പതിനാറുകാരനെ കൊന്ന മുഖ്യപ്രതിയുടെ കുടുംബത്തെക്കുറിച്ച് നാട്ടുകാര്‍ക്കുള്ളത് അത്ര നല്ലതല്ലാത്ത അഭിപ്രായം ! കൂട്ടുകാരനെ കൊന്ന വിദ്യാര്‍ഥിയ്ക്കുള്ളത് അച്ഛനും അധ്യാപകനും എതിരേ കേസ് കൊടുത്ത ചരിത്രം;ചേട്ടന്‍ മോഷണക്കേസിലെ പ്രതി

കൊടുമണ്ണില്‍ 16കാരനെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയുടെ കുടുംബ പശ്ചാത്തലം ഞെട്ടിക്കുന്നത്.

മോശപ്പെട്ട കുടുംബ പശ്ചാത്തലമാണ് പയ്യനെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്.

കൊടും ക്രിമിനലാകാനുള്ള വാസന ഇവനിലുണ്ടെന്നും ഭീകരസംഘടനകളെ അനുസ്മരിപ്പിക്കുന്ന കൊലപാതകമാണ് നടത്തിയതെന്നും നാട്ടുകാര്‍ പറയുന്നു.

മുഖ്യപ്രതിയുടെ പിതാവ് റിട്ട. സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്. പയ്യന് രണ്ട് മൂത്ത സഹോരങ്ങളുണ്ട്. അതിലൊരാള്‍ അയല്‍പക്കത്തെ സിസി ടിവി കാമറ മോഷ്ടിച്ച സംഭവത്തിലെ പ്രതിയാണ്.

മുഖ്യപ്രതിയും മോഷണത്തില്‍ അത്ര മോശക്കാരനായിരുന്നില്ല. പിതാവിന്റെ ക്രൂരമായ മര്‍ദ്ദനം പയ്യനെ പിതാവിനോടു കടുത്ത പകയുള്ളവനാക്കി.

തന്നെ മര്‍ദ്ദിച്ച പിതാവിനും അധ്യാപകനുമെതിരേ ഇയാള്‍ ഒരു തവണ പോലീസ് പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്.

ഒടുവില്‍ പുലിവാലു പിടിക്കുമെന്ന് കണ്ട് പിതാവും അധ്യാപകനും വിദ്യാര്‍ഥിയുടെ കാലുപിടിച്ച് പരാതി പിന്‍വലിപ്പിക്കുകയായിരുന്നു.

അഖില്‍ മരിച്ചെന്ന് ഉറപ്പായിട്ടും കഴുത്തറക്കാന്‍ ശ്രമിച്ചതിനു പിന്നില്‍ താലിബാന്‍, ഐഎസ് സ്വാധീനം ഉണ്ടെന്നാണ് വിലയിരുത്തല്‍.

പ്രതികളിലൊരാളുടെ റോളര്‍ സ്‌കേറ്റിംഗ് ഷൂ കൊല്ലപ്പെട്ട വിദ്യാര്‍ഥി കൊണ്ടുപോയി കേടുവരുത്തിയതാണ് കൊലപാതക കാരണം എന്നാണ് പ്രതികള്‍ പറയുന്നതെങ്കിലും ഇത് പോലീസ് വിശ്വസിക്കുന്നില്ല.

പ്രതികള്‍ക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പുവരുത്താനാകും പോലീസ് ശ്രമിക്കുക. നിര്‍ഭയക്കേസ് വിധിയുടെ അടിസ്ഥാനമാക്കിയാവും പോലീസിന്റെ മുന്നോട്ടുള്ള നീക്കങ്ങള്‍.

നിര്‍ഭയക്കേസില്‍ പെണ്‍കുട്ടിയോട് ഏറ്റവുമധികം ക്രൂരത ചെയ്തത് 17കാരന്‍ ആയിരുന്നിട്ടു കൂടി അയാള്‍ക്ക് പ്രായപൂര്‍ത്തിയായില്ലെന്ന പരിഗണനയില്‍ നിസ്സാര ശിക്ഷയാണ് ലഭിച്ചത്.

ഇത് ചര്‍ച്ചയായതോടെ കുട്ടിക്കുറ്റവാളികളുടെ നിര്‍വചനത്തില്‍ സര്‍ക്കാര്‍ ഭേദഗതി കൊണ്ടു വന്നു.

16നും 18നും ഇടയില്‍ പ്രായമുള്ള പ്രതികള്‍ ഗുരുതരമായ കുറ്റം ചെയ്താല്‍ അവരെ മുതിര്‍ന്നവരായി കണക്കാക്കി വിചാരണ ചെയ്യാം എന്നതായിരുന്നു ഭേദഗതി. ഈ രീതി ഇവിടെയും പിന്തുടരും.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരാണ് കൊല്ലപ്പെട്ട 16കാരന്റെ കുടുംബം. വീര ശൈവ സമുദായത്തില്‍ പെട്ടവരാണ് ഇവര്‍.

അതേ സമയം ഒന്നാം പ്രതിയെ കുടുക്കി രണ്ടാം പ്രതിയെ രക്ഷിക്കാന്‍ ചില രാഷ്ട്രീയക്കളികളും നടക്കുന്നുണ്ട്. രണ്ടാം പ്രതി സംഭവം നോക്കി നിന്നതേയുള്ളൂവെന്നുവെന്നാണ് ഇവര്‍ പറയുന്നത്.

കൊല്ലപ്പെട്ട വിദ്യാര്‍ഥിയുടെ പിതാവ് ഹോട്ടല്‍ ജീവനക്കാരനാണ്. സഹോദരി ഒമ്പതാംക്ലാസിലാണ് പഠിക്കുന്നത്.

എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉള്ളതായി വിദ്യാര്‍തി പറഞ്ഞിരുന്നില്ലെന്നും വീട്ടില്‍ പഠനത്തില്‍ മാത്രമായിരുന്നു ശ്രദ്ധയെന്ന് പിതാവും പറയുന്നു.

മുത്തച്ഛന്‍ വാങ്ങിനല്‍കിയ മൊബൈല്‍ ഫോണാണ് കുട്ടി ഉപയോഗിച്ചിരുന്നത്.

മൂന്നു വര്‍ഷമായി സഹപാടികളായിരുന്നവരില്‍ എങ്ങനെയാണ് ഇത്രയധികം വൈരാഗ്യം ഉണ്ടായതെന്ന് അറിയില്ലെന്നും അച്ഛന്‍ പറയുന്നു.

Related posts

Leave a Comment