റോഡിന്‍റെ വീതിക്കുറവും  അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗും ; നെന്മാ​റ ടൗ​ണി​ൽ ഗ​താ​ഗ​ത കു​രു​ക്ക്  രൂക്ഷമാകുന്നു

നെന്മാറ: റോ​ഡി​ന്‍റെ വീ​തി കു​റ​വി​ൽ വീ​ർ​പ്പു​മു​ട്ടു​ന്ന നെന്മാറ ടൗ​ണി​ൽ അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗും കൂ​ടി​യ​തോ​ടെ ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​യി. മം​ഗ​ലം​ഗോ​വി​ന്ദാ​പു​രം പ്ര​ധാ​ന​റോ​ഡി​ലാ​യാ​ണ് ഗ​താ​ഗ​ത​ക്കു​രു​ക്ക് പ്ര​ധാ​ന​മാ​യും അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ മ​റ്റു വാ​ഹ​ന​ങ്ങ​ൾ റോ​ഡു​വ​ക്ക​ത്ത് പാ​ർ​ക്ക് ചെ​യ്യു​ന്ന​താ​ണ് ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് കാ​ര​ണ​മാ​കു​ന്ന​ത്.

ബ​സ് സ്റ്റാ​ൻ​ഡി​നോ​ട് ചേ​ർ​ന്ന് പെ​ട്രോ​ൾ പ​ന്പി​ന് സ​മീ​പ​മാ​യു​ള്ള ബാ​ങ്കു​ക​ളും, എ​ടി​എം കൗ​ണ്ട​റു​ക​ളും, ആ​ശു​പ​ത്രി​യും മ​റ്റു വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​മ​ട​ങ്ങു​ന്ന കെ​ട്ടി​ട​ത്തി​ലെ​ത്തു​ന്ന​വ​ർ​ക്ക് വേ​ണ്ടു​ന്ന പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടി​ല്ല. ആ​യ​തി​നാ​ൽ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ ഉ​ൾ​പ്പ​ടെ അ​ന​ധി​കൃ​ത​മാ​യി റോ​ഡു​വ​ക്ക​ത്ത് പാ​ർ​ക്കു ചെ​യ്യു​ന്ന വാ​ഹ​ന​ങ്ങ​ൾ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്കും ഒ​രു​പോ​ലെ ഭീ​ഷ​ണി​യാ​കു​ന്നു.

ടൗ​ണി​ലെ ഷോ​പ്പിം​ഗ്് കോം​പ്ല​ക്സു​ക​ളി​ലേ​ക്ക് വ​രു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​നു വേ​ണ്ടു​ന്ന സ്ഥ​ല​സൗ​ക​ര്യ​ങ്ങ​ൾ പ​ര്യാ​പ്ത​മാ​ണോ​യെ​ന്ന് പ​രി​ശോ​ധി​ച്ച് വേ​ണ്ടു​ന്ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​യ​ക്ക​ണ​മെ​ന്നാ​വ​ശ്യം ശ​ക്ത​മാ​ണ്. നെ·ാ​റ- വ​ല്ല​ങ്ങി വേ​ല​യ​ടു​ത്ത​തോ​ടെ ടൗ​ണി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​യി.

ബ​സ ്സ്റ്റാ​ൻ​ഡി​ലും സ​മീ​പ​മാ​യു​ള്ള ക​വ​ല​ക​ളി​ലും മ​റ്റും ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ത്തി​നു കൂ​ടു​ത​ൽ പോ​ലീ​സു​കാ​രെ നി​യ​മി​ക്കു​ക​യും അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ് നി​രോ​ധി​ച്ചു​ള്ള മു​ന്ന​റി​യി​പ്പു ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യം ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ശ​ക്ത​മാ​ണ്.

ടൗ​ണി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കു​ന്ന​തി​നു വേ​ണ്ടി​യു​ള്ള ബൈ​പ്പാ​സ് റോ​ഡി​ന്‍റെ പ​ണി താ​മ​സി​യാ​തെ തു​ട​ങ്ങു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ .അ​യി​നം​പാ​ട​ത്തു നി​ന്ന് തു​ട​ങ്ങി വി​ത്ത​ന​ശേ​രി​യി​ൽ എ​ത്തു​ന്ന​താ​ണ് പു​തി​യ ബൈ​പ്പാ​സ് റോ​ഡി​ന്‍റെ പ​ദ്ധ​തി.

Related posts