ഇതൊരു പാഠമാകട്ടെ..! നമ്പർ പ്ലേ​റ്റ് തി​രു​ത്തി മ​ക​ന്‍റെ വാ​ഹ​ന​യാ​ത്ര; സുഹൃത്തുമൊത്ത് അടിച്ചുപൊളിച്ചപ്പോൾ അ​മ്മ​യ്‌​ക്ക് പിഴയിട്ട് മോട്ടോർ വെഹിക്കിൾ


കൊ​ച്ചി: സ്‌​കൂ​ട്ട​റി​ന്‍റെ അ​വ​സാ​ന ന​മ്പ​ര്‍ ഇ​ള​ക്കി​മാ​റ്റി പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത മ​ക​ന്‍ ന​ട​ത്തി​യ വാ​ഹ​ന​യാ​ത്ര​യി​ല്‍ അ​മ്മ​യ്‌​ക്കെ​തി​രേ കേ​സെ​ടു​ത്ത് മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ വി​ഭാ​ഗം.

മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി​നി​ക്കെ​തി​രേ​യാ​ണ് 6,000 രൂ​പ പി​ഴ​യീ​ടാ​ക്കി​യ​ത്. ഇ​വ​രു​ടെ 17കാ​ര​നാ​യ മ​ക​നാ​ണ് ന​മ്പ​ര്‍ പ്ലേ​റ്റി​ലെ അ​വ​സാ​ന ന​മ്പ​ര്‍ ചു​ര​ണ്ടി​മാ​റ്റി സു​ഹൃ​ത്തി​നൊ​പ്പം സ്‌​കൂ​ട്ട​റി​ല്‍ യാ​ത്ര ചെ​യ്ത​ത്.

വാ​ഹ​ന​പ​രി​ശോ​ധ​ന​യി​ല്‍ ഹെ​ല്‍​മ​റ്റ് ഇ​ല്ലാ​തെ വാ​ഹ​നം ഓ​ടി​ച്ചു​പോ​യ ആ​ളെ എ​എം​വി​ഐ​മാ​രാ​യ മെ​ൽ​വി​ൻ, ജോ​ബി​ൻ, രാ​ജേ​ഷ് എ​ന്നി​വ​രു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​ത്.

വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ ന​മ്പ​ര്‍ പ്ലേ​റ്റി​ലെ ഒ​ര​ക്കം ഇ​ള​ക്കി​മാ​റ്റി​യ​താ​യി ക​ണ്ടെ​ത്തി. തു​ട​ര്‍​ന്ന് എ​റ​ണാ​കു​ളം എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് സ്‌​ക്വാ​ഡി​ലെ ആ​ര്‍​ടി​ഒ സ്വ​പ്‌​ന​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം വാ​ഹ​ന​ത്തി​ന്‍റെ വി​വ​ര​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച​ശേ​ഷം മൂ​വാ​റ്റു​പു​ഴ​യി​ലു​ള്ള ഉ​ട​മ​യു​ടെ വീ​ട്ടി​ലെ​ത്തി .

പ​രി​ശോ​ധ​ന​യി​ല്‍ പു​റ​കി​ലെ ന​മ്പ​ര്‍ പ്ലേ​റ്റി​ലെ അ​വ​സാ​ന അ​ക്ക​വും മു​ന്നി​ലേ ര​ണ്ട​ക്ക​ങ്ങ​ളും ഇ​ള​ക്കി​മാ​റ്റി​യും വാ​ഹ​ന​ത്തി​ന് ഇ​ന്‍​ഷു​റ​ന്‍​സ് ഇ​ല്ലാ​തെ​യു​മാ​ണ് വാ​ഹ​നം ഓ​ടി​ച്ച​തെ​ന്ന് ക​ണ്ടെ​ത്തി. തു​ട​ര്‍​ന്നാ​ണ് പി​ഴ ഈ​ടാ​ക്കി​യ​ത്.

Related posts

Leave a Comment