300 കി​ലോ തൂ​ക്കം വ​രു​ന്ന ര​ണ്ട് വ​ലി​യ മു​ത​ല​ക​ൾ! ദാ​സ​ന​ക്ക​ര കൂ​ട​ൽക​ട​വി​ൽ മു​ത​ല​ക​ൾ‌ ച​ത്ത നി​ല​യി​ൽ

ദാ​സ​ന​ക്ക​ര: കൂ​ട​ൽ​ക്ക​ട​വ് പാ​ല​ത്തി​ന് സ​മീ​പം മു​ത​ല​ക​ളെ ച​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി. 300 കി​ലോ തൂ​ക്കം വ​രു​ന്ന ര​ണ്ട് വ​ലി​യ മു​ത​ല​ക​ളെ​യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ ച​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

പ​ന​മ​രം പു​ഴ​യും മാ​ന​ന്ത​വാ​ടി പു​ഴ​യും ത​മ്മി​ൽ ചേ​രു​ന്ന ദാ​സ​ന​ക്ക​ര കു​ട​ൽ​ക്ക​ട​വ് പാ​ല​ത്തി​ന​ടി​യി​ൽ പാ​റ​ക്കെ​ട്ടി​ൽ ത​ട​ഞ്ഞ നി​ല​യി​ലാ​ണ് മു​ത​ല​ക​ളു​ടെ ജ​ഡം ഇ​ന്ന​ലെ രാ​വി​ലെ നാ​ട്ടു​കാ​ർ ക​ണ്ടെ​ത്തി​യ​ത്.

വി​വ​ര​മ​റി​ഞ്ഞ് ചെ​ത​ല​യം റേ​ഞ്ച് ഓ​ഫീ​സ​ർ ആ​ഷി​ഫി​ന്‍റെ നേ​തൃ​ത്ത്വ​ത്തി​ൽ വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്ത് എ​ത്തി പു​ഴ​യി​ൽ നി​ന്നും മു​ത​ല​ക​ളെ ക​ര​യ്ക്കെ​ത്തി​ച്ചു. ഒ​രു മു​ത​ല​ക്ക് എ​ക​ദേ​ശം 300 കി​ലോ​യോ​ളം തൂ​ക്ക​വും 35 വ​യ​സ് പ്രാ​യ​വും വ​രു​മെ​ന്ന് വെ​റ്റ​റി​ന​റി സ​ർ​ജ​ൻ ഡോ. ​അ​രു​ണ്‍ സ​ഖ​റി​യ പ​റ​ഞ്ഞു.

മു​ത​ല​യു​ടെ ജ​ഡം വാ​ഹ​ന​ത്തി​ൽ ക​യ​റ്റി പു​ൽ​പ്പ​ള്ളി റേ​ഞ്ച് ഓ​ഫീ​സി​ലേ​ക്ക് പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി കൊ​ണ്ടു​പോ​യി. ക​ഴി​ഞ്ഞ വ​ർ​ഷം പ​ന​മ​രം പു​ഴ​യി​ലെ ആ​ലു​വ ക​ട​വി​ൽ ഒ​രു മു​ത​ല​യെ ഇ​ത്ത​ര​ത്തി​ൽ ച​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു.

പു​ഴ​ക​ളി​ലെ കോ​ഴി വേ​സ്റ്റ് നി​ക്ഷേ​പ​വും അ​റ​വ് മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളു​ന്ന​തു​മാ​വാം മു​ത​ല​ക​ൾ ചാ​വാ​ൻ കാ​ര​ണ​മെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു.

Related posts

Leave a Comment