ലോ​ക്ക്ഡൗ​ണ്‍ ലം​ഘിച്ചാൽ ലൈ​സ​ന്‍​സ് പോ​കും! ​മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പ് നി​ര​ത്തി​ലി​റ​ങ്ങി; ഇനി അനുവദിക്കുന്നത് ഇരുചക്രവാഹനങ്ങളില്‍ ഒരാളും മറ്റു വാഹനങ്ങളില്‍ രണ്ടുപേരും

പ​ത്ത​നം​തി​ട്ട: ലോ​ക്ക് ഡൗ​ണു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ത​ട​യു​ന്ന​തി​നു മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും രം​ഗ​ത്ത്. എ​ല്ലാ ജി​ല്ല​ക​ളി​ലും മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​ന്‍റെ പ്ര​ത്യേ​ക സ്‌​ക്വാ​ഡു​ക​ളെ നി​ര​ത്തു​ക​ളി​ല്‍ വി​ന്യ​സി​ച്ചു. ഇ​വ​ര്‍ എ​ല്ലാ വാ​ഹ​ന​ങ്ങ​ളും പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

വ്യ​ക്ത​മാ​യ കാ​ര​ണ​മി​ല്ലാ​തെ എ​ത്തു​ന്ന എ​ല്ലാ വാ​ഹ​ന​ങ്ങ​ളു​ടെ​യും ഡ്രൈ​വ​ർ​മാ​രു​ടെ ലൈ​സ​ന്‍​സ് ക​ണ്ടു​കെ​ട്ടാ​നാ​ണ് തീ​രു​മാ​നം. ലോ​ക്ക്ഡൗ​ണ്‍ അ​വ​സാ​നി​ക്കു​ന്ന​തു​വ​രെ ലൈ​സ​ന്‍​സ് തി​രി​കെ ന​ല്‍​കു​ക​യി​ല്ല.

ലൈ​സ​ന്‍​സ് കൈ​വ​ശ​മി​ല്ലാ​ത്ത കാ​ല​യ​ള​വി​ല്‍ വീ​ണ്ടും നി​യ​മ​ലം​ഘ​ന​ത്തി​ന് പി​ടി​കൂ​ടി​യാ​ല്‍ വാ​ഹ​ന ര​ജി​സ്‌​ട്രേ​ഷ​നും ലൈ​സ​ന്‍​സും റ​ദ്ദാ​ക്കും. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ല്‍ ഒ​രാ​ളും മ​റ്റു വാ​ഹ​ന​ങ്ങ​ളി​ല്‍ ര​ണ്ടു​പേ​രെ​യു​മാ​ണ് യാ​ത്ര​യ്ക്ക് അ​നു​വ​ദി​ക്കു​ന്ന​ത്.

കാ​റു​ക​ളി​ലും മ​റ്റു യാ​ത്രാ വാ​ഹ​ന​ങ്ങ​ളി​ലും ഡ്രൈ​വ​ര്‍ സീ​റ്റി​നോ​ടു ചേ​ര്‍​ന്ന് ര​ണ്ടാ​മ​ത്തെ യാ​ത്ര​ക്കാ​ര​ന്‍റെ യാ​ത്ര അ​നു​വ​ദി​ക്കി​ല്ല. പി​ന്നി​ലെ സീ​റ്റി​ല്‍ ഇ​രി​ക്കാ​നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ന​ല്‍​കു​ന്ന നി​ര്‍​ദേ​ശം. സാ​മൂ​ഹി​ക​മാ​യ അ​ക​ലം വാ​ഹ​ന​ങ്ങ​ളി​ലും പാ​ലി​ക്ക​ണ​മെ​ന്ന നി​ര്‍​ദേ​ശ​ത്തേ തു​ട​ര്‍​ന്നാ​ണി​ത്.

Related posts

Leave a Comment