ന​ഗ​ര​സ​ഭാ വ്യാ​പാ​ര​സ​മു​ച്ച​യ​ത്തി​നു പു​തി​യ വ​ഴിതു​റ​ന്നു

ചേ​ര്‍​ത്ത​ല: അ​ഞ്ചു വ​ർ​ഷം മു​ൻ​പ് നി​ർ​മി​ച്ച ചേ​ർ​ത്ത​ല ന​ഗ​ര​സ​ഭ​യു​ടെ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു ഷോ​പ്പിം​ഗ് വ്യാ​പാ​ര​സ​മു​ച്ച​യ​ത്തി​ന് പു​തി​യ വ​ഴി തു​റ​ന്നു.

കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻഡിന്‍റെ പ​ടി​ഞ്ഞാ​റ് അ​തി​രി​ലും വ്യാ​പാ​ര സ​മു​ച്ച​യ​ത്തി​ന്‍റെ കി​ഴ​ക്ക് അ​തി​രി​ലും കൂ​ടി​പോ​കു​ന്ന തോ​ടി​ന് മു​ക​ളി​ൽ സ്ലാ​ബി​ട്ട് വ​ഴി​യാ​ക്കു​ന്ന ജോ​ലി​ക​ളാ​ണ് ഇ​ന്ന​ലെ വെ​ളു​പ്പി​ന് പൂ​ർ​ത്തി​യാ​യ​ത്. ഈ ​ഭാ​ഗ​ത്ത് വ​ഴി ല​ഭി​ക്കാ​തി​രു​ന്ന​തി​നാ​ൽ ക​ട​ക​ൾ വാ​ട​ക​യ്കെ​ടു​ത്തി​ട്ട് ഉ​പേ​ക്ഷി​ച്ച് പോ​യ​വ​രും ഇ​തു​വ​രെ തു​റ​ക്കാ​ൻ ക​ഴി​യാ​ത്ത​വ​രു​മാ​യ അ​ന​വ​ധി പേ​രു​ണ്ട്.

ന​ഗ​ര​സ​ഭ​യു​ടെ​യും ദേ​വീ​ക്ഷേ​ത്ര​ത്തി​ന്‍റെയും മു​ന്നി​ലൂ​ടെ ക​ട​ന്നു പോ​കു​ന്ന പ​ഴ​യ ദേ​ശീ​യ പാ​ത​യി​ൽ നി​ന്നും കോം​പ്ല​ക്സി​ന്‍റെ പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്ത് പ്ര​വേ​ശ​ന മാ​ർ​ഗം നി​ല​വി​ലു​ണ്ടാ​യി​രു​ന്നു.

കി​ഴ​ക്ക് ഭാ​ഗ​ത്ത് കൂ​ടി​യും മ​റ്റൊ​രു പ്ര​വേ​ശ​ന മാ​ർ​ഗ​വും നി​ർ​മാ​ണ സ​മ​യ​ത്ത് ആ​ലോ​ചി​ച്ചി​രു​ന്നു. എ​ന്നാ​ൽ കെ​എ​സ്ആ​ർ​ടി​സിയു​ടെ അ​ട​ക്കം എ​തി​ർ​പ്പ് മൂ​ലം നാ​ളി​തു​വ​രെ സാ​ധ്യ​മാ​കാ​തി​രു​ന്ന വ​ഴി​യാ​ണ് ഇ​പ്പോ​ൾ യാ​ഥാ​ർ​ഥ്യ​മാ​യി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment