​യ​തെ​ന്നും സം​ശ​യം ഉ​യ​ർ​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ ടു​വി​ലാ​ണ് കേ​സി​ലെ സ​ത്യാ​വ​സ്ഥ പു​റ​ത്തു വന്ന​ത്.

Related posts