വീക്ഷണത്തിന് പിന്നാലേ ദേ മുരളീധരനും..! പഞ്ചായത്തിലും കോർപ്പറേഷനിലും പിന്നിൽ പോയപ്പോഴും സ്വന്തം ബൂത്തിൽ താൻ ഒരിക്കലും പിന്നിൽ പോയിട്ടില്ലെന്ന് മുരളീധരൻ

തിരുവനന്തപുരം: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് തോൽവിയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പരിഹസിച്ച് കെ. മുരളീധരൻ എംഎൽഎ. പഞ്ചായത്തിലും കോർപ്പറേഷനിലും പിന്നിൽ പോയപ്പോഴും സ്വന്തം ബൂത്തിൽ താൻ ഒരിക്കലും പിന്നിൽ പോയിട്ടില്ലെന്ന് മുരളീധരൻ പറഞ്ഞു.

ചെങ്ങന്നൂരിൽ ചെന്നിത്തലയുടെ മണ്ഡലമായിട്ടുപോലും യുഡിഎഫ് വളരെ പിന്നിൽ പോയതിലാണ് പരിഹാസം. കോണ്‍ഗ്രസിൽ തനിക്ക് യാതോരു പദവിയും വേണ്ട, ഒരു സ്ഥാനത്തേക്കും തന്നെ പരിഗണിക്കരുതെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

കോണ്‍ഗ്രസിന്‍റെ പ്രവർത്തന ശൈലിയിൽ മാറ്റം വരുത്തിയില്ലെങ്കിൽ ഭാവിയിലും ചെങ്ങന്നൂർ ആവർത്തിക്കും. സംസ്ഥാന നേതൃത്വം ഉണർന്ന് പ്രവർത്തിക്കണമെന്നും മുരളീധരൻ പറഞ്ഞു. ശനിയാഴ്ച രാവിലെ മുതിർന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്‍റണിയെ മുരളീധരൻ സന്ദർശിക്കുകയും ചെയ്തിരുന്നു.

Related posts