ന​ർ​ഗീ​സ് മു​ഹ​മ്മ​ദി​യു​ടെ ആ​രോ​ഗ്യ നി​ല ഗു​രു​ത​രം: ഹൃ​ദ​യ​സ്തം​ഭ​ന​ത്തെ തു​ട​ർ​ന്ന് ജ​യി​ലി​ൽ​നി​ന്ന് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി

ടെ​ഹ്റാ​ൻ: ജ​യി​ൽ ക​ഴി​യു​ന്ന ഇ​റേ​നി​യ​ൻ വ​നി​താ അ​വ​കാ​ശ നേ​താ​വ് ന​ർ​ഗീ​സ് മു​ഹ​മ്മ​ദി​യു​ടെ ആ​രോ​ഗ്യ​നി​ല അ​തീ​വ ഗു​രു​ത​ര​മെ​ന്ന് റി​പ്പോ​ർ​ട്ട്. ജ​യി​ൽ​വ​ച്ച് ഹൃ​ദ​യ​സ്തം​ഭ​ന​മു​ണ്ടാ​യ അ​വ​രെ അ​ടി​യ​ന്ത​ര​മാ​യി ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി​യെ​ന്ന് കു​ടും​ബ​വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

2023ലെ ​സ​മാ​ധാ​ന നൊ​ബേ​ൽ ജേ​താ​വാ​യ ന​ർ​ഗീ​സ് ഇ​ക്ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ വീ​ണ്ടും അ​റ​സ്റ്റി​ലാ​വു​ക​യാ​യി​രു​ന്നു. ഖു​സ്രു അ​ലി​കോ​ഡി എ​ന്ന അ​ഭി​ഭാ​ഷ​ക​ന്‍റെ മ​ര​ണ​ത്തി​ൽ പ്ര​കോ​പ​ന​പ​ര​മാ​യ പ്ര​സ്താ​വ​ന​ക​ൾ ന​ട​ത്തി​യ​തി​ന്‍റെ പേ​രി​ൽ ഏ​ഴ​ര വ​ർ​ഷ​ത്തെ ശി​ക്ഷ​യാ​ണ് അ​വ​ർ​ക്ക് വി​ധി​ച്ചി​രി​ക്കു​ന്ന​ത്.

അ​ന്പ​തി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള ന​ർ​ഗീ​സ് മൂ​ന്നു ത​വ​ണ അ​ഞ്ചി​യോ​പ്ലാ​സ്റ്റി​ക്കു വി​ധേ​യ​മാ​യി​ട്ടു​ണ്ട്. ക​ടു​ത്ത ര​ക്ത​സ​മ്മ​ർ​ദം മൂ​ലം വെ​ള്ളി​യാ​ഴ്ച രാ​വി​ലെ അ​വ​ർ ബോ​ധ​ര​ഹി​ത​യാ​യി. തു​ട​ർ​ന്ന് ജ​യി​ലി​ലെ ക്ലി​നി​ക്കി​ൽ പ്ര​വേ​ശി​പ്പി​ച്ച ന​ർ​ഗീ​സി​ന് ഹൃ​ദ​യ​സ്തം​ഭ​നം ഉ​ണ്ടാ​യെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ളി​ൽ പ​റ​യു​ന്ന​ത്.

ജ​യി​ല​ധി​കൃ​ത​ർ അ​വ​സാ​ന നി​മി​ഷ​ത്തി​ലാ​ണ് ന​ർ​ഗീ​സി​നെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റാ​ൻ ത​യാ​റാ​യ​തെ​ന്നു പ​റ​യു​ന്നു. ന​ർ​ഗീ​സി​നെ സ്വ​ത​ന്ത്ര​യാ​ക്ക​ണ​മെ​ന്ന് നോ​ർ​വേ​യി​ലെ നൊ​ബേ​ൽ ക​മ്മി​റ്റി നേ​ര​ത്തേ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

Related posts

Leave a Comment