നി​ര​ന്ത​രം മ​ദ്യ​പി​ച്ചെ​ത്തു​ന്ന ഭ​ർ​ത്താ​വു​മൊ​ന്നി​ച്ച് ജീ​വി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് ഭാ​ര്യ: വ​ഴ​ക്കി​ട്ട് വീ​ട്ടി​ൽ നി​ന്നി​റ​ങ്ങി​യ യു​വ​തി​യെ പി​ന്തു​ട​ർ​ന്നെ​ത്തി കൊ​ല​പ്പെ​ടു​ത്താ​ൻ നോ​ക്കി; യു​വാ​വ് അ​റ​സ്റ്റി​ൽ

ബം​ഗ​ളൂ​രു: ന​ടു​റോ​ഡി​ൽ​വ​ച്ച് ഭാ​ര്യ​യെ ക​ഴു​ത്ത​റ​ത്ത് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച യു​വാ​വ് പി​ടി​യി​ൽ. ബി​ഹാ​ർ സ്വ​ദേ​ശി സ​ഞ്ജ​യാ​ണ് പി​ടി​യി​ലാ​യ​ത്. ബം​ഗ​ളൂ​രു​വി​ലെ നെ​ല​മം​ഗ​ല​യി​ലാ​ണ് സം​ഭ​വം.

ഭാ​ര്യ സോ​ണാ​ലി വീ​ട്ടി​ൽ നി​ന്നും പു​റ​ത്തേ​ക്ക് ഇ​റ​ങ്ങി​യ ത​ക്കം​നോ​ക്കി ഇ​യാ​ൾ പി​ന്നാ​ലെ വ​രി​ക​യാ​യി​രു​ന്നു. ബൈ​ക്കി​ൽ യു​വ​തി​യെ പി​ന്തു​ട​ർ​ന്ന സ​ഞ്ജ​യ് യു​വ​തി​യെ റോ​ഡി​ൽ ത​ട​ഞ്ഞ് നി​ർ​ത്തു​ക​യും കൈ​യി​ലു​ണ്ടാ​യി​രു​ന്ന ക​ത്തി​കൊ​ണ്ട് യു​വ​തി​യു​ടെ ക​ഴു​ത്ത​റ​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തു. സം​ഭ​വം ക​ണ്ട് നി​ന്ന നാ​ട്ടു​കാ​ർ ഇ​യാ​ളെ ത​ട​ഞ്ഞ് യു​വ​തി​യെ ര​ക്ഷ​പെ​ടു​ത്തി.

ദ​മ്പ​തി​ക​ൾ​ക്കി​ട​യി​ലു​ള്ള കു​ടും​ബ വ​ഴ​ക്കാ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണ​മെ​ന്ന് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ നി​ന്ന് ക​ണ്ടെ​ത്തി. ഇ​രു​വ​രു​ടേ​യും ര​ണ്ടാം വി​വാ​ഹ​മാ​യി​രു​ന്നു ഇ​ത്. വി​വാ​ഹ​ത്തി​ന് ശേ​ഷ​മാ​ണ് ര​ണ്ടു​പേ​രും ബം​ഗ​ളൂ​രു​വി​ലേ​യ്ക്ക് താ​മ​സം മാ​റി​യ​ത്.

സ​ഞ്ജ​യ് നി​ര​ന്ത​രം മ​ദ്യ​പി​ച്ചെ​ത്തു​ന്ന​തി​നെ തു​ട​ർ​ന്ന് വീ​ട്ടി​ൽ ത​ർ​ക്ക​ങ്ങ​ൾ പ​തി​വാ​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് സ​ഞ്ജ​യ്ക്കൊ​പ്പം ക​ഴി​യാ​ൻ സോ​ണാ​ലി വി​സ​മ്മ​തി​ച്ചി​രു​ന്നു. ഇ​തി​ലു​ള്ള പ​ക​യാ​ണ് വ​ധ​ശ്ര​മ​ത്തി​ലേ​യ്ക്ക് എ​ത്തി​ച്ച​ത്.

സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. സ​ഞ്ജ​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തെ​ന്നും കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Related posts

Leave a Comment