താ​ഴ്ന്ന് പറന്ന്‌ ഹെ​ലി​കോ​പ്റ്റ​ർ! കാറ്റേറ്റ് വാഹന പെയിന്റിംഗ് വര്‍ക്ക്‌ഷോപ്പിന്റെ മേല്‍ക്കൂര പറന്നു പോയി; കാ​ര​ണ​മ​ന്വേ​ഷി​ച്ച് പോ​ലീ​സ്

ഏ​റ്റു​മാ​നൂ​ർ: നാ​വി​ക സേ​ന​യു​ടെ ഹെ​ലി​കോ​പ്റ്റ​ർ താ​ഴ്ന്നു പ​റ​ന്ന സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ഇ​ന്ന​ലെ രാ​വി​ലെ 11നു ​ഏ​റ്റു​മാ​നൂ​ർ വ​ള്ളി​ക്കാ​ട് കു​രി​ശു​മ​ല ഭാ​ഗ​ത്താ​ണ് ഹെ​ലി​കോ​പ്റ്റ​ർ താ​ഴ്ന്നു പ​റ​ന്ന​ത്.

ഹെ​ലി​കോ​പ്റ്റ​റി​ന്‍റെ കാ​റ്റേ​റ്റ് വാ​ഹ​ന പെ​യി​ന്‍റിം​ഗ് വ​ർ​ക്ക്ഷോ​പ്പി​ന്‍റെ മേ​ൽ​ക്കൂ​ര​യാ​യി​രു​ന്ന ടാ​ർ പോ​ളി​ൻ ഷീ​റ്റ് പ​റ​ന്നു പോ​വു​ക​യും ചെ​യ്തി​രു​ന്നു.

ക​ട്ടി​പ്പ​റ​ന്പി​ൽ എം.​ഡി. കു​ഞ്ഞു​മോ​ന്‍റ (51) വീ​ടി​നോ​ടു ചേ​ർ​ന്നു​ള്ള പെ​യി​ന്‍റിം​ഗ് വ​ർ​ക്ക് ഷോ​പ്പി​ന്‍റെ ടാ​ർ​പോ​ളി​നും വീ​ടി​ന്‍റെ അ​ടു​ക്ക​ള ഭാ​ഗ​ത്തെ ആ​സ്ബ​സ്റ്റോ​സ് ഷീ​റ്റു​ക​ളു​മാ​ണ് ത​ക​ർ​ന്ന​ത്.

പ്ര​ദേ​ശ​ത്ത് ആ​കെ പൊ​ടി നി​റ​യു​ക​യും ചെ​യ്തി​ട്ടു​ണ്ട്. സം​ഭ​വ സ​മ​യ​ത്തു വ​ർ​ക്ക് ഷോ​പ്പി​ലു​ണ്ടാ​യി​രു​ന്ന​വ​ർ ഇ​റ​ങ്ങി​യോ​ടി.

കാ​ൻ​സ​ർ രോ​ഗി​യാ​യ കു​ഞ്ഞു​മോ​ന് ഓ​ടാ​ൻ സാ​ധി​ച്ചി​ല്ല. 25,000 രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യി പ​റ​യു​ന്നു. വ​ർ​ക്ക് ഷോ​പ്പി​ൽ നി​ന്നും ല​ഭി​ക്കു​ന്ന തു​ച്ഛ​മാ​യ വ​രു​മാ​ന​ത്തി​ലാ​ണ് കു​ഞ്ഞു​മോ​ന്‍റ കു​ടും​ബം പു​ല​രു​ന്ന​ത്.

ഹെ​ലി​കോ​പ്റ്റ​ർ താ​ഴ്ന്നു പ​റ​ന്ന​തി​ന്‍റെ കാ​ര​ണ​മാ​ണ് പോ​ലീ​സ് അ​ന്വേ​ഷി​ച്ചി​ക്കു​ന്ന​ത്. കോ​ട്ട​യം അ​ഡീ​ഷ​ണ​ൽ എ​സ്പി എ​സ്. സു​രേ​ഷ് കു​മാ​റി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണ​മാ​ണ് ഏ​റ്റു​മാ​നൂ​ർ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.

Related posts

Leave a Comment