വാക്‌സിന്‍ സ്വീകരിച്ച ശേഷം നഴ്‌സിനോട് മോദി പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമാകുന്നു ! പ്രധാനമന്ത്രിയുടെ വാക്കുകള്‍ കേട്ട് അദ്ഭുതപ്പെട്ട് റോസമ്മ…

ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്‌സീന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചുവെന്ന വാര്‍ത്ത വന്നതിനു പിന്നാലെ മലയാളി നഴ്‌സ് റോസമ്മയും പ്രശസ്തയായിരിക്കുകയാണ്.

പുതുച്ചേരി സ്വദേശിയായ നഴ്‌സ് പി. നിവേദയാണ് മോദിയ്ക്ക് വാക്‌സീന്‍ കുത്തിവെയ്‌പ്പെടുത്തത്. കഴിഞ്ഞ മൂന്നു വര്‍ഷമായി ഡല്‍ഹി എയിംസില്‍ ജോലി ചെയ്യുന്ന നിവേദ,പ്രധാനമന്ത്രി വാക്സീന്‍ എടുക്കാന്‍ എത്തുന്ന വിവരം ഇന്നു രാവിലെയാണ് അറിഞ്ഞത്.

‘വാക്സീന്‍ സെന്ററിലായിരുന്നു ഡ്യൂട്ടി. രാവിലെ വിളിച്ചു. അപ്പോഴാണ് പ്രധാനമന്ത്രി എത്തുന്ന വിവരം അറിഞ്ഞത്. അദ്ദേഹത്തെ കാണാന്‍ കഴിഞ്ഞതു വലിയ കാര്യമായി’ നിവേദ പറയുന്നു.

‘വാക്‌സീന്‍ എടുത്തു കഴിഞ്ഞു എനിക്ക് തോന്നിയതേയില്ല’ വാക്‌സീന്‍ കുത്തിവയ്പ്പ് എടുത്തതിനു ശേഷം മോദി പറഞ്ഞത് ഇങ്ങനെയായിരുന്നുവെന്നും നിവേദ പറയുന്നു.

28 ദിവസത്തിനു ശേഷം പ്രധാനമന്ത്രി രണ്ടാം ഡോസ് എടുക്കും. ഞങ്ങള്‍ ഏതു സംസ്ഥാനത്തുനിന്നാണെന്ന് അദ്ദേഹം ചോദിച്ചുവെന്നും നിവേദ പറഞ്ഞു. പ്രധാനമന്ത്രിക്ക് വാക്സീന്‍ നല്‍കാനുള്ള ദൗത്യം അപ്രതീക്ഷിതമായിരുന്നുവെന്ന് തൊടുപുഴ സ്വദേശിനി റോസമ്മ അനില്‍ പറഞ്ഞു.

‘നല്ല അനുഭവമായിരുന്നു. പ്രധാനമന്ത്രി വളരെ ശാന്തമായ അവസ്ഥയിലായിരുന്നു’റോസമ്മ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പുതുച്ചേരി സ്വദേശി നിവേദ വാക്സീന്‍ നല്‍കുമ്പോള്‍ റോസമ്മയായിരുന്നു ഒപ്പമുണ്ടായിരുന്നത്.

പ്രധാനമന്ത്രി വാക്സീന്‍ എടുക്കുമ്പോള്‍ റോസമ്മ ഒപ്പം നില്‍ക്കുന്നതും അദ്ദേഹം ട്വീറ്റ് ചെയ്ത ചിത്രത്തിലുണ്ട്. തിങ്കളാഴ്ച രാവിലെയാണ് പ്രധാനമന്ത്രി ഡല്‍ഹി എയിംസില്‍ വാക്സീന്‍ സ്വീകരിച്ചത്.

റോഡുകളില്‍ പ്രത്യേക സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തി പൊതുജനങ്ങള്‍ക്ക് അസൗകര്യമുണ്ടാക്കാതെയാണ് പ്രധാനമന്ത്രി രാവിലെ എയിംസില്‍ എത്തിയത്.

Related posts

Leave a Comment