പ്ര​ധാ​ന​മ​ന്ത്രി​യെ വ​ര​വേ​ല്‍​ക്കാ​നൊ​രു​ങ്ങി‍ പ​ത്ത​നം​തി​ട്ട: ത​ല​സ്ഥാ​ന​ത്ത് ഇന്ന് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം; അ​നി​ൽ ആ​ന്‍റ​ണി​യു​ടെ പ്ര​ചാ​ര​ണ പ​രി​പാ​ടി​യി​ൽ ന​രേ​ന്ദ്ര​മോ​ദി പ​ങ്കെ​ടു​ക്കും

പ​ത്ത​നം​തി​ട്ട: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ന്‍​ഡി​എ പ്ര​ചാ​ര​ണ​വു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ഇന്ന് പ​ത്ത​നം​തി​ട്ട​യി​ല്‍. ഉ​ച്ച​യ്ക്ക് 12ന് ​പ​ത്ത​നം​തി​ട്ട ജി​ല്ലാ സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ അ​ദ്ദേ​ഹം പ​ങ്കെ​ടു​ക്കും.

ഡ​ല്‍​ഹി​യി​ല്‍ നി​ന്നു വി​മാ​ന​മാ​ര്‍​ഗം തി​രു​വ​ന്ത​പു​ര​ത്ത് എ​ത്തു​ന്ന പ്ര​ധാ​ന​മ​ന്ത്രി അ​വി​ടെ നി​ന്നും ഹെ​ലി​കോ​പ്ട​റി​ല്‍ പ്ര​മാ​ടം ഇ​ന്‍​ഡോ​ര്‍ സ്റ്റേ​ഡി​യ​ത്തി​ലി​റ​ങ്ങും. തു​ട​ര്‍​ന്ന് റോ​ഡു​മാ​ര്‍​ഗം സ്റ്റേ​ഡി​യ​ത്തി​ലെ​ത്തും. പ​ത്ത​നം​തി​ട്ട, മാ​വേ​ലി​ക്ക​ര മ​ണ്ഡ​ല​ങ്ങ​ളി​ൽ നി​ന്ന് അ​ര​ല​ക്ഷം പ്ര​വ​ർത്ത​ക​രാ​ണ് പ​രി​പാ​ടി​ക്കെ​ത്തു​ക​യെ​ന്ന് ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​എ. സൂ​ര​ജ് അ​റി​യി​ച്ചു.

രാ​വി​ലെ 11ന് ​പൊ​തു​യോ​ഗം ആ​രം​ഭി​ക്കും. സ്‌​റ്റേ​ഡി​യ​ത്തി​ല്‍ വി​ശാ​ല​മാ​യ വേ​ദി​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ യോ​ഗ​ത്തി​നാ​യി ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. പ്ര​വ​ര്‍​ത്ത​ക​രു​മാ​യി വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ ന​ഗ​ര​ത്തി​നു പു​റ​ത്താ​യി പാ​ര്‍​ക്ക് ചെ​യ്ത​ശേ​ഷം സ്റ്റേ​ഡി​യ​ത്തി​ലെ​ത്ത​ണം. റിം​ഗ് റോ​ഡു​ക​ളി​ലും സെ​ന്‍​ട്ര​ല്‍ ജം​ഗ്ഷ​ന്‍ റോ​ഡി​ലും അ​ട​ക്കം ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഉ​ണ്ടാ​കും. എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി പ്ര​ഖ്യാ​പ​ന​ത്തി​നു ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി കേ​ര​ള​ത്തി​ലെ​ത്തു​ന്ന​ത്.

പ​ത്ത​നം​തി​ട്ട​യി​ലെ എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി ബി​ജെ​പി ദേ​ശീ​യ സെ​ക്ര​ട്ട​റി കൂ​ടി​യാ​യ അ​നി​ല്‍ ആ​ന്‍റണി പ്ര​ധാ​ന​മ​ന്ത്രി​ക്കൊ​പ്പം വേ​ദി പ​ങ്കി​ടും. സ​മീ​പ മ​ണ്ഡ​ല​ങ്ങ​ളി​ലെ എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി​ക​ളെ​യും യോ​ഗ​ത്തി​ലേ​ക്ക് ക്ഷ​ണി​ച്ചി​ട്ടു​ണ്ട്.

19ന് ​വീ​ണ്ടും പ്ര​ധാ​ന​മ​ന്ത്രി കേ​ര​ള​ത്തി​ലെ​ത്തും. പാ​ല​ക്കാ​ട്  സം​ഘ​ടി​പ്പി​ക്കു​ന്ന റോ​ഡ് ഷോ​യി​ല്‍ പ്ര​ധാ​ന​മ​ന്ത്രി പ​ങ്കെ​ടു​ക്കും. രാ​വി​ലെ പ​ത്തി​ന് ​പാല​ക്കാ​ട് ഗ​വ.​ സ്‌​കൂ​ൾ പ​രി​സ​ര​ത്തു​നി​ന്ന് കോ​ട്ട​മൈ​താ​നം അ​ഞ്ചു​വി​ള​ക്ക് വ​രെ​യാ​ണ് റോ​ഡ്‌​ഷോ.

Related posts

Leave a Comment