അഭിനയിക്കണമെന്ന മോഹനം തോന്നിയത് ആ നടന്‍റെ സിനിമ കണ്ടതോടെയെന്ന് നരേൻ


പ​ത്താം ക്ലാ​സ് വ​രെ ഞാ​ന്‍ പ​ഠി​ച്ച​ത് ദു​ബാ​യി​ലാ​ണ്. സി​നി​മ​യോ​ട് താ​ല്‍​പ​ര്യം വ​ന്ന​ത് അ​മി​താ​ഭ് ബ​ച്ച​ന്‍റെ സി​നി​മ​ക​ള്‍ ക​ണ്ടി​ട്ടാ​ണ്. ക​മ​ല്‍ സാ​റി​ന്‍റെ സി​നി​മ​ക​ള്‍ ക​ണ്ട​തോ​ടെ​യാ​ണ് അ​ഭി​ന​യി​ക്ക​ണം എ​ന്ന മോ​ഹം വ​ന്ന​ത്.

അ​ച്ചു​വി​ന്‍റെ അ​മ്മ എ​ന്ന സി​നി​മ​യു​ടെ റി​ലീ​സി​ന് മു​മ്പേ ത​ന്നെ എ​നി​ക്ക് ത​മി​ഴി​ല്‍ ചി​ത്തി​രം പേ​സു​തെ​ടീ എ​ന്ന ചി​ത്രം വ​ന്നി​രു​ന്നു. 60 ദി​വ​സ​ത്തെ ഡേ​റ്റി​ന് വേ​ണ്ടി​യാ​ണ് പോ​യ​ത്.

എ​ങ്കി​ലും ആ​റ് മാ​സ​ത്തോ​ളം സി​നി​മ നീ​ണ്ടു നി​ന്നു. ആ ​സി​നി​മ​യ്ക്ക് വേ​ണ്ടി പ്ര​ത്യേ​കം ഗെ​റ്റ​പ്പു​ക​ള്‍ ആ​വ​ശ്യ​മാ​യി വ​ന്നു. അ​തി​നാ​ല്‍ മ​റ്റ് സി​നി​മ​ക​ള്‍ ചെ​യ്യാ​ന്‍ സാ​ധി​ച്ചി​ല്ല.

ആ ​ആ​റ് മാ​സം ക​രി​യ​റി​ല്‍ നീ​ണ്ടൊ​രു ബ്രേ​ക്ക് ആ​യി​രു​ന്നു. ഇ​നി പൂ​ര്‍​ണ​മാ​യും മ​ല​യാ​ള സി​നി​മ​യി​ല്‍ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാം എ​ന്ന് ക​രു​തി ഞാ​ന്‍ ഒ​ന്ന് ര​ണ്ട് ത​വ​ണ കൊ​ച്ചി​യി​ലേ​ക്ക് ഷി​ഫ്റ്റ് ചെ​യ്യാ​ന്‍ തീ​രു​മാ​നി​ച്ചി​രു​ന്നു.

ആ ​സ​മ​യ​ത്താണ് മു​ഖം മൂ​ടി എ​ന്ന ചി​ത്രം വ​രു​ന്ന​ത്. ഒ​ന്ന​ര വ​ര്‍​ഷ​ത്തോ​ളം ആ ​സി​നി​മ​യ്ക്ക് വേ​ണ്ടി പോ​യി. തു​ട​ര്‍​ന്ന് കൈ​തി വ​ന്നു.

എ​ന്നി​രു​ന്നാ​ലും ചി​ത്തി​രം പേ​സു​തെ​ടി എ​ന്ന ചി​ത്രം മി​ക​ച്ച വി​ജ​യം നേ​ടി. അ​തി​ന് ശേ​ഷ​മാ​ണ് ക്ലാ​സ്‌​മേ​റ്റ്‌​സ് എ​ന്ന ചി​ത്രം വ​രു​ന്ന​ത്.

മ​ല​യാ​ള​ത്തി​ല്‍ കൂ​ടു​ത​ല്‍ അ​വ​സ​ര​ങ്ങ​ള്‍ വ​രു​ന്ന​തി​ന് മു​മ്പേ ത​മി​ഴി​ല്‍ ചി​ല സി​നി​മ​ക​ള്‍ ഏ​റ്റെ​ടു​ത്തു. ഇ​വി​ടെ ര​ണ്ട് മൂ​ന്ന് മാ​സംകൊ​ണ്ട് തീ​ര്‍​ക്കു​ന്ന സി​നി​മ അ​വി​ടെ ആ​റെ​ട്ട് മാ​സം എ​ടു​ക്കും.

അ​തി​നി​ട​യി​ല്‍ മ​റ്റൊ​രു സി​നി​മ ചെ​യ്യാ​ന്‍ പ​റ്റാ​ത്ത അ​വ​സ്ഥ​യി​ല്‍ പ​ല ന​ല്ല സി​നി​മ​ക​ളും കൈ​വി​ട്ടു പോ​യി. -ന​രേ​ന്‍

Related posts

Leave a Comment