കോ​ഴി​ക്കോ​ട് പാ​ള​യ​ത്ത് യു​വാ​വ് വെ​ട്ടേ​റ്റ് മ​രി​ച്ച നി​ല​യി​ൽ; കൊ​ല​പാ​ത​ക​മെ​ന്ന് സം​ശ​യം

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് പാ​ള​യ​ത്ത് വീ​ടി​നോ​ട് ചേ​ർ​ന്നു​ള്ള മു​റി​യി​ൽ യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പു​തി​യ കോ​വി​ല​കം സ്വ​ദേ​ശി ബി​ജു (30) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ശ​രീ​ര​ത്തി​ൽ വെ​ട്ടേ​റ്റ പാ​ടു​ക​ളു​ള്ള​തി​നാ​ൽ കൊ​ല​പാ​ത​ക​മാ​ണെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.

ഇ​ന്ന് പു​ല​ർ​ച്ചെ മൂ​ന്നു​മ​ണി​യോ​ടെ​യാ​ണ് ബി​ജു​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മ​ക​നെ വി​ളി​ച്ചു​ണ​ർ​ത്താ​ൻ പോ​യ അ​മ്മ​യാ​ണ് മൃ​ത​ദേ​ഹം ആ​ദ്യം ക​ണ്ട​ത്. വീ​ടി​ന് പു​റ​ത്താ​യി നി​ർ​മി​ച്ച മു​റി​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം ഉ​ണ്ടാ​യി​രു​ന്ന​ത്. മു​റി പു​റ​ത്തു​നി​ന്ന് പൂ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു. ക​ഴു​ത്തി​ലും വ​യ​റി​നു​വ​ശ​ത്തു​മാ​യി ആ​ഴ​ത്തി​ലു​ള്ള വെ​ട്ടേ​റ്റ പാ​ടു​ക​ളു​ണ്ട്.

പ​രി​സ​ര​ത്ത് ല​ഹ​രി സം​ഘ​ങ്ങ​ൾ സ​ജീ​വ​മാ​യ​തി​നാ​ലും പോ​ലീ​സ് നി​ര​ന്ത​രം നി​രീ​ക്ഷ​ണം ന​ട​ത്തു​ന്ന സ്ഥ​ല​മാ​യ​തി​നാ​ലും, ല​ഹ​രി സം​ഘ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രെ​ങ്കി​ലും ബി​ജു​വി​നെ ആ​ക്ര​മി​ച്ച​താ​ണോ എ​ന്ന് കു​ടും​ബാം​ഗ​ങ്ങ​ൾ സം​ശ​യി​ക്കു​ന്നു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

Related posts

Leave a Comment