ഇ​രു​ട്ട​ക​ലും ഇനി പ്രകാശ പൂരിതമാകും നാഗമ്പടം റെയിൽവേ മേൽപ്പാലം; ജോലികൾ അവസാനഘട്ടത്തിൽ

കോ​ട്ട​യം: താ​മ​സി​യാ​തെ നാ​ഗ​ന്പ​ട​ത്തെ ഇ​രു​ട്ട​ക​ലും. റെ​യി​ൽ​വേ മേ​ൽ​പാ​ലം പ്ര​കാ​ശ​പൂ​രി​ത​മാ​കു​ം. ഇ​തോ​ടെ യാ​ത്ര​ക്കാ​ർ​ക്ക് പേ​ടി​ക്കാ​തെ ന​ട​ക്കാം. പാ​ല​ത്തി​ന്‍റെ ഇ​രു വ​ശ​ങ്ങ​ളി​ലും ലൈ​റ്റു​ക​ൾ സ്ഥാ​പി​ക്കു​ന്ന ജോ​ലി​ക​ൾ അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണ്. ന​ഗ​ര​സ​ഭ​യു​മാ​യു​ള്ള ക​രാ​ർ പ്ര​കാ​രം സ്വ​കാ​ര്യ ഏ​ജ​ൻ​സി​യാ​ണ് ലൈ​റ്റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​ത്.

മീ​ന​ച്ചി​ലാ​റി​നു കു​റു​കെ​യു​ള്ള നാ​ഗ​ന്പ​ടം പാ​ല​ത്തി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും ലൈ​റ്റു​ക​ൾ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​തും ഇ​തേ ഏ​ജ​ൻ​സി​യാ​ണ്. നാ​ഗ​ന്പ​ടം പാ​ലം ഗ​താ​ഗ​ത​ത്തി​നു തു​റു​ന്നു കൊ​ടു​ത്ത​പ്പോ​ൾ മു​ത​ലു​ള്ള ആ​വ​ശ്യ​മാ​ണ് ഇ​വി​ടെ വ​ഴി​വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്നു​ള്ള​ത്. ഇ​പ്പോ​ൾ പാ​ല​ത്തി​നും സ​മീ​പ​ത്തും കൂ​രി​രു​ട്ടാ​ണ്.

പാ​ല​ത്തി​നു സ​മീ​പ​മാ​ണ് എം​സി റോ​ഡി​ൽ വ​ട​ക്കു ഭാ​ഗ​ത്തേ​ക്കും പാ​ലാ ഭാ​ഗ​ത്തേ​ക്കും പേ​കു​ന്ന യാ​ത്ര​ക്കാ​ർ ബ​സ് കാ​ത്തു നി​ൽ​ക്കു​ന്ന​ത്. പാ​ല​ത്തി​ന്‍റെ ര​ണ്ടു വ​ശ​ങ്ങ​ളി​ലു​മാ​യി 70 എ​ൽ​ഇ​ഡി ബ​ൾ​ബു​ക​ളാ​ണ് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. ക​ണ​ക്ഷ​ൻ ല​ഭി​ക്കു​ന്ന​തി​ന് പെ​രു​മാ​റ്റ ച​ട്ടം ത​ട​സ​മാ​യ​തി​നാ​ൽ വൈ​ദ്യു​തി ക​ണ​ക്ഷ​ൻ ല​ഭി​ക്കാ​ൻ വൈ​കും.

ലൈ​റ്റു​ക​ൾ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന തൂ​ണു​ക​ളി​ൽ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​ര​സ്യ​ബോ​ർ​ഡു​ക​ൾ ഉ​ണ്ടാ​യി​രി​ക്കും.
ലൈ​റ്റു​ക​ൾ പ്ര​കാ​ശി​ക്കു​ന്ന​തോ​ടെ യാ​ത്ര​ക്കാ​ർ​ക്ക് കൂ​ടു​ത​ൽ പ്ര​യോ​ജ​ന​പ്പെ​ടു​മെന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ.

Related posts