കടന്നു വരൂ…കടന്നു വരൂ… സ്വന്തം രാജ്യത്തേക്ക് സന്ദര്‍ശകരെ സ്വാഗതം ചെയ്ത് നിത്യാനന്ദ; വിമാനവും വിസയും ഉണ്ടെന്നും വിവാദസ്വാമി…

തന്റെ രാജ്യമെന്ന് സ്വയം വിശേഷിപ്പിക്കുന്ന ‘കൈലാസ’യിലേക്ക് സന്ദര്‍ശകരെ സ്വാഗതം സ്വയം പ്രഖ്യാപിത ആള്‍ദൈവം നിത്യാനന്ദ. ലൈംഗിക പീഡന പരാതികളടക്കം നിലനില്‍ക്കേ രാജ്യംവിട്ട നിത്യാനന്ദ നിലവില്‍ ഒളിവിലാണ്.

അതിനിടെയാണ് കൈലാസ എന്ന പേരില്‍ ഒരു രാജ്യമുണ്ടാക്കിയെന്ന് അവകാശപ്പെട്ട് ഇയാള്‍ രംഗത്തെത്തിയത്. ലാറ്റിനമേരിക്കന്‍ രാജ്യമായ ഇക്വഡോറിന് സമീപത്തുള്ള ഏതോ ഒരു ദ്വീപില്‍ ഇയാള്‍ താമസിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.

ഈ സ്ഥലത്തെയാണ് നിത്യാനന്ദ തന്റെ രാജ്യമായി വിശേഷിപ്പിക്കുന്നത്. ഇയാളുടേതായി പുതുതായി പ്രചരിക്കുന്ന പുതിയ വീഡിയോയിലാണ് തന്റെ ഭക്തര്‍ക്ക് കൈലാസം സന്ദര്‍ശിക്കാമെന്ന് അവകാശപ്പെടുന്നത്.

ഇതിലാണ് തന്റെ രാജ്യം സന്ദര്‍ശിക്കാന്‍ വിമാന സര്‍വീസുകള്‍ വരെ ആരംഭിച്ചതായി ഇയാള്‍ അവകാശപ്പെടുന്നത്. മൂന്ന് ദിവസ സന്ദര്‍ശനത്തിനായി വിസ നല്‍കുമെന്നും ഇയാള്‍ പറയുന്നു.

സന്ദര്‍ശകര്‍ക്ക് ഓസ്ട്രേലിയയില്‍ നിന്ന് കൈലാസയിലേക്ക് ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഉണ്ടാകും. ഗരുഡ എന്ന പേരിലാണ് ഓസ്ട്രേലിയ- കൈലാസ ചാര്‍ട്ടേഡ് വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നതെന്ന് ഇയാള്‍ പറയുന്നു.

മൂന്ന് ദിവസ വിസയില്‍ എത്തുന്നവര്‍ക്ക് താമസ ദിനങ്ങള്‍ നീട്ടണമെങ്കില്‍ പുതിയ വിസയ്ക്ക് അപേക്ഷിക്കണം. നിശ്ചിത എണ്ണം സന്ദര്‍ശകര്‍ക്ക് മാത്രമേ വിസ അനുവദിക്കു. രാജ്യത്ത് സന്ദര്‍ശനത്തിനെത്തുന്നവര്‍ക്ക് താമസവും ഭക്ഷണവും സൗജന്യമായിരിക്കുമെന്നും വീഡിയോയില്‍ ഇയാള്‍ പറയുന്നു.

Related posts

Leave a Comment