എ​രി​പു​ര​ത്ത് നി​യ​ന്ത്ര​ണം​വി​ട്ട ലോ​റി കെ​ട്ടി​ടം ത​ക​ർ​ത്തു! ലോ​റി​ക്കു​ള്ളി​ൽ കു​ടു​ങ്ങി​യ മൃ​ത​ദേ​ഹം ഫ​യ​ർ​ഫോ​ഴ്സും പോ​ലീ​സും ചേ​ർ​ന്ന് പുറത്തെടുത്തു

പ​ഴ​യ​ങ്ങാ​ടി(കണ്ണൂർ): എ​രി​പു​ര​ത്ത് ലോ​റി നി​യ​ന്ത്ര​ണം​വി​ട്ട് റോ​ഡ​രി​കി​ലെ കെ​ട്ടി​ടം ഇ​ടി​ച്ചു ത​ക​ർ​ത്തു.​ലോ​റി ഡ്രൈ​വ​ർ മ​രി​ച്ചു.

കെ​എ​സ്ടി​പി റോ​ഡ് എ​രി​പു​രം റോ​ഡ് നാ​ൽ​ക്ക​വ​ല സ​ർ​ക്കി​ളി​ന് സ​മീ​പം ഇ​ന്നു പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​ണ് അ​പ​ക​ടം. ലോ​റി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന ഡ്രൈ​വ​ർ തി​രു​പ്പൂ​ർ സ്വ​ദേ​ശി മു​ത്തു (26) ആ​ണ് മ​രി​ച്ച​ത്.

മം​ഗ​ളൂ​രു​വി​ൽ നി​ന്ന് തൃ​ച്ചി​യി​ലേ​ക്ക് ക​രി​യു​മാ​യി പോ​വു​ക​യാ​യി​രു​ന്ന ച​ര​ക്ക് ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ലോ​റി​യി​ൽ ഡ്രൈ​വ​ർ മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ കെ​ട്ടി​ടം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.​എ​രി​പു​രം സ്വ​ദേ​ശി ഹ​സ​ൻ കു​ഞ്ഞാ​ലി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കെ​ട്ടി​ട​മാ​ണ് ത​ക​ർ​ന്ന​ത്.

സ​മീ​പ​ത്തു​ള്ള കെ.​ഭാ​ർ​ഗ​വ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ബി​ന്ദു ഹോ​ട്ട​ലി​ന് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്.

കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ പ​ഴ​യ​ങ്ങാ​ടി സി​ഐ ഇ.​ജ​യ​ച​ന്ദ്ര​ൻ, എ​സ്ഐ​മാ​രാ​യ കെ.​ജെ. മാ​ത്യു, എ​സ്.​ഷാ​ജി, ഏ​ഴോം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ഗോ​വി​ന്ദ​ൻ,വാ​ർ​ഡ് അം​ഗം ജ​സീ​ർ അ​ഹ​മ്മ​ദ്, ഫ​യ​ർ​ഫോ​ഴ്സ്, നാ​ട്ടു​കാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ റോ​ഡി​ൽ നി​ന്നും നീ​ക്കു​ക​യും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ക​യും ചെ​യ്തു.

ക​ണ്ണൂ​രി​ൽ നി​ന്നും ഫ​യ​ർ​ഫോ​ഴ്സും സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തി​യി​രു​ന്നു.

മ​രി​ച്ച മു​ത്തു തി​രു​പ്പൂ​രി​ലെ അ​വി​നാ​ശ് എ​ന്ന സ്ഥ​ല​ത്തെ ചി​ന്ന​ദു​രെ -പെ​രി​യ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്.

ഏ​ക സ​ഹോ​ദ​രി കീ​ർ​ത്തി. മൃ​ത​ദേ​ഹം പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​ട്ടു​ണ്ട്. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ട് ന​ൽ​കും.

Related posts

Leave a Comment