ഏ​യ് ഓ​ട്ടോ വി​ളി​ ഇനി ​വേ​ണ്ട..! ശ​ര​വേ​ഗ​ത്തി​ൽ പാ​ഞ്ഞു​പോ​കു​ന്ന ഓ​ട്ടോയും ‘ആ​പ്പി​’ലാ​യി​

സ്വ​ന്തം ലേ​ഖ​ക​ൻ

തൃ​ശൂ​ർ: ശ​ര​വേ​ഗ​ത്തി​ൽ പാ​ഞ്ഞു​പോ​കു​ന്ന ഓ​ട്ടോ​റി​ക്ഷ​യെ നോ​ക്കി ഏ​യ് ഓ​ട്ടോ എ​ന്നി​നി തൊ​ണ്ട​പൊ​ട്ടി വി​ളി​ക്കേ​ണ്ട. ഓ​ട്ടോ​ക​ൾ “ആ​പ്പി​’ലാ​യി​ക്ക​ഴി​ഞ്ഞു.

എ​ല്ലാം ആ​പ്പു​ക​ളി​ലേ​ക്കു മാ​റു​ന്ന ഇ-​കാ​ല​ത്തു ഓ​ട്ടോ​റി​ക്ഷ​ക​ൾ​ക്കാ​യും മൊ​ബൈ​ൽ ആ​പ്പ് ത​യാർ. മൈ ​ഓ​ട്ടോ എ​ന്ന മൊ​ബൈ​ൽ ആ​പ്പാ​ണ് ഓ​ട്ടോ​റി​ക്ഷ​ക​ൾ​ക്കാ​യി ആ​വി​ഷ്ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ഓ​ട്ടോ​ ഉ​ട​മ​ക​ൾ​ക്കും തൊ​ഴി​ലാ​ളി​ക​ൾ​ക്കും യാ​ത്ര​ക്കാ​ർ​ക്കും ഒ​രു​പോ​ലെ ഉ​പ​കാ​ര​പ്ര​ദ​വും സൗ​ക​ര്യ​പ്ര​ദ​വു​മാ​ണ് ആ​പ്പെ​ന്ന് നി​ർ​മാ​താ​ക്ക​ൾ അ​വ​കാ​ശ​പ്പെ​ടു​ന്നു. ആ​പ്പി​ൽ ര​ജി​സ്റ്റ​ർ ചെ​യ്താ​ൽ ഉ​പ​ഭോ​ക്താ​വി​നു താ​ൻ നി​ൽ​ക്കു​ന്ന സ്ഥ​ല​ത്തു​ള്ള ഓ​ട്ടോ തെര​ഞ്ഞെ​ടു​ക്കാം.

ദൂ​രം അ​നു​സ​രി​ച്ചു​ള്ള നി​ര​ക്ക് നേ​ര​ത്തെത​ന്നെ ഓ​ട്ടോ ഡ്രൈ​വ​ർ​മാ​ർ​ക്ക് ആ​പ്പി​ൽ രേ​ഖ​പ്പെ​ടു​ത്താ​നും സൗ​ക​ര്യ​മു​ണ്ട്.

കൊ​ച്ചി ഇ​ൻ​ഫോ പാ​ർ​ക്ക് കേ​ന്ദ്രീ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്ന ടൊ​യോ​ടെ​ക് ടെ​ക്നോ​ള​ജി​സ് എ​ന്ന മ​ല​യാ​ളി സ്റ്റാ​ർ​ട്ട് അപ്പ് ക​ന്പ​നി​യാ​ണ് ആ​പ്പ് വി​ക​സി​പ്പി​ച്ച​ത്. ഗൂ​ഗി​ൾ പ്ലേ ​സ്റ്റോ​റി​ൽ ആ​പ്പ് ഉ​ട​നെ ല​ഭ്യ​മാ​കു​മെ​ന്നു ക​ന്പ​നി മാ​നേ​ജിംഗ് ഡ​യ​റ​ക്ട​ർ സു​രേ​ഷ് കൃ​ഷ്ണ പ​റ​ഞ്ഞു.

മൈ ​ഓ​ട്ടോ മൊ​ബൈ​ൽ ആ​പ്പ് ജി​ല്ലാ ക​ള​ക്ട​ർ എ​സ്.​ഷാ​ന​വാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ന്പ​നി സി​ഇ​ഒ മു​ഹ​മ്മ​ദ് ഷാ​ദു​ലി, മാ​ർ​ക്ക​റ്റിം​ഗ് ഹെ​ഡ് ശ്രീ​ജി​ത്ത്, സെ​യി​ൽ​സ് ടീം ​അം​ഗം സ്റ്റീ​ഫ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment