ഭാ​ര്യ മ​ട്ട​ൻ ക​റി വ​ച്ച് ന​ൽ​കി​യി​ല്ല! പ​രാ​തി പ​റ​യാ​ൻ വി​ളി​ച്ച​യാ​ളെ പോ​ലീ​സ് പൊ​ക്കി; ആ​ദ്യം പോ​ലീ​സു​കാ​ര്‍ ത​മാ​ശ​യാ​യി ക​ണ്ടു ത​ള്ളി​ക്ക​ള​ഞ്ഞു; എ​ന്നാ​ല്‍…

ഹൈ​ദ​രാ​ബാ​ദ്: ഭാ​ര്യ മ​ട്ട​ന്‍ ക​റി വ​ച്ചു ന​ല്‍​കു​ന്നി​ല്ലെ​ന്ന പ​രാ​തി പ​റ​യാ​ന്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ വി​ളി​ച്ച് ശ​ല്യ​പ്പെ​ടു​ത്തി​യ​യാ​ള്‍ അ​റ​സ്റ്റി​ല്‍.

തെ​ലു​ങ്കാ​ന​യി​ലെ ന​ല്‍​ഗൊ​ണ്ട ജി​ല്ല​യി​ല്‍ ഹോ​ളി ദി​ന​ത്തി​ലാ​ണ് ഏ​റെ അ​സാ​ധാ​ര​ണ​മാ​യ സം​ഭ​വം ന​ട​ന്ന​ത്.

ന​വീ​ന്‍ എ​ന്ന യു​വാ​വാ​ണ് പ​രാ​തി​ക്കാ​ര​ന്‍. മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന ഇ​യാ​ള്‍ ആ​റ് പ്രാ​വ​ശ്യം പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലേ​ക്ക് വി​ളി​ച്ചു.

ആ​ദ്യം പോ​ലീ​സു​കാ​ര്‍ ഇ​ത് ത​മാ​ശ​യാ​യി ക​ണ്ടു ത​ള്ളി​ക്ക​ള​ഞ്ഞു. എ​ന്നാ​ല്‍ തു​ട​ര്‍​ച്ച​യാ​യി കോ​ളു​ക​ള്‍ വ​ന്ന​തോ​ടെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യും ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു.

ഐ​പി​സി സെ​ക്ഷ​ന്‍ 290, 510 വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​മാ​ണ് ഇ​യാ​ള്‍​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്.

Related posts

Leave a Comment