ഒട്ടകത്തിന്റെ പിന്‍ഭാഗം വരെ അടിച്ചു തെറിപ്പിക്കാം; ഇഫ്താറിന് ഹോട്ടലിലെത്തിയ മുസ്ലിം പെണ്‍കുട്ടിയെ വംശീയമായി അധിക്ഷേപിച്ച് വെള്ളക്കാരന്‍; വീഡിയോ വൈറല്‍…

usma600ഇഫ്താറിന് ഹോട്ടലിലെത്തിയ മുസ്ലിം പെണ്‍കുട്ടിയ്ക്കു നേരെ വംശീയ അധിക്ഷേപം. ഇഫ്താറിന് അമേരിക്കയിലെ മെക്‌സിക്കന്‍ ഹോട്ടലിലെത്തിയ പെണ്‍കുട്ടികളോട് വെള്ളക്കാരനു ഭാര്യയും മോശമായി പെരുമാറുകയായിരുന്നു. 17 കാരി ഒസ്മയുടെ ശരീരത്തെ കളിയാക്കുകയും ഒട്ടകത്തിന്റെ പിന്‍ഭാഗം വരെ ഇടിക്കാന്‍ കഴിയുമെന്ന് പരിഹസിക്കുകയും ചെയ്ത വെള്ളക്കാരന്‍ പെണ്‍കുട്ടിയോട് രാജ്യം വിട്ട് പോകാനും ആക്രോശിച്ചു. പെണ്‍കുട്ടികളില്‍ ഒരാള്‍ പകര്‍ത്തിയ വീഡിയോയാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. പെണ്‍കുട്ടികളുടെ പരാതിയില്‍ പോലീസ് അന്വേഷണമാരംഭിച്ചു.

അയാള്‍ ഉപദ്രവിക്കുമെന്ന് കരുതിയ പെണ്‍കുട്ടികള്‍ പെട്ടെന്നു അവിടെ നിന്ന് മടങ്ങിയ ശേഷം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അതേസമയം ഇത് തങ്ങളുടെ കൂടി രാജ്യമാണെന്നും എങ്ങും പോകില്ലെന്നും ഒസ്മ പറഞ്ഞു. ബുര്‍ഖ ധരിച്ചെന്ന് കരുതി തങ്ങള്‍ ഇവിടത്തുകാരല്ലെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ലെന്നും ഒസ്മ വ്യക്തമാക്കി.ചിക്കാഗോയിലെ മെക്‌സിക്കന്‍ ഹോട്ടലില്‍ ഇഫ്താര്‍ ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു ഒസ്മയും നാല് സുഹൃത്തുക്കളും. ഭക്ഷണം കഴിച്ച് മടങ്ങുന്നതിനിടെ വെള്ളക്കാരന്‍ ഒസ്മയുടെ ശരീര ഭാരത്തെ പരിഹസിക്കുകയായിരുന്നു. ഒട്ടകത്തിന്റെ പിന്‍ഭാഗം വരെ അടിച്ച് തെറിപ്പിക്കാന്‍ തക്ക ഭാരം ഇവള്‍ക്കുണ്ടെന്നായിരുന്നു കമെന്റ്. കാര്യമന്വേഷിച്ച സുഹൃത്ത് പറഞ്ഞത് ഒന്ന് കൂടി പറയാന്‍ പറഞ്ഞപ്പോള്‍ ‘വേണമെങ്കില്‍ പോയി അടിച്ച് നോക്ക് ഈ രാജ്യം ഇഷ്ടമല്ലെങ്കില്‍ ദയവായി ഒഴിഞ്ഞ് പോകൂ… എന്ന് ആക്രോശിക്കുകയും ചെയ്തു. വെള്ളക്കാരന്റെ പ്രവൃത്തിയ്‌ക്കെതിരേ ധാരാളം ആളുകളാണ് പ്രതിഷേധവുമായി രംഗത്തു വന്നത്.

Related posts