നജീബ് ഉറങ്ങിയിരുന്നത് കഞ്ചാവിനു മുകളിൽ കിടന്ന്; വീട് കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന; രഹസ്യ വിവരത്തെ തുടർന്നുള്ള പരിശോധനയിൽ വീട്ടിലെ കിടപ്പുമുറിയിലെ കട്ടിലിൽ നിന്നും കഞ്ചാവ് കണ്ടെത്തി

കോ​ട്ട​യം: വീ​ടി​നു​ള്ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ര​ണ്ടു കി​ലോ​ഗ്രാം ക​ഞ്ചാ​വ് കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സ് റെ​യ്ഡ് ചെ​യ്തു പി​ടി​കൂ​ടി. വേ​ളൂ​ർ പാ​ണം​പ​ടി കൊ​ച്ചു​പു​ര​യ്ക്ക​ൽ ന​ജീ​ബി​ന്‍റെ വീ​ട്ടി​ൽ നി​ന്നു​മാ​ണു ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്. വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ലും ക​ട്ടി​ലി​ലെ ബെ​ഡി​ന്‍റെ അ​ടി​യി​ലു​മാ​യി നി​ര​വ​ധി പൊ​തി​ക​ളാ​യി​ട്ടാ​ണു ക​ഞ്ചാ​വ് സൂ​ക്ഷി​ച്ചി​രു​ന്ന​ത്.

തേ​യി​ല പാ​യ്ക്ക​റ്റി​ന്‍റ കൂ​ടു​ക​ളി​ലാ​ക്കി​യാ​യി​രു​ന്ന ക​ഞ്ചാ​വ് പൊ​തി​ഞ്ഞു​വ​ച്ചി​രു​ന്ന​ത്. ഒ​രു കാ​ര​ണ​വ​ശാ​ലും ക​ഞ്ചാ​വി​ന്‍റെ മ​ണം പു​റ​ത്തേ​ക്കു വ​രാ​ത്ത രീ​തി​യി​ലാ​യി​രു​ന്നു ക​ഞ്ചാ​വ് സൂ​ക്ഷി​ച്ചി​രു​ന്ന​ത്. നാ​ലു പൊ​തി​ക​ൾ ബെ​ഡി​ന്‍റെ​യും ത​ല​യി​ണ​യു​ടെ​യും അ​ടി​യി​ൽ നി​ന്നു​മാ​ണു ക​ണ്ടെ​ത്തി​യ​ത്. മു​ഷി​ഞ്ഞ വ​സ​ത്ര​ങ്ങ​ൾ സൂ​ക്ഷി​ച്ചി​രു​ന്ന ബ​ക്ക​റ്റി​നു​ള്ളി​ലും ക​ഞ്ചാ​വ് ഒ​ളി​പ്പി​ച്ചു​വ​ച്ചി​രു​ന്നു.

പോ​ലീ​സ് രാ​വി​ലെ പ​രി​ശോ​ധ​ന​യ്ക്കാ​യി എ​ത്തി​പ്പോ​ഴേ​ക്കും ന​ജീ​ബ് വീ​ട്ടി​ൽ നി​ന്നും ര​ക്ഷ​പ്പെ​ട്ടി​രു​ന്നു. പോ​ലീ​സ് ഏ​റെ സ​മ​യം ന​ട​ത്തി​യ തി​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണു ക​ഞ്ചാ​വ് ക​ണ്ടെ​ത്താ​നാ​യ​ത്. ന​ജീ​ബി​ന്‍റെ വീ​ടു കേ​ന്ദ്രീ​ക​രി​ച്ചു ക​ഞ്ചാ​വ് വി​ല്പ​ന വ്യാ​പ​ക​മാ​യി ന​ട​ക്കു​ന്ന​താ​യി പോ​ലീ​സി​നു ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ര​ണ്ടാ​ഴ്ച​യാ​യി പോ​ലീ​സ് നീ​രി​ക്ഷ​ണം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു.

ഇ​ന്ന​ലെ ഇ​വി​ടെ ക​ഞ്ചാ​വ് എ​ത്തി​യ​താ​യി ജി​ല്ലാ പോ​ലീ​സ് ചീ​ഫ് എ​ൻ. രാ​മ​ച​ന്ദ്ര​നു ര​ഹ​സ്യ വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കോ​ട്ട​യം വെ​സ്റ്റ് എ​സ്ഐ എം.​ജെ. അ​രു​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഷാ​ഡോ പോ​ലീ​സും വ​നി​ത പോ​ലീ​സും ഉ​ൾ​പ്പെ​ടെ​യു​ള്ള സം​ഘം വീ​ട്ടി​ൽ എ​ത്തി റെ​യ്ഡ് ചെ​യ്താ​ണു ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്. ന​ജീ​ബി​നെ പി​ടി​കൂ​ടു​ന്ന​തി​നു വേ​ണ്ടി​യു​ള്ള അ​ന്വേ​ഷ​ണ ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

Related posts