അത് കാവ്യ ചേച്ചി ഉപദേശിച്ചു തന്ന ബുദ്ധിയായിരുന്നു ! അങ്ങനെ ചെയ്താല്‍ ആരും അറിയില്ലെന്ന് പറഞ്ഞു;വെളിപ്പെടുത്തലുമായി നമിത പ്രമോദ്

ബാലതാരമായി അഭിനയരംഗത്തെത്തി തിരക്കേറിയ നായികയായി മാറിയ താരമാണ് നമിത പ്രമോദ്. വളരെ കുറച്ച് സമയം കൊണ്ട് തന്നെ തനിക്ക് ലഭിച്ച വേഷങ്ങള്‍ മികച്ച രീതിയില്‍ ചെയ്ത് ആരാധക പ്രീതി സമ്പാദിക്കാന്‍ നടിക്ക് സാധിച്ചിട്ടുണ്ട്.

സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. നിവിന്‍ പോളി നായകനായ പുതിയ തീരം എന്ന അന്തിക്കാട് ചിത്രത്തിലൂടെയാണ് മിനിസ്‌ക്രീന്‍ രംഗത്തുനിന്നും നമിത സിനിമയിലേക്ക് നായികയായി കാലെടുത്തുവച്ചത്.

ഇതിനോടകം തന്നെ ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായി തീരാന്‍ സാധിച്ച നമിതയ്ക്ക് മലയാള സിനിമയിലെ ഒട്ടുമിക്ക എല്ലാ യുവനടന്‍ മാരോടൊപ്പവും അഭിനയിക്കാന്‍ സാധിച്ചു.

സിനിമാലോകത്തുനിന്ന് ലഭിക്കുന്ന സുഹൃദ്ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് നമിത. നടന്‍ ദിലീപിന്റെ മകള്‍ മീനാക്ഷിയുടെ അടുത്ത സുഹൃത്ത് കൂടിയാണ് നമിത.

താരപുത്രിയ്ക്ക് ഒപ്പം ഉള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇടയ്ക്കിടെ പങ്ക് വെക്കാറുണ്ട്. താരം ഈയിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകള്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

എല്ലാവരെയും പോലെ യാത്രകള്‍ തനിക്കും ഒരുപാട് ഇഷ്ടമാണെന്നും എന്നാല്‍ സെലിബ്രിറ്റികള്‍ക്ക് പുറത്തുപോകുമ്പോള്‍ പ്രൈവസി കുറവായിരിക്കുമെന്നും താരം തുറന്ന് പറയുന്നു.

ആരും തിരിച്ചറിയാതെ ഇരിക്കുവാന്‍ ആളുകള്‍ കൂടുന്ന ലുലുമാള്‍ പോലുള്ള സ്ഥലങ്ങളില്‍ പോകുമ്പോള്‍ പര്‍ദ്ദ ധരിച്ച പോയാല്‍ എളുപ്പത്തില്‍ തിരിച്ചറിയില്ല എന്ന വിദ്യ തനിക്ക് പറഞ്ഞു തന്നത് കാവ്യ മാധവന്‍ ആണെന്നും താരം അഭിമുഖത്തില്‍ പറയുകയുണ്ടായി .

ഇതിനു ശേഷം ആളുകള്‍ കൂടുന്ന സ്ഥലങ്ങളില്‍ പോകുമ്പോള്‍ താന്‍ പര്‍ദ്ദ ധരിക്കാറുണ്ട് എങ്കിലും ഭക്ഷണം കഴിക്കാന്‍ വളരെ ബുദ്ധിമുട്ടാണെന്ന ഒരു പരിഭവവും താരത്തിന് ഉണ്ട്.

ഇതോടൊപ്പം വളരെ രസകരമായ ഒരു സംഭവവും നമിത പങ്കുവെയ്ക്കുന്നുണ്ട്. ഒരുതവണ പര്‍ദ്ദയിട്ട് പുറത്തിറങ്ങിയപ്പോള്‍ അമ്മേ എന്നു വിളിച്ചത് കേട്ട് ആളുകള്‍ക്ക് തന്നെ മനസ്സിലായി എന്ന് നടി പറയുന്നു.

Related posts

Leave a Comment