ഏ​ഴു വ​യ​സു​കാ​രി​ക്കു നേ​രെ ന​ഗ്ന​ത പ്ര​ദ​ർ​ശ​നം: തലശേരിയിൽ നിന്ന് മുങ്ങിയ 42 കാ​ര​ൻ  പാലക്കാട്ട് നിന്ന് പൊക്കി പോലീസ്


ത​ല​ശേ​രി: ഏ​ഴ് വ​യ​സു​കാ​രി​ക്കു നേ​രെ ന​ഗ്ന​ത പ്ര​ദ​ർ​ശ​നം ന​ട​ത്തി​യ സം​ഭ​വ​ത്തി​ലെ പ്ര​തി​യെ ത​ല​ശേ​രി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

പു​ന്നോ​ൽ ക​രി​ക്കു​ന്ന് ഷാ​ജി നി​വാ​സി​ൽ ഷാ​ജി വി​ല്യം​സി​നെ (42) യാ​ണ് സി​ഐ ജി.​ഗോ​പ​കു​മാ​ർ, എ​സ് ഐ ​എ അ​ഷ​റ​ഫ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ മാ​സം 29 നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ടൗ​ണ്‍ ഹാ​ളി​നു സ​മീ​പം വെ​ച്ചാ​ണ് ഏ​ഴ് വ​യ​സു​കാ​രി​ക്കു നേ​രെ പ്ര​തി ന​ഗ്ന​ത പ്ര​ദ​ർ​ശ​നം ന​ട​ത്തു​ക​യും കു​ട്ടി​യെ ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്ത​ത്.

ര​ക്ഷി​താ​ക്ക​ളു​ടെ പ​രാ​തി പ്ര​കാ​രം പോ​ലീ​സ് കേ​സെ​ടു​ത്തു അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​തോ​ടെ സ്ഥ​ലം വി​ട്ട പ്ര​തി​യെ പോ​ലീ​സ് പാ​ല​ക്കാ​ട് നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Related posts

Leave a Comment