ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​റു​ടെ വീ​ട്ടി​ൽ മോ​ഷ​ണം ; പ​ണ​യം വ​ച്ച് കി​ട്ടി​യ ഒ​രു ല​ക്ഷ​ത്തി ഇ​രു​പ​ത്തി ആ​റാ​യി​ര​ത്തി​അ​ഞ്ഞൂ​റ് രൂ​പ​യും ക​ള്ള​ൻ കൊ​ണ്ടു​പോ​യി


നെ​ടു​മ​ങ്ങാ​ട് : ആ​ളി​ല്ലാ​തി​രു​ന്ന സ​മ​യ​ത്ത് വീ​ടി​ന്‍റെ വാ​തി​ല്‍ ത​ക​ര്‍​ത്ത് പ​ണം ക​വ​ര്‍​ന്ന​താ​യി പ​രാ​തി. ക​രി​പ്പൂ​ര് ഇ​രു​മ​രം പോ​സ്റ്റ് ഓ​ഫീ​സി​നു​സ​മീ​പം ക​ര​കു​ളം എ​ച്ച്സി ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍ ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. 

ഒ​രു ല​ക്ഷ​ത്തി ഇ​രു​പ​ത്തി ആ​റാ​യി​ര​ത്തി അ​ഞ്ഞൂ​റ് രൂ​പ മോ​ഷണം​പോ​യ​താ​യി ഉ​ട​മ​പ​റ​ഞ്ഞു.ബ​ന്ധു​വി​ന്‍റെ വി​വാ​ഹ​സ​ത്കാ​ര​ത്തി​ന് പ​ങ്കെ​ടു​ക്കാ​ന്‍ ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ഉ​ണ്ണി​കൃ​ഷ്ണ​നും ഭാ​ര്യ​യും കു​ട്ടി​ക​ളും പാ​രി​പ്പ​ള്ളി​യി​ല്‍ പോ​യ​താ​യി​രു​ന്നു.

തി​രി​കെ ഞാ​യ​റാ​ഴ്ച രാ​ത്രി വീ​ട്ടി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ​വി​വ​രം അ​റി​യു​ന്ന​ത്. കി​ട​പ്പ് മു​റി​യി​ലെ ക​ബോ​ര്‍​ഡു​ക​ള്‍ ത​ക​ര്‍​ത്ത​നി​ല​യി​ലും അ​ല​മാ​ര​യി​ലെ തു​ണി​ക​ള്‍ ത​റ​യി​ല്‍ വ​ലി​ച്ചു​വാ​രി​യി​ട്ട​നി​ല​യി​ലു​മാ​യി​രു​ന്നു.​

ബാ​ങ്കി​ല്‍ വ​ച്ചി​ട്ടു​ള്ള സ്വ​ര്‍​ണ​പ്പ​ണ​യ​ത്തി​ന്‍റെ പ​ണ​മാ​ണ് മോ​ഷ്ടി​ക്ക​പ്പെ​ട​തെ​ന്നും ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു.വ​ലി​യ​മ​ല​പോ​ലീ​സ് കേ​സെ​ടു​ത്തു. ഡോ​ഗ്സ്ക്വാ​ഡ്,ഫി​ങ്ക​ര്‍​പ്രി​ന്‍റ് വി​ഭാ​ഗം എ​ന്നി​വ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തി.

Related posts

Leave a Comment