‘നക്ഷത്ര’വിസ്മയം! ലോ​ക്ക് ഡൗ​ണ്‍ കാ​ല​ത്തെ ഒ​ഴി​വു സ​മ​യ​ങ്ങ​ളി​ൽ ഒ​ഴി​ഞ്ഞ കു​പ്പി​ക​ളി​ൽ വ​ർ​ണ്ണ വി​സ്മ​യം തീർത്ത് നക്ഷത്ര…

നൗ​ഷാ​ദ് മാ​ങ്കാം​കു​ഴി

ചാ​രും​മൂ​ട് : ലോ​ക്ക് ഡൗ​ണ്‍ കാ​ല​ത്തെ ഒ​ഴി​വു സ​മ​യ​ങ്ങ​ളി​ൽ ഒ​ഴി​ഞ്ഞ കു​പ്പി​ക​ളി​ൽ വ​ർ​ണ്ണ വി​സ്മ​യം തീ​ർ​ക്കു​ക​യാ​ണ് ന​ക്ഷ​ത്ര എ​ന്ന നാ​ലാം ക്ലാ​സു​കാ​രി. ഒ​രു കു​പ്പി കി​ട്ടി​യാ​ൽ നി​മി​ഷ നേ​രം കൊ​ണ്ട് ക​ണ്ണ​ഞ്ചി​പ്പി​ക്കു​ന്ന ചി​ത്രം തീ​ർ​ത്ത് ആ ​കു​പ്പി​യെ ഒ​രു അ​ല​ങ്കാ​ര വ​സ്തു​വാ​ക്കി മാ​റ്റും ഈ ​കു​ട്ടി.

ന​ക്ഷ​ത്ര​യു​ടെ വി​ര​ൽത്തുന്പി​ലൂ​ടെ വ​ർ​ണം വി​ത​റു​ന്പോ​ൾ കു​പ്പി​ക​ളി​ൽ നി​റ​യു​ന്ന​തെ​ല്ലാം വേ​റി​ട്ട ചി​ത്ര​ങ്ങ​ളാ​ണ്. പാ​ഴ്ക്കുപ്പി​ക​ൾ എ​ത്തി​ച്ചു ന​ൽ​കു​ന്ന​വ​ർ​ക്ക് അ​വ​ർ പ​റ​യു​ന്ന മ​നോ​ഹ​ര ചി​ത്ര​ങ്ങ​ൾ ന​ക്ഷ​ത്ര വ​ര​ച്ചുന​ൽ​കും.

അ​ക്വാ​ട്ടി​ക് പെ​യി​ന്‍റും ബ്ര​ഷും ഉ​പ​യോ​ഗി​ച്ച് ഇ​തി​നോ​ട​കം നൂ​റി​ല​ധി​കം കു​പ്പി​ക​ളി​ൽ ന​ക്ഷ​ത്ര, വ​ർ​ണ വി​സ്മ​യം തീ​ർ​ത്തി​ട്ടു​ണ്ട്. ആ​ദ്യ​മൊ​ക്കെ നോ​ട്ട് ബു​ക്കു​ക​ളി​ൽ ചി​ത്രം വ​ര​ച്ചു തു​ട​ങ്ങി​യ ന​ക്ഷ​ത്ര പി​ന്നീ​ട് ഒ​ഴി​ഞ്ഞ കു​പ്പി​ക​ൾ ശേ​ഖ​രി​ച്ച് അ​തി​ൽ മ​നോ​ഹ​ര ചി​ത്ര​ങ്ങ​ൾ തീ​ർ​ക്കു​ക​യാ​യി​രു​ന്നു.

അ​റു​നൂ​റ്റി​മം​ഗ​ലം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ജീ​വ​ന​ക്കാ​ര​ൻ ജി.​രാ​ജേ​ഷി​ന്‍റെ​യും ദീ​പ്തി​യു​ടേ​യും മ​ക​ളാ​യ ന​ക്ഷ​ത്ര ചു​ന​ക്ക​ര ചെ​റു​പു​ഷ്പ സ്കൂ​ളി​ലെ നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ്. വെ​ട്ടി​യാ​ർ ടി​എം​വി​എം ഹൈ​സ്കൂ​ളി​ലെ ഏ​ഴാം ക്ലാ​സ്‌​ വി​ദ്യാ​ർഥി
ദ​ക്ഷ​നാ​ണ് സ​ഹോ​ദ​ര​ൻ.

Related posts

Leave a Comment