നാ​ട്ടി​ലേ​ക്കെ​ന്ന് പ​റ​ഞ്ഞ് ഇ​യാ​ള്‍ പോ​യ​താ..! മ​ത്സ്യ​ത്തൊ​ഴി​ലാ​ളി മു​ന​മ്പം കാ​യ​ലി​ല്‍ മ​രി​ച്ച നി​ല​യി​ല്‍; ബോട്ടിന്റെ ഉടമ പറയുന്നത് ഇങ്ങനെ…

ചെ​റാ​യി: ഇ​ത​രം സം​സ്ഥാ​ന​ക്കാ​ര​നാ​യ മ​ത്സ്യ​തൊ​ഴി​ലാ​ളി കാ​യ​ലി​ല്‍ മ​രി​ച്ച നി​ല​യി​ല്‍. ഒ​ഡീ​ഷ സ്വ​ദേ​ശി എ​ല്‍. സിം​ഗ​യ്യ-41 ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് രാ​വി​ലെ മു​ന​മ്പം മി​നി ഫി​ഷിം​ഗ് ഹാ​ര്‍​ബ​റി​ന​ടു​ത്ത് കാ​യ​ലി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്.

മു​ന​മ്പ​ത്തു​നി​ന്നും മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​കു​ന്ന സി​താ​ര-3 എ​ന്ന മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടി​ലെ തൊ​ഴി​ലാ​ളി​യാ​ണ്.

മു​ന​മ്പം സി​ഐ എ.​എ​ല്‍. യേ​ശു​ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മൃ​ത​ദേ​ഹം ക​ര​യി​ലെ​ത്തി​ച്ചു.

തു​ട​ർ​ന്നു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ല​ഭി​ച്ച ആ​ധാ​ര്‍ കാ​ര്‍​ഡി​ല്‍​നി​ന്നും പേ​രും അ​ഡ്ര​സും ല​ഭി​ച്ച​ത്.

ഇ​തു​വ​ച്ച് പോ​ലീ​സി​ന്‍റെ കൈ​വ​ശ​മു​ള്ള അ​തി​ഥി​തൊ​ഴി​ലാ​ളി​ക​ളു​ടെ ഡാ​റ്റ ബാ​ങ്കി​ൽ​നി​ന്നും തൊ​ഴി​ലു​ട​മ​യു​ടെ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​യി.

ബോ​ട്ട് പ​ണി​ക്ക് ക​യ​റ്റി​യ​തി​നാ​ല്‍ നാ​ട്ടി​ലേ​ക്കെ​ന്ന് പ​റ​ഞ്ഞ് ഇ​യാ​ള്‍ പോ​യ​താ​ണെ​ന്നാ​ണ് ഉ​ട​മ പ​റ​യു​ന്ന​ത്.

എ​ന്നാ​ല്‍ മ​റ്റ് ബോ​ട്ടു​ക​ളി​ല്‍ പ​ണി തേ​ടി ഇ​യാ​ള്‍ മു​ന​മ്പ​ത്ത് ത​ന്നെ ത​ങ്ങി​യി​ട്ടു​ണ്ടാ​കു​മെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം.

മൃ​ത​ദേ​ഹം എ​റ​ണാ​കു​ളം ജ​ന​റ​ലാ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. കോ​വി​ഡ് ടെ​സ്റ്റി​നു​ശേ​ഷം പോ​സ്റ്റ്‌​മോ​ര്‍​ട്ടം ന​ട​ത്തി മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കും.

മ​ര​ണം സം​ബ​ന്ധി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ക​യാ​ണ്.

Related posts

Leave a Comment