കഞ്ചാവുമായി കൂവപ്പള്ളിക്കാരും പോരേണ്ട..! സ്കൂ​ൾ-കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളെ ലക്ഷ്യമിട്ട് കഞ്ചാവ് വില്പന നടത്തിയ മൂന്നംഗ സംഘം പിടിയിൽ; പോലീസിന്‍റെ തന്ത്രപരമായ നീക്കമാണ് പ്രതികളെ കുടുക്കിയത്

കാ​ഞ്ഞി​ര​പ്പ​ള്ളി: സ്കൂ​ൾ കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളെ ല​ക്ഷ്യ​മി​ട്ടാ​ണ് കൂ​വ​പ്പ​ള്ളി​യി​ൽ പി​ടി​യി​ലാ​യ ക​ഞ്ചാ​വ് സം​ഘം പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​തെ​ന്ന് പോ​ലീ​സ്. ഒ​ന്ന​ര കി​ലോ​ഗ്രാ​മി​ലേ​റെ ക​ഞ്ചാ​വു​മാ​യി മൂ​ന്നു യു​വാ​ക്ക​ളെ​യാ​ണ് പോ​ലീ​സ് ഇ​ന്ന​ലെ അ​റ​സ്റ്റ് ചെ​യ്ത​ത്. കൂ​വ​പ്പ​ള്ളി ആ​ലം​പ​ര​പ്പ് കോ​ള​നി പു​ത്ത​ൻ​പു​ര​യി​ൽ അ​ന​ന്തു (20), ഇ​ട​ശേ​രി​മ​റ്റം രാ​ഹു​ൽ (21), കാ​ഞ്ഞി​ര​പ്പ​ള്ളി കെ​എം​എ ഹാ​ൾ ഭാ​ഗ​ത്ത് പ​ള്ളി​വീ​ട്ടി​ൽ സി​യാ​ദ് (21) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

​കാ​ഞ്ഞി​ര​പ്പ​ള്ളി, കൂ​വ​പ്പ​ള്ളി മേ​ഖ​ല​യി​ൽ ക​ഞ്ചാ​വ് വി​ൽ​പ്പ​ന വ്യാ​പ​ക​മാ​ണെ​ന്ന് നേ​ര​ത്തെ ത​ന്നെ നി​ര​വ​ധി ത​വ​ണ പ​രാ​തി ഉ​യ​ർ​ന്നി​രു​ന്ന​താ​ണ്. സ്കൂ​ൾ കു​ട്ടി​ക​ളെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ക​ഞ്ചാ​വ് മാ​ഫി​യ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന​ത്. എ​ന്നാ​ൽ നാ​ളി​തു​വ​രെ കാ​ര്യ​മാ​യ ന​ട​പ​ടി എ​ക്സൈ​സ്-​പോ​ലീ​സ് വി​ഭാ​ഗ​ങ്ങ​ൾ സ്വീ​ക​രി​ച്ചി​രു​ന്നി​ല്ല.

ബാ​ഗി​നു​ള്ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 1.65 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി കൂ​വ​പ്പ​ള്ളി മ​ല​ബാ​ർ ക​വ​ല ഭാ​ഗ​ത്തു നി​ന്നാ​ണ് ഇ​വ​രെ ഇ​ന്ന​ലെ കാ​ഞ്ഞി​ര​പ്പ​ള്ളി എ​സ്ഐ എ.​എ​സ്.​അ​ൻ​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. വി​ൽ​പ്പ​ന​യ്ക്കാ​യി കൊ​ണ്ടു​പോകു​ന്ന​തി​നി​ടെ സം​ഘ​ത്തെ പോ​ലീ​സ് വി​ദ​ഗ്ധ​മാ​യി കു​ടു​ക്കു​ക​യാ​യി​രു​ന്നു.

അ​ന​ന്തു, സി​യാ​ദ് എ​ന്നി​വ​രു​ടെ പേ​രി​ൽ ക​ഞ്ചാ​വ് വി​ൽ​പ്പ​ന​യ്ക്ക് എ​ക്സൈ​സ് കേ​സ് നി​ല​വി​ലു​ണ്ട്. രാ​ഹു​ൽ മ​ണി​മ​ല പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള വാ​ഹ​ന മോ​ഷ​ണ കേ​സി​ലും പ്ര​തി​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Related posts