എങ്ങനെ അണയ്ക്കും? മുണ്ടക്കയം കോപ്പാറ വനത്തിലേയ്ക്കെത്താൻ യാതൊരു മാർഗവുമില്ല; ഒന്നും ചെയ്യാനാകാതെ ഫയർഫോഴ്സ്

മുണ്ടക്കയം: കാ​ട്ടു​തീ​യി​ൽ ഏ​ക്ക​റു​ക​ണ​ക്കി​ന് വ​ന​ഭൂ​മി ക​ത്തി ന​ശി​ച്ചു.
കോരുത്തോടിനു സമീപം മാ​ങ്ങാ​പ്പേ​ട്ട കോ​പ്പാ​റ വ​ന​ത്തി​ലാ​ണ് കാ​ട്ടു​തീ​യി​ൽ ഏ​ക്ക​റു​ക​ണ​ക്കി​ന് വ​ന​ഭൂ​മി ക​ത്തി ന​ശി​ച്ച​ത്.

അ​ണ​യ്ക്കാ​ൻ വേ​ണ്ട ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ ഫോ​റ​സ്റ്റ് വാ​ച്ച​ർ​മാ​ർ​ക്ക് തീ ​നി​യ​ന്ത്രി​ക്കാ​ൻ സാ​ധി​ക്കാ​ത്ത​തു​മൂ​ലം ഹെ​ക്റ്റ​ർ ക​ണ​ക്കി​ന് വ​ന​ഭൂ​മി​യാ​ണ് ക​ത്തി​ന​ശി​ക്കു​ന്ന​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് തീ​പി​ടിത്തം ഉ​ണ്ടാ​യ​ത്. ഇ​ന്ന് രാ​വി​ലെ വ​രെ​യും തീ​യ​ണ​യ്ക്കാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. ഫ​യ​ർ ഫോ​ഴ്സ് എ​ത്തി​യെ​ങ്കി​ലും കാ​ട്ടി​ലേ​ക്ക് എ​ത്തി​പ്പെ​ടാ​ൻ സാ​ധി​ക്കാ​ത്ത സ്ഥി​തി​യാ​ണ് നി​ല​വി​ലു​ള്ള​ത്.

Related posts

Leave a Comment