വെ​യി​ലേ​റ്റാ​ൽ പ്ലാ​സ്റ്റി​ക് കു​പ്പിയിലെ വെ​ള്ളം അ​പ​ക​ട​കാ​രി; ശക്തമായ ചൂടിൽ നേ​രി​യ തോ​തി​ൽ പ്ലാ​സ്റ്റി​ക് വെ​ള്ള​ത്തി​ൽ അ​ലി​ഞ്ഞി​റ​ങ്ങും…


തൃ​ശൂ​ര്‍: സൂ​ര്യ​പ്ര​കാ​ശ​മേ​ൽ​ക്കു​ന്ന രീ​തി​യി​ൽ സൂ​ക്ഷി​ച്ച പ്ലാ​സ്റ്റി​ക് കു​പ്പി​വെ​ള്ള വി​ല്പ​ന​യ്ക്കെ​തി​രെ ന​ട​പ​ടി​ക്കൊ​രു​ങ്ങി ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ്. ക​ടു​ത്ത ചൂ​ടേ​റ്റ് കു​പ്പി​യി​ലു​ണ്ടാ​കു​ന്ന രാ​സ​മാ​റ്റം ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​കു​മെ​ന്ന​താ​ണു കാ​ര​ണം.

സ്ഥി​ര​മാ​യി കു​പ്പി​വെ​ള്ളം ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും വെ​യി​ല​ത്തു നി​ർ​ത്തി​യി​ടു​ന്ന വാ​ഹ​ന​ങ്ങ​ളി​ൽ കു​പ്പി​വെ​ള്ളം സൂ​ക്ഷി​ക്ക​രു​തെ​ന്നും നി​ർ​ദേ​ശി​ച്ചു.

പ്ലാ​സ്റ്റി​ക് കു​പ്പി​യി​ലെ വെ​ള്ളം, ജ്യൂ​സു​ക​ൾ, കോ​ള​ക​ൾ തു​ട​ങ്ങി​യ​വ​യി​ൽ കൂ​ടു​ത​ൽ സ​മ​യം സൂ​ര്യ​പ്ര​കാ​ശ​മേ​റ്റാ​ൽ നേ​രി​യ തോ​തി​ൽ പ്ലാ​സ്റ്റി​ക് വെ​ള്ള​ത്തി​ൽ അ​ലി​ഞ്ഞി​റ​ങ്ങും.

​തു ക​ഴി​ക്കു​ന്പോ​ൾ ര​ക്ത​ത്തി​ൽ ക​ല​രു​ന്ന പ്ലാ​സ്റ്റി​ക് ഗു​രു​ത​ര രോ​ഗ​ങ്ങ​ൾ​ക്കു വ​ഴി​യൊ​രു​ക്കു​മെ​ന്നാ​ണു മു​ന്ന​റി​യി​പ്പ്. ഇ​ത്ത​രം പാ​നീ​യ​ങ്ങ​ൾ തു​റ​ന്ന വാ​ഹ​ന​ങ്ങ​ളി​ൽ വി​ത​ര​ണ​ത്തി​നാ​യി കൊ​ണ്ടു​പോ​ക​രു​ത്.

നേ​രി​ട്ടു സൂ​ര്യ​പ്ര​കാ​ശം ഏ​ൽ​ക്കാ​ത്ത രീ​തി​യി​ൽ സൂ​ക്ഷി​ക്ക​ണം. കു​പ്പി​വെ​ള്ള​ത്തി​ൽ ഐ​എ​സ്ഐ മു​ദ്ര നി​ർ​ബ​ന്ധ​മാ​ണ്. പ്ലാ​സ്റ്റി​ക് കു​പ്പി​യു​ടെ സീ​ൽ പൊ​ട്ടി​ച്ചി​ട്ടി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്ക​ണം.

Related posts

Leave a Comment