മണ്ഡലകാലം: നാഗമ്പടം മേല്‍പാലം തുറന്നു കൊടുക്കണമെന്നാവശ്യം ശക്തമാകുന്നു

KTM-NAGAMPADAM-OVERBRIDGEകോട്ടയം: ശബരിമലയിലെ മണ്ഡലകാലം ആരംഭിക്കുന്നതിനു മുമ്പ് നാഗമ്പടം റെയില്‍വേ നടപ്പാലം തുറന്നു കൊടുക്കണമെന്നാവശ്യം ശക്തമാകുന്നു. നാഗമ്പടം മേല്‍പാലത്തിനു സമീപം ബസിറങ്ങുന്ന  ജനങ്ങളുടെ ഏക ആശ്രയമായ റെയില്‍വേ മേല്‍പാലം അടച്ചിട്ടു മൂന്നു മാസം പിന്നിട്ടു. റെയില്‍വേ നടപാലത്തി ന്റെ നടപ്പാത തകര്‍ന്നു കുറുപ്പന്തറ കാഞ്ഞിരത്താനം സ്വദേശി തെന്നാട്ടില്‍ സെബാസ്റ്റ്യന്‍ വീണു മരിച്ചതിനെ തുടര്‍ന്നാണു മേല്‍ പാലത്തിലൂടെയുള്ള യാത്ര നിരോധിച്ചത്.

നാഗമ്പടം ബസ്‌സ്റ്റോപ്പില്‍നിന്നു സ്വകാര്യ ബസ് സ്റ്റാന്‍ഡിലേക്കും റെയില്‍വേ സ്റ്റേഷനിലേക്കുള്ള എളുപ്പവഴിയായിരുന്നു ഈ റെയില്‍വേ നടപ്പാലം. ജില്ലാ ഹോമിയോ ആശുപത്രിയിലേക്കും ഈ പാല ത്തിലൂടെയാണ് ആളുകള്‍ പോയി രുന്നത്. മണ്ഡലകാലം തുടങ്ങുന്ന തിനു മുമ്പ് മേല്‍പാലം നവീകരിച്ചു യാത്രായോഗ്യമാ ക്കുമെന്നു പറ ഞ്ഞുവെങ്കിലും ഇനിയും പണി തുട ങ്ങിയിട്ടില്ല.

ഒരു മാസം മുമ്പ് കരാര്‍ നടപടികള്‍ പൂര്‍ത്തിയായതാണ്. നാഗമ്പടം ബസ് സ്റ്റാന്‍ഡിലെത്തുന്നവരും റെയില്‍വേ സ്റ്റേഷനുകളില്‍ എത്തുന്നവരുടെയും ഏക ആശ്രയമായിരുന്ന നാഗമ്പടം മേല്‍പാലം അടച്ചതോടെ ഇടുങ്ങി യ പഴയ മേല്‍പാലത്തിലൂടെയും റെയില്‍വേ പാളം മുറിച്ചുമാണ് യാത്രക്കാര്‍ കടന്നു പോകുന്നത്.     മേല്‍പാലത്തിന്റെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായ സാഹ ചര്യത്തില്‍ എത്രയും വേഗം പണി തുടങ്ങിയാല്‍ മണ്ഡല കാലത്തിനു മുമ്പ് പാലം നവീകരിച്ചു യാത്രക്കാര്‍ക്കു തുറന്നുകൊടുക്കാനാകും. മറിച്ചായാല്‍ മണ്ഡല കാലം തുടങ്ങുന്നതോടെ നാഗമ്പ ടത്തെ ഗതാഗതക്കുരുക്കു കൂടുതല്‍ മുറുകാനും സാധ്യതയുണ്ട്.

Related posts