എ​ത്ര സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ടെ​ന്നു ചോ​ദി​ച്ച​പ്പോ​ൾ..! ന​ടി​യു​ടെ ശ​രീ​ര​ത്തി​ൽ സ്പ​ർ​ശി​ച്ചി​ല്ല, മാ​പ്പു​പ​റ​യാ​ൻ ത​യാ​ർ; ഒളിവില്‍ പോയത് നിയമോപദേശം കിട്ടിയതുകൊണ്ട്‌

കൊ​ച്ചി: മ​ല​പ്പു​റം: കൊ​ച്ചി​യി​ലെ മാ​ളി​ൽ​വ​ച്ചു ന​ടി​യെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ചി​ട്ടി​ല്ലെ​ന്നു മ​ല​പ്പു​റം പെ​രി​ന്ത​ൽ​മ​ണ്ണ സ്വ​ദേ​ശി​ക​ളാ​യ യു​വാ​ക്ക​ൾ.

ന​ടി​യോ​ടു മാ​പ്പു​പ​റ​യാ​ൻ ത​യാ​റാ​ണെ​ന്നും നി​യ​മോ​പ​ദേ​ശം കി​ട്ടി​യ​തു​കൊ​ണ്ടാ​ണ് ഒ​ളി​വി​ൽ പോ​യ​തെ​ന്നും മ​ല​പ്പു​റം പെ​രി​ന്ത​ൽ​മ​ണ്ണ സ്വ​ദേ​ശി​ക​ളാ​യ ഇ​ർ​ഷാ​ദും ആ​ദി​ലും പ​റ​ഞ്ഞു.

ഷോ​പ്പിം​ഗ് മാ​ളി​ലെ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ വ​ച്ചാ​ണു ന​ടി​യെ ക​ണ്ട​ത്. അ​ത് ന​ടി​യാ​യി​രു​ന്നോ​യെ​ന്ന് ഉ​റ​പ്പു​ണ്ടാ​യി​രു​ന്നി​ല്ല. മ​റ്റൊ​രു കു​ടും​ബ​മെ​ത്തി ഫോ​ട്ടോ എ​ടു​ക്കു​ന്ന​തു ക​ണ്ട​പ്പോ​ഴാ​ണു ന​ടി​യാ​ണെ​ന്നു​റ​പ്പി​ച്ച​ത്.

ന​ടി​യാ​ണെ​ന്നു മ​ന​സി​ലാ​യ​പ്പോ​ൾ അ​വ​രു​ടെ അ​ടു​ത്തെ​ത്തി സം​സാ​രി​ച്ചു. എ​ത്ര സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ടെ​ന്നു ചോ​ദി​ച്ച​പ്പോ​ൾ ന​ടി​യു​ടെ സ​ഹോ​ദ​രി ഗൗ​ര​വ​ത്തോ​ടെ മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു. അ​പ്പോ​ൾ ത​ന്നെ തി​രി​ച്ചു​വ​ന്നെ​ന്നും പ്ര​തി​ക​ൾ പ​റ​ഞ്ഞു.

ന​ടി​യു​ടെ പു​റ​കെ ന​ട​ന്നി​ട്ടി​ല്ല. അ​റി​ഞ്ഞു​കൊ​ണ്ടു ശ​രീ​ര​ത്തി​ൽ സ്പ​ർ​ശി​ച്ചി​ട്ടി​ല്ല. ന​ടി​യോ​ടും കു​ടും​ബ​ത്തോ​ടും ക്ഷ​മ​ചോ​ദി​ക്കു​ന്നു​വെ​ന്നും പ്ര​തി​ക​ൾ പ്ര​തി​ക​രി​ച്ചു.

യു​വ​ന​ടി​യെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളു​ടെ ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് പു​റ​ത്തു​വി​ട്ടി​രു​ന്നു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ​നി​ന്നാ​ണു പ്ര​തി​ക​ളെ ന​ടി തി​രി​ച്ച​റി​ഞ്ഞ​ത്. കൊ​ച്ചി മെ​ട്രോ​യി​ലാ​ണു പ്ര​തി​ക​ൾ മാ​ളി​ലെ​ത്തി​യ​തും തി​രി​ച്ചു​പോ​യ​തും.

മാ​ളി​ലെ​ത്തി​യ പ്ര​തി​ക​ൾ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പ്ര​കാ​ര​മു​ള്ള ഒ​രു വി​വ​ര​വും ഗേ​റ്റി​ൽ ന​ൽ​കി​യി​രു​ന്നി​ല്ല. മ​റ്റൊ​രു സം​ഘ​ത്തോ​ടൊ​പ്പ​മു​ള്ള​വ​രെ​ന്ന തോ​ന്ന​ലു​ണ്ടാ​ക്കി സെ​ക്യൂ​രി​റ്റി​യെ ക​ബ​ളി​പ്പി​ച്ച് അ​ക​ത്തു​ക​ട​ക്കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment