സ്കൂ​ളി​നു സ​മീ​പം ന​ഗ്ന​താ പ്ര​ദ​ർ​ശ​നം ന​ട​ത്തി​യ യു​വാ​വ് പോ​ലീ​സ് പി​ടി​യി​ലാ​യി; കുട്ടികളുടെ നടപടിയെ അഭിനന്ദിച്ച് പിടിഎ

പാ​ലാ: സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്കു മു​ന്നി​ൽ ന​ഗ്ന​ത പ്ര​ദ​ർ​ശി​പ്പി​ച്ചു​വെ​ന്ന പ​രാ​തി​യി​ൽ യു​വാ​വി​നെ പോ​ലീ​സ് പി​ടി​കൂ​ടി. ഈ​രാ​റ്റു​പേ​ട്ട ചെ​ന്പു​കാം​പ​റ​ന്പി​ൽ മാ​ഹി​ൻ (34) എ​ന്ന യു​വാ​വി​നെ​യാ​ണ് പാ​ലാ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം സ്കൂ​ൾ വി​ട്ടു വീ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ക​യാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്കു മു​ന്നി​ലാ​ണ് ഇ​യാ​ൾ ന​ഗ്ന​ത പ്ര​ദ​ർ​ശി​പ്പി​ച്ച​ത്. സ്വ​കാ​ര്യ ഓ​ട്ടോ​റി​ക്ഷാ​യി​ൽ എ​ത്തു​ന്ന ഇ​യാ​ൾ പി​ൻ​സീ​റ്റി​ലി​രു​ന്നാ​യി​രു​ന്നു ന​ഗ്ന​താ പ്ര​ദ​ർ​ശ​നം ന​ട​ത്തി​യ​ത്. ഇ​തേ​ത്തു​ട​ർ​ന്നു ഇ​തു​വ​ഴി ക​ട​ന്നു പോ​യ ചി​ല വി​ദ്യാ​ർ​ഥി​നി​ക​ൾ സ​മീ​പ​ത്തെ ക​ട​യി​ൽ ചെ​ന്ന് ഫോ​ണി​ൽ വി​വ​രം പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ഇ​ന്ന​ലെ രാ​വി​ലെ വി​ദ്യാ​ർ​ഥി​നി​ക​ൾ സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പ്രി​ൻ​സി​പ്പ​ലി​നോ​ട് പ​രാ​തി​പ്പെ​ട്ടു. സ്കൂ​ൾ അ​ധി​കൃ​ത​രും പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. തു​ട​ർ​ന്നാ​ണ് പോ​ലീസ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. സം​ഭ​വം പോ​ലീ​സി​ൽ അ​റി​യി​ച്ച വി​ദ്യാ​ർ​ഥി​നി​ക​ളെ​യും ന​ട​പ​ടി സ്വീ​ക​രി​ച്ച പാ​ലാ സി ​ഐ രാ​ജ​ൻ കെ. ​അ​ര​മ​ന​യെ​യും പാ​ലാ സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പി​ടി​എ ക​മ്മി​റ്റി അ​നു​മോ​ദി​ച്ചു.

Related posts