ബി​ജെ​പി​ക്ക് വേ​ണ്ടി ജോ​ലി ചെ​യ്യു​ക​യാ​ണെ​ങ്കി​ല്‍ എ​ന്തി​നാ​ണ് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നാ​യി​രി​ക്കു​ന്ന​ത് ! രാ​ഹു​ല്‍ ഗാ​ന്ധി മാ​പ്പ് പ​റ​യ​ണ​മെ​ന്ന് മും​ബൈ പ്ര​സ് ക്ല​ബ്…

മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നെ അ​ധി​ക്ഷേ​പി​ച്ചെ​ന്നാ​രോ​പി​ച്ച് രാ​ഹു​ല്‍ ഗാ​ന്ധി​ക്കെ​തി​രെ മും​ബൈ പ്ര​സ് ക്ല​ബ്.

ക​ഴി​ഞ്ഞ ദി​വ​സം അ​ദ്ദേ​ഹ​ത്തി​ന്റെ പാ​ര്‍​ട്ടി ഓ​ഫീ​സി​ല്‍ ന​ട​ന്ന പ​ത്ര സ​മ്മേ​ള​ന​ത്തി​നി​ടെ ഒ​രു മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നെ​തി​രേ ആ​ക്ഷേ​പ​മു​യ​ര്‍​ന്നു​വെ​ന്നാ​ണ് കേ​സ്.

എം.​പി സ്ഥാ​നം പോ​കു​മോ എ​ന്ന​തു​ള്‍​പ്പെ​ടെ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചോ​ദ്യം ചോ​ദി​ക്ക​വേ രാ​ഹു​ല്‍ ക്ഷു​ഭി​ത​നാ​യി എ​ന്നാ​ണ് ആ​രോ​പ​ണം.

ബി​ജെ​പി​ക്ക് വേ​ണ്ടി ഇ​ത്ര നേ​രി​ട്ട് ജോ​ലി ചെ​യ്യു​ന്ന​ത് എ​ന്തി​നാ​ണ​ന്നാ​ണ് രാ​ഹു​ല്‍ ചോ​ദി​ച്ച​ത്. ബി​ജെ​പി​ക്ക് വേ​ണ്ടി ജോ​ലി ചെ​യ്യു​ക​യാ​ണ​ങ്കി​ല്‍ എ​ന്തി​നാ​ണ് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നാ​യി​രി​ക്കു​ന്നെ​ത​ന്നും ബി​ജെ​പി​യു​ടെ ബാ​ഡ്ജ് ധ​രി​ക്ക​ണ​മെ​ന്നും രാ​ഹു​ല്‍ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, ഒ​രു മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്റെ ജോ​ലി പ​ത്ര​സ​മ്മേ​ള​നം വി​ളി​ക്കു​ന്ന രാ​ഷ്ട്രീ​യ​ക്കാ​രോ​ട് മാ​ന്യ​മാ​യ രീ​തി​യി​ല്‍ ചോ​ദ്യം ചോ​ദി​ക്കു​ക​യാ​ണെ​ന്നും, നാ​ലാം തൂ​ണാ​യ മാ​ധ്യ​മ പ്ര​വ​ര്‍​ത്തി​ന്റെ അ​ന്ത​സി​നെ​തി​രേ ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും പ​ഴ​ക്ക​മു​ള്ള രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​യു​ടെ അം​ഗ​മാ​യ രാ​ഹു​ല്‍ ഗാ​ന്ധി പ്ര​വ​ര്‍​ത്തി​ച്ച​ത് അ​ങ്ങേ​യ​റ്റം അ​പ​ല​പ​നീ​യ​മാ​ണ​ന്നും പ്ര​സ് ക്ല​ബ് പു​റ​ത്തി​റ​ക്കി​യ സ​ര്‍​ക്കു​ല​റി​ല്‍ പ​റ​യു​ന്നു.

റി​പ്പോ​ര്‍​ട്ടു​ചെ​യ്യാ​നും വി​മ​ര്‍​ശ​നാ​ത്മ​ക​മാ​യ അ​ഭി​പ്രാ​യ​ങ്ങ​ള്‍ ന​ല്‍​കാ​നു​മു​ള്ള മാ​ധ്യ​മ​സ്വാ​ത​ന്ത്ര്യം ഉ​യ​ര്‍​ത്തി​പ്പി​ടി​ക്കാ​ന്‍ എ​ല്ലാ രാ​ഷ്ട്രീ​യ പ്ര​വ​ര്‍​ത്ത​ക​രോ​ടും ഒ​രി​ക്ക​ല്‍ കൂ​ടി അ​ഭ്യ​ര്‍​ത്ഥി​ക്കു​ന്ന​താ​യും കു​റി​പ്പി​ല്‍ പ​റ​യു​ന്നു​ണ്ട്.

ന​മ്മു​ടെ ജ​നാ​ധി​പ​ത്യ​ത്തി​ന്റെ ആ​ണി​ക്ക​ല്ലാ​ണ് സം​സാ​ര സ്വാ​ത​ന്ത്ര്യ​ത്തി​നും അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​ത്തി​നു​മു​ള്ള മൗ​ലി​കാ​വ​കാ​ശ​മാ​ണ​ന്ന് ഓ​ര്‍​ക്ക​ണ​മെ​ന്നും പ്ര​സ്താ​വ​ന​യി​ല്‍ പ​റ​യു​ന്നു.

ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍, രാ​ഹു​ല്‍ ഗാ​ന്ധി തി​രു​ത്ത​ല്‍ വ​രു​ത്തു​ക​യും ബ​ന്ധ​പ്പെ​ട്ട മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നോ​ട് മാ​പ്പ് പ​റ​യു​ക​യും ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യ​വും സ​ര്‍​ക്കു​ല​റി​ല്‍ ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment