ഗ്രീ​ൻ​ലാ​ൻ​ഡ് സു​ര​ക്ഷ: സൈ​ന്യ​ത്തെ വി​ന്യ​സി​പ്പി​ച്ച് യൂ​റോ​പ്പ്

കോ​പ്പ​ൻ​ഹേ​ഗ​ൻ: ഡെ​ന്മാ​ർ​ക്കി​ലെ സ്വ​യം​ഭ​ര​ണ പ്ര​ദേ​ശ​മാ​യ ഗ്രീ​ൻ​ലാ​ൻ​ഡി​നെ സ്വ​ന്ത​മാ​ക്കാ​ൻ അ​മേ​രി​ക്ക ശ്ര​മി​ക്കു​ന്ന​തി​നി​ടെ, ഉ​ത്ത​ര​ധ്രു​വ മേ​ഖ​ല​യി​ൽ സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കാ​ൻ യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ൾ ഗ്രീ​ൻ​ലാ​ൻ​ഡി​ൽ സൈ​ന്യ​ത്തെ വി​ന്യ​സി​ക്കു​ന്നു.

ഗ്രീ​ൻ​ലാ​ൻ​ഡി​ന്‍റെ​യും ഉ​ത്ത​ര​ധ്രു​വ​ത്തി​ന്‍റെ​യും സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ൾ​ക്കു ക​ഴി​യു​മെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ട്രം​പി​നെ ബോ​ധ്യ​പ്പെ​ടു​ത്താ​നു​ള്ള നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​ണി​തെ​ന്നു പ​റ​യു​ന്നു.

അ​മേ​രി​ക്ക​യു​ടെ ഭാ​ഗ​മാ​യി​ല്ലെ​ങ്കി​ൽ റ​ഷ്യ​യും ചൈ​ന​യും ഗ്രീ​ൻ​ലാ​ൻ​ഡി​നെ സ്വ​ന്ത​മാ​ക്കു​മെ​ന്നാ​ണു ട്രം​പ് പ​റ​യു​ന്ന​ത്. ഗ്രീ​ൻ​ലാ​ൻ​ഡി​നെ വി​ല കൊ​ടു​ത്തു വാ​ങ്ങി​യോ സൈ​നി​ക ന​ട​പ​ടി​യി​ലൂ​ടെ​യോ അ​മേ​രി​ക്ക​യോ​ടു കൂ​ട്ടി​ച്ചേ​ർ​ക്കു​മെ​ന്നാ​ണ് ട്രം​പി​ന്‍റെ നി​ല​പാ​ട്. ര​ണ്ടും അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് ഡെ​ന്മാ​ർ​ക്കും ഗ്രീ​ൻ​ലാ​ൻ​ഡും വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

ജ​ർ​മ​നി, ഫ്രാ​ൻ​സ്, സ്വീ​ഡ​ൻ, നോ​ർ​വേ എ​ന്നീ രാ​ജ്യ​ങ്ങ​ൾ ഗ്രീ​ൻ​ലാ​ൻ​ഡി​ലേ​ക്കു സൈ​ന്യ​ത്തെ അ​യ​യ്ക്കു​മെ​ന്ന് അ​റി​യി​ച്ചി​ട്ടു​ണ്ട്. ജ​ർ​മ​ൻ സേ​ന​യി​ലെ 13 പേ​ർ ഇ​ന്ന​ലെ​യെ​ത്തി. സൈ​നി​ക​രു​ടെ എ​ണ്ണം കു​റ​വാ​ണെ​ങ്കി​ലും യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളു​ടെ നീ​ക്കം ട്രം​പി​നു​ള്ള വ്യ​ക്ത​മാ​യ സ​ന്ദേ​ശ​മാ​ണ്. ഈ ​യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ൾ ഈ ​വ​ർ​ഷം ഗ്രീ​ൻ​ലാ​ൻ​ഡി​ൽ വ​ൻ സൈ​നി​കാ​ഭ്യാ​സം ന​ട​ത്തു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളി​ൽ പ​റ​യു​ന്നു.

ഇ​തി​നി​ടെ ഡാ​നി​ഷ് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ലാ​ർ​സ് ലോ​ക്കി റാ​സ്മു​സെ​നും ഗ്രീ​ൻ​ലാ​ൻ​ഡ് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി വി​വി​യ​ൻ മോ​ട്സ്ഫെ​ൽ​റ്റും വൈ​റ്റ്ഹൗ​സി​ൽ യു​എ​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ.​ഡി. വാ​ൻ​സു​മാ​യും സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി മാ​ർ​ക്കോ റൂ​ബി​യോ​യു​മാ​യും ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​നു സ​ഹാ​യ​ക​മാ​യ നീ​ക്ക​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​യി​ല്ല.

ഗ്രീ​ൻ​ലാ​ൻ​ഡ് വേ​ണ​മെ​ന്ന നി​ല​പാ​ടി​ൽ വി​ട്ടു​വീ​ഴ്ച ചെ​യ്യാ​ൻ അ​മേ​രി​ക്ക​ൻ പ​ക്ഷം ത​യാ​റാ​യി​ല്ല. അ​മേ​രി​ക്ക​ൻ നീ​ക്കം പ​ര​മാ​ധി​കാ​ര​ത്തി​ന്മേ​ൽ കൈ​വ​യ്ക്ക​ലാ​ണെ​ന്ന് ഡെ​ന്മാ​ർ​ക്കും ഗ്രീ​ൻ​ലാ​ൻ​ഡും മ​റു​പ​ടി ന​ല്കി. ഗ്രീ​ൻ​ലാ​ൻ​ഡ് വി​ഷ​യ​ത്തി​ൽ ബ​ന്ധ​പ്പെ​ട്ട രാ​ജ്യ​ങ്ങ​ളെ ഉ​ൾ​ക്കൊ​ള്ളി​ച്ച് പ്ര​വ​ർ​ത്ത​ന​സ​മി​തി രൂ​പ​വ​ത്ക​രി​ക്കാ​ൻ ധാ​ര​ണ​യാ​യി.

Related posts

Leave a Comment